Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കാണ്‍പുര്‍ ടെസ്റ്റ്; സ്പിന്നര്‍ ആര്‍ അശ്വിന് റെക്കോര്‍ഡ്

കാണ്‍പുര്‍: കാണ്‍പുര്‍ ടെസ്റ്റില്‍ ഇന്ത്യന്‍ ടീം ജയത്തിനരികെ നില്‍ക്കെ സ്പിന്നര്‍ ആര്‍ അശ്വന്‍ മറ്റൊരു റെക്കോര്‍ഡ് കൂടി സ്വന്തംപേരിലാക്കി. വേഗത്തില്‍ 200 വിക്കറ്റ് തികയ്ക്കുന്ന ഇന്ത്യന്‍ ബൗളറെന്ന റെക്കോര്‍ഡ് ഇനി അശ്വന് സ്വന്തം. 37 ടെസ്റ്റു മത്സരങ്ങളില്‍നിന്നായാണ് അശ്വന്‍ 200 വിക്കറ്റ് സ്വന്തമാക്കിയത്. ന്യൂസിലന്റ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണെ പുറത്താക്കിയാണ് അശ്വിന്‍ തന്റെ 200ാം വിക്കറ്റ് തികച്ചത്.

36 മത്സരങ്ങളില്‍ നിന്നും 200 വിക്കറ്റ് തികച്ച ഓസ്‌ട്രേലിയന്‍ ബൗളര്‍ ക്ലാരെ ഗ്രിമ്മെറ്റിന്റെ പേരിലാണ് നിലവില്‍ ലോകറെക്കോര്‍ഡ്. കാണ്‍പുര്‍ ടെസ്റ്റിന് മുന്‍പ് 193 വിക്കറ്റ് നേട്ടത്തിലായിരുന്ന അശ്വിന്‍ 7 വിക്കറ്റുകൂടി സ്വന്തമാക്കിയാണ് ചരിത്രത്തിലിടം പിടിച്ചത്. നേട്ടത്തിനിടെ ലോകത്തെ എക്കാലത്തെയും മികച്ച ബൗളര്‍മാരെയും അശ്വിന്‍ പിന്നിലാക്കി.

r-ashwin

ഓസ്‌ട്രേലിയയുടെ ഡെന്നിസ് ലില്ലി, പാക്കിസ്ഥാന്റെ വഖാര്‍ യുനിസ് എന്നിവരാണ് ഇപ്പോള്‍ മൂന്നാം സ്ഥാനത്ത്. ഇരുവരും 38 മത്സരങ്ങളില്‍ നിന്നായാണ് 200 വിക്കറ്റ് തികച്ചത്. ദക്ഷിണാഫ്രിക്കയുടെ ഡെയ്ല്‍ സ്‌റ്റെയിന്‍ 39 മത്സരങ്ങളില്‍ നിന്നും ഇംഗ്ലീഷ് താരം ഇയാന്‍ ബോതം 41 മത്സരങ്ങളില്‍ നിന്നും ഈ നേട്ടത്തിന് അര്‍ഹരായി.

നേരത്തെ 46 ടെസ്റ്റുകളില്‍ നിന്നും 200 വിക്കറ്റെടുത്ത ഹര്‍ഭജന്‍ സിങ്ങിന്റെ പേരിലായിരുന്നു ഇന്ത്യന്‍ റെക്കോര്‍ഡ്. അനില്‍ കുബ്ലെ 47 മത്സരങ്ങളില്‍ നിന്നുമാണ് 200 വിക്കറ്റ് തികച്ചത്. നിലവില്‍ വേഗത്തില്‍ 100 വിക്കറ്റെടുത്ത ഇന്ത്യന്‍ താരത്തിന്റെ റെക്കോര്‍ഡും ഇന്ത്യന്‍ ഓഫ് സ്പിന്നര്‍ അശ്വിന്റെ പേരിലാണ്. 18 ടെസ്റ്റുകളില്‍ നിന്നാണ് അശ്വിന്‍ 100 വിക്കറ്റ് തികച്ചത്.

കൂടുതല്‍ വാര്‍ത്തകള്‍:

അഞ്ഞൂറാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം... ന്യൂസിലന്‍ഡിനെ തോല്‍പിച്ചത് 197 റണ്‍സിന്

തമീമും ടസ്‌കിനും തിളങ്ങി.. അവസാന ഓവര്‍ ത്രില്ലറില്‍ ബംഗ്ലാദേശിന് 7 റണ്‍സ് ജയം!

ജഡേജയും രോഹിതും അശ്വിനും കലക്കി... കാണ്‍പൂരില്‍ ഇന്ത്യ കൂറ്റന്‍ വിജയത്തിലേക്ക്!

Story first published: Monday, September 26, 2016, 13:40 [IST]
Other articles published on Sep 26, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+