Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐസിസി റാങ്കിംഗ്: അശ്വിന്‍ ഒന്നാമന്‍

ദുബായ്: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ തോറ്റ് തുന്നംപാടിക്കൊണ്ടിരിക്കുന്ന ഇന്ത്യയ്ക്ക് ആശ്വാസമായി പുതിയ ഐ സി സി റാങ്കിംഗ്. ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ ഒന്നാമതെത്തി ആര്‍ അശ്വിനാണ് ധോണിക്കും കൂട്ടര്‍ക്കും അഭിമാനമായത്. ദക്ഷിണാഫ്രിക്കയുടെ വെര്‍ണന്‍ ഫിലാന്‍ഡറിനെ പിന്തള്ളിയാണ് അശ്വിന്‍ ഒന്നാം നമ്പര്‍ ഓള്‍റൗണ്ടറായത്.

ഇംഗ്ലണ്ടിനെതിരായ ആദ്യ മൂന്ന് ടെസ്റ്റുകളിലും അശ്വിന്‍ കളിച്ചിരുന്നില്ല. മാഞ്ചസ്റ്ററിലെ നാലാം ടെസ്റ്റിലെ ഒന്നാമിന്നിംഗ്‌സില്‍ എം എസ് ധോണിക്കൊപ്പം മികച്ച കൂട്ടുകെട്ട് ഉണ്ടാക്കി അശ്വിന്‍. ധോണി 71 റണ്‍സോടെ ടോപ് സ്‌കോററായപ്പോള്‍ 40 റണ്‍സെടുത്ത അശ്വിനായിരുന്നു രണ്ടാം സ്ഥാനത്ത്. രണ്ടാമിന്നിംഗ്‌സില്‍ 46 റണ്‍സോടെ അശ്വിന്‍ വീണ്ടും മികവുകാട്ടി. എന്നാല്‍ ബാറ്റിംഗ് നിര ആയുധം വെച്ച് കീഴടങ്ങിയ ടെസ്റ്റില്‍ ഇന്നിംഗ്‌സിന് തോല്‍ക്കാനായിരുന്നു ഇന്ത്യയുടെ വിധി.

ashwin

പാകിസ്താനെതിരായ തകര്‍പ്പന്‍ ഇരട്ട സെഞ്ചുറിയോടെ മുന്‍ ശ്രീലങ്കന്‍ ക്യാപ്റ്റന്‍ കുമാര്‍ സങ്കക്കാര ടെസ്റ്റ് ബാറ്റ്‌സ്മാന്‍മാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി. ഗാലെ ടെസ്റ്റില്‍ നേടിയ 221 റണ്‍സ് സങ്കയുടെ പത്താം ഇരട്ടസെഞ്ചുറിയായിരുന്നു. ബാറ്റ്‌സ്മാന്‍മാരുടെ പട്ടികയിലും ഒന്നാം സ്ഥാനം നഷ്ടമായത് ദക്ഷിണാഫ്രിക്കയ്ക്കാണ്. എ ബി ഡിവില്ലിയേഴ്‌സായിരുന്നു ഇതുവരെ ഒന്നാം നമ്പറില്‍.

ബൗളര്‍മാരുടെ പട്ടികയില്‍ ദക്ഷിണാഫ്രിക്കന്‍ പേസര്‍ ഡെയ്ല്‍ സ്റ്റെയ്ന്‍ ഒന്നാം നമ്പറില്‍ തുടരുന്നു. ഓസ്‌ട്രേലിയയുടെ റയാന്‍ ഹാരിസും മിച്ചല്‍ ജോണ്‍സനുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. പാകിസ്താനെതിരെ ഗാലെ ടെസ്റ്റില്‍ മികച്ച പ്രകടനം നടത്തിയ റംഗണ ഹെറാതും ഇന്ത്യയ്‌ക്കെതിരെ ടെസ്റ്റ് പരമ്പരയില്‍ കളി ജയിപ്പിച്ച ആന്‍ഡേഴ്‌സനും ബ്രോഡും റാങ്കിംഗില്‍ നേട്ടമുണ്ടാക്കി.

Story first published: Tuesday, August 12, 2014, 9:04 [IST]
Other articles published on Aug 12, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+