വെറും 42കളി, 23 തവണ 5 വിക്കറ്റ്.. മുപ്പതാം വയസ്സിൽ കപില്‍ദേവിനൊപ്പം! അശ്വിന്‍ മനുഷ്യനോ കംപ്യൂട്ടറോ?
പ്രസന്നയും ബേദിയും കുംബ്ലെയും ഹര്‍ഭജനും എന്ന് വേണ്ട സ്പിന്‍ ബൗളര്‍മാരെ ഒരുപാട് കണ്ടിട്ടുള്ള നാടാണ് ഇന്ത്യ. പക്ഷേ ഇവരെയൊക്കെ വെല്ലാന്‍ പോന്ന ഒരു സ്പിന്നറാണ് താനെന്ന് ഓരോ കളി കഴിയുമ്പോഴും തോന്നിപ്പിക്കുകയാണ് തമിഴ്‌നാട്ടുകാരന്‍ ആര്‍ അശ്വിന്‍. ഒരു മനുഷ്യനെപ്പോലെയല്ല കംപ്യൂട്ടറിനെ പോലെയാണ് അശ്വിന്റെ തല പ്രവര്‍ത്തിക്കുന്നത് എന്ന് തോന്നിപ്പോയാല്‍ കുറ്റംപറയാന്‍ പറ്റില്ല.
Read Also: ഫാസ്റ്റ് ബൗളര്‍ അശ്വിനെ സ്പിന്നറാക്കിയത് അമ്മ ചിത്ര.. ഈ അമ്മയ്ക്ക് കൊടുക്കണം ഒരു ഹാറ്റ്‌സ് ഓഫ്!
30 വയസ്സായി അശ്വിന്. പക്ഷേ വെറും 42 ടെസ്റ്റുകളേ കളിച്ചിട്ടുള്ളൂ. എന്നാലെന്താ ഇതിനോടകം 241 വിക്കറ്റുകള്‍ അശ്വിന്‍ സ്വന്തം പേരിലാക്കിക്കഴിഞ്ഞു. ഇന്ത്യന്‍ വിക്കറ്റ് വേട്ടക്കാരില്‍ ഏഴാമനാണ് അശ്വിന്‍ ഇപ്പോള്‍. 42 ടെസ്റ്റില്‍ 5 വിക്കറ്റ് വീഴ്ത്തിയത് 23 വട്ടം. ഇക്കാര്യത്തില്‍ ഇതിഹാസ താരമായ കപില്‍ ദേവിനൊപ്പമാണ് അശ്വിന്‍. കാണാം അശ്വിന്റെ കണക്കിലെ കളികള്‍.

അഞ്ച് വിക്കറ്റിന്റെ പെരുമഴ
അഞ്ച് വിക്കറ്റ് നേട്ടത്തില്‍ മുന്‍ നായകന്‍ കപില്‍ ദേവിന്റെ റിക്കാര്‍ഡിനൊപ്പമാണ് അശ്വിന്‍ എത്തിയത്. ടെസ്റ്റ് ക്രിക്കറ്റില്‍ 23 തവണയാണ് ഇരുവരുടെയും പേരില്‍ അഞ്ചു വിക്കറ്റ് നേട്ടമുള്ളത്. മുംബെയില്‍ ഇംഗ്ലണ്ടിനെതിരേ നടക്കുന്ന നാലാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്‌സില്‍ അശ്വിന്‍ ആറ് പേരെയാണ് പുറത്താക്കിയത്.

അനില്‍ കുംബ്ലെ നയിക്കും
132 മല്‍സരങ്ങളില്‍നിന്ന് കുംബ്ലെ 35 തവണ അഞ്ചു വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്. ഇന്ത്യയ്ക്കുവേണ്ടി ഏറ്റവുമധികം തവണ അഞ്ചു വിക്കറ്റ് നേട്ടം കൈവരിച്ച ബൗളറും ജംബോ കുംബ്ലെ തന്നെ. നിലവില്‍ ഇന്ത്യന്‍ ടീമിന്റെ കോച്ചാണ് കുംബ്ലെ. ഈ പോക്ക് പോയാല്‍ കുംബ്ലെയുടെ റെക്കോര്‍ഡ് അശ്വിന്‍ വൈകാതെ മറികടക്കും.

ഹര്‍ഭജനാണ് രണ്ടാമന്‍
വിക്കറ്റ് വേട്ടയില്‍ കപില്‍ദേവാണ് രണ്ടാമനെങ്കിലും അഞ്ച് വിക്കറ്റിന്റെ കാര്യത്തില്‍ അത് ഹര്‍ഭജന്‍ സിംഗാണ്. 103 ടെസ്റ്റ് മല്‍സരം കളിച്ചിട്ടുള്ള ഹര്‍ഭജന്‍ 25 തവണ അഞ്ചു വിക്കറ്റ് നേട്ടം കൈവരിച്ചു. കുംബ്ലെയ്ക്കും കപിലിനും പിന്നില്‍ 417 ടെസ്റ്റ് വിക്കറ്റുകളും ഭാജിയുടെ പേരിലുണ്ട്.

കപില്‍ദേവ്
131 ടെസ്റ്റുകള്‍ കളിച്ച കപില്‍ദേവ് 434 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ എന്ന ഇന്ത്യന്‍ റെക്കോര്‍ഡ് ഒരുപാട് കാലം കപിലിന്റെ പേരിലായിരുന്നു. 23 തവണ അഞ്ച് വിക്കറ്റ് നേട്ടവും കപിലിന്റെ പേരിലുണ്ട്. ഈ രണ്ട് നേട്ടങ്ങളും മറികടന്ന ഏക ഇന്ത്യന്‍ താരമാണ് ഇപ്പോഴത്തെ കോച്ച് കുംബ്ലെ.

അശ്വിന്‍ ഇത് വരെ
2011ല്‍ ഇന്ത്യയ്ക്ക് വേണ്ടി അരങ്ങേറിയ അശ്വിന്‍ ഇത് വരെയായി 43 ടെസ്റ്റുകള്‍ കളിച്ചു. ആകെ 241 വിക്കറ്റുകള്‍ വീഴ്ത്തി. ഇതില്‍ 23 തവണ 5 വിക്കറ്റ് നേട്ടവും ആറ് തവണ പത്ത് വിക്കറ്റ് നേട്ടവും ഉള്‍പ്പെടും. കുംബ്ലെയും ഹര്‍ഭജനെയും പോലല്ല കപിലിനെപ്പോലെ ഒരു ബാറ്റിംഗ് ഓള്‍റൗണ്ടറുമാണ് അശ്വിന്‍
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications