Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സെഞ്ച്വറിയടിക്കും സ്പിന്നര്‍; ഇംഗ്ലണ്ടില്‍ അശ്വിന്റെ ഗുണം എണ്ണിപ്പറഞ്ഞ് ഗാവസ്‌കര്‍

മുംബൈ: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തില്‍ കുല്‍ദീപ് യാദവിനെ കളിപ്പിക്കുന്നത് പോലെ സുപ്രധാനമാണ് സീനിയര്‍ സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിനെ ടീമില്‍ ഉള്‍പ്പെടുത്തുന്നതെന്ന് മുന്‍ ക്യാപ്റ്റന്‍ സുനില്‍ ഗാവസ്‌കര്‍. ഇംഗ്ലണ്ടില്‍ ഇന്ത്യയിലേത് സമാനമായ കാലാവസ്ഥയാണ് ഈ മാസം നിലനില്‍ക്കുന്നത്. ചില ഭാഗങ്ങളില്‍ മഴ കൂടി പെയ്തതോടെ കാലാവസ്ഥ ഈര്‍പ്പം നിറഞ്ഞതായി മാറിയെന്നും ഗാവസ്‌കര്‍ എഴുതിയ കോളത്തില്‍ ചൂണ്ടിക്കാണിച്ചു.

'കഴിഞ്ഞ ഏതാനും ദിവസങ്ങളിലാണ് ചൂട് കാലാവസ്ഥയില്‍ ചെറിയൊരു മാറ്റം ഉണ്ടായത്. മഴമേഘങ്ങളും, ചെറിയ മഴയുമുണ്ട്. ഈ രീതിയില്‍ തുടര്‍ന്നാല്‍ പുതിയ പന്തെടുക്കുന്ന ബൗളര്‍മാര്‍ക്ക് ഗുണം ആസ്വദിക്കാം. പന്തിന് ചെറിയ ചലനമുണ്ടാകും. ബൗളര്‍മാര്‍ക്ക് ദീര്‍ഘമായി പന്തെറിയാം', ഗാവസ്‌കര്‍ എഴുതി.

ashwin

ജൂലൈയില്‍ നടന്ന ഏകദിനത്തിലും, ടി20 പരമ്പരയിലും നടത്തിയ മികച്ച പ്രകടനമാണ് കുല്‍ദീപിന് ഇംഗ്ലണ്ടില്‍ നടക്കുന്ന ടെസ്റ്റ് പര്യടനത്തിനുള്ള ടീമില്‍ ഇടംനേടിക്കൊടുത്തത്. എഡ്ജ്ബാസ്റ്റണില്‍ ആഗസ്റ്റ് 1 മുതലാണ് ടെസ്റ്റ് ആരംഭിക്കുന്നത്. കുല്‍ദീപ് എത്തിയതോടെ അശ്വിന്റെയും, രവീന്ദ്ര ജഡേജയുടെയും ടീമിലെ സ്ഥാനം ചോദ്യമായി തുടരുകയാണ്. അശ്വിനെ ഉള്‍പ്പെടുത്തുന്നത് ഇന്ത്യക്ക് ഏറെ ഗുണം ചെയ്യുമെന്ന് ഗവാസ്‌കര്‍ ചൂണ്ടിക്കാണിക്കുന്നു. പ്രത്യേകിച്ച് ടെസ്റ്റില്‍ സെഞ്ചുറി തികച്ചിട്ടുള്ള താരം കൂടിയാണ് അശ്വിന്‍. ഒപ്പം അതേ റെക്കോര്‍ഡുള്ള ഹര്‍ദിക് പാണ്ഡ്യയും എത്തുമ്പോള്‍ ബാറ്റിംഗ് നിരയ്ക്ക് ആഴമേറും.

ദിനേശ് കാര്‍ത്തിക് ആറാമനായി ഇറങ്ങിയാല്‍ പിന്നാലെ അശ്വിനും, പാണ്ഡ്യയും ഇറങ്ങണം. അങ്ങിനെ വന്നാല്‍ രണ്ടാം സ്പിന്നറായി കുല്‍ദീപ് യാദവിന് അവസരം നല്‍കാം, ഗാവസ്‌കര്‍ ചൂണ്ടിക്കാണിക്കുന്നു. എന്തായാലും ഇതോടെ ജഡേജയുടെ സ്ഥാനം ബെഞ്ചിലാകുമെന്നതാണ് പ്രശ്‌നം.

Story first published: Tuesday, July 31, 2018, 16:46 [IST]
Other articles published on Jul 31, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+