Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇതെന്താണ് ​ഗംഭീർ, ഓപ്പണർമാരെവച്ച് മ്യൂസിക്കൽ ചെയർ കളിക്കുന്നോ? തോൽവിയുടെ കാരണം അതാണ്, അശ്വിൻ പറയുന്നു

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ കനത്ത തോൽവിക്ക് പിന്നാലെ ഇന്ത്യൻ ടീം മാനേജ്മെന്റിന്റെ സെലക്ഷൻ രീതികളെ രൂക്ഷമായി വിമർശിച്ച് മുൻ ചെന്നൈ സൂപ്പർ കിംഗ്സ് താരവും ഇന്ത്യൻ സ്പിൻ ഇതിഹാസവുമായ രവിചന്ദ്രൻ അശ്വിൻ. മലയാളി താരം സഞ്ജു സാംസണെയും യുവതാരം വൈഭവ് സൂര്യവംശിയെയും മാറി മാറി പരീക്ഷിച്ച് ഓപ്പണിങ് സ്ഥാനത്ത് മാനേജ്മെന്റ് മ്യൂസിക്കൽ ചെയർ കളിക്കുകയാണെന്ന് അശ്വിൻ തന്റെ യൂട്യൂബ് ചാനലായ 'ആഷ് കി ബാത്തിൽ' തുറന്നടിച്ചു. ഇത്തരം അക്ഷമയോടെയുള്ള സമീപനം ടീമിന്റെ സ്ഥിരതയെ ബാധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ബട്‌ലറെ കണ്ടു പഠിക്കണം, സഞ്ജുവിനോട് ചെയ്തത് അനീതി

പരമ്പരയിൽ മോശം ഫോമിലായിരുന്നിട്ടും ഇംഗ്ലണ്ട് തങ്ങളുടെ ക്യാപ്റ്റൻ ജോസ് ബട്‌ലറെ തുടർച്ചയായി പിന്തുണച്ച കാര്യം അശ്വിൻ ചൂണ്ടിക്കാണിച്ചു. അവസാന മത്സരത്തിൽ 64 പന്തിൽ 131 റൺസ് അടിച്ചുകൂട്ടി ബട്‌ലർ ആ വിശ്വാസത്തിന് ഫലം നൽകി. എന്നാൽ ഇന്ത്യ ആദ്യ മത്സരത്തിൽ പരാജയപ്പെട്ടതിന് പിന്നാലെ സഞ്ജു സാംസണെ ടീമിൽ നിന്ന് മാറ്റിനിർത്തുകയാണ് ചെയ്തത്. ലോകകപ്പിൽ ഇന്ത്യയ്ക്കായി മികച്ച പ്രകടനം പുറത്തെടുത്ത സഞ്ജുവിനെപ്പോലൊരു കളിക്കാരനെ വെച്ച് പരീക്ഷണങ്ങൾ നടത്തുന്നത് ശരിയല്ലെന്നും അവസാന മത്സരത്തിൽ തിരിച്ചെത്തിയ സഞ്ജുവിന് കേവലം 27 റൺസ് മാത്രമേ നേടാനായുള്ളൂ എന്നും അശ്വിൻ ഓർമ്മിപ്പിച്ചു.

ravichandranashwin-1

തുടർച്ചയായ മാറ്റങ്ങൾ ടീമിന് ഗുണം ചെയ്യില്ല

സഞ്ജുവിന് പകരം ടീമിലെത്തിയ പതിനഞ്ചുകാരൻ വൈഭവ് സൂര്യവംശിക്ക് മൂന്ന് മത്സരങ്ങളിൽ നിന്ന് വലിയ സ്കോറുകൾ കണ്ടെത്താനായിരുന്നില്ല. വരാനിരിക്കുന്ന സിംബാബ്‌വെ പരമ്പരയിൽ സൂര്യവംശിക്ക് എല്ലാ മത്സരങ്ങളിലും അവസരം ലഭിക്കുമോ എന്ന ചോദ്യത്തിന് അശ്വിൻ നൽകിയ മറുപടി നിരാശാജനകമായിരുന്നു. നിലവിലെ സാഹചര്യത്തിൽ ഒരു കളിക്കാരനും എല്ലാ മത്സരങ്ങളിലും അവസരം ലഭിക്കുമെന്ന് ഉറപ്പ് നൽകാൻ കഴിയില്ലെന്നും, നിരന്തരമായി ടീമിൽ മാറ്റങ്ങൾ വരുത്തുന്ന ഈ പുതിയ രീതി ഒട്ടും നല്ല പ്രവണതയല്ലെന്നും അശ്വിൻ വ്യക്തമാക്കി. സഞ്ജുവിന് വിശ്രമം അനുവദിച്ച സിംബാബ്‌വെ പരമ്പര ജൂലൈ 23-നാണ് ആരംഭിക്കുന്നത്.

നാണംകെട്ട തോൽവി

ഇം​ഗ്ലണ്ടിനെതിരായ പരമ്പരയിൽ ഇന്ത്യ നേരിട്ടത് നാണംകെട്ട തോൽവിയായിരുന്നു. ഒരു മത്സരം ഉപേക്ഷിക്കപ്പെട്ടതിന് ശേഷം തുടർച്ചായായി നാല് മത്സരങ്ങളിലും ഇന്ത്യ പരാജയപ്പെട്ടു. അയർലാന്റിനെതിരായ പരമ്പരയും 2-0 എന്ന മാർജിനിൽ ഇന്ത്യ പരാജയപ്പെട്ടിരുന്നു. ഇതോടെ തുടർച്ചയായ 7 ടി20 മത്സരങ്ങളിൽ വിജയം അറിയാതെയാണ് ഇന്ത്യ കളി അവസാനിപ്പിക്കുന്നത്. അഞ്ചാം മത്സരത്തിൽ ടീമിലെ ദൗർബല്യങ്ങളത്രയും തുറന്നു കാട്ടപ്പെട്ടതോടെ ഇന്ത്യയ്ക്ക് ഇനി സിംബാബ്‍വെ എന്ത് സർപ്രൈസായിരിക്കും ഒരുക്കി വച്ചിരിക്കുന്നത് എന്നാണ് അറിയാത്തത്. സിംബാബ്‍വെ സീരീസിൽ സഞ്ജു സാംസണെ ടീമിൽ ഉൾപ്പെടുത്താതിരുന്നതും വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. രണ്ട് ടി20 പരമ്പരകൾ പരാജയപ്പെട്ടതോടെ സിംബാബ്‍വെ സീരീസ് ഇന്ത്യയ്ക്ക് ജീവൻ മരണ പോരാട്ടമായിരിക്കും.

Story first published: Monday, July 13, 2026, 8:58 [IST]
Other articles published on Jul 13, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+