Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടി20 പരമ്പര; അഗറിന്റെ ഹാട്രിക് മികവില്‍ സൗത്ത് ആഫ്രിക്കയെ തകര്‍ത്ത് ഓസ്‌ട്രേലിയ

ജോഹന്നസ്ബര്‍ഗ്: സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയയ്ക്ക് ജയം. ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ മിന്നുന്ന പ്രകടനം നടത്തിയ സൗത്ത് ആഫ്രിക്കയെ വന്‍ ബാറ്റിങ് തകര്‍ച്ചയിലേക്ക് തള്ളിവിട്ടാണ് സന്ദര്‍ശകര്‍ ജയം പിടിച്ചെടുത്തത്. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 6 വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സെടുത്തപ്പോള്‍ സൗത്ത് ആഫ്രിക്ക 89 റണ്‍സിന് എല്ലാവരും പുറത്തായി. ഓസ്‌ട്രേലിയയ്ക്കായി ആഷ്ടന്‍ അഗര്‍ ഹാട്രിക് നേടി.

ടോസ് നേടിയ സൗത്ത് ആഫ്രിക്ക ഓസ്‌ട്രേലിയയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഡേവിഡ് വാര്‍ണറെ(4) തുടക്കത്തില്‍തന്നെ നഷ്ടമായിട്ടും ഓസീസ് കരകയറി. ആരോണ് ഫിഞ്ച്(27 പന്തില്‍ 42), സ്റ്റീവ് സ്മിത്ത്(32 പന്തില്‍ 45), മാത്യു വേഡ്(18), മിച്ചല്‍ മാര്‍ഷ്(19), അലക്‌സ് കാരി(27), ആഷ്ടന്‍ അഗര്‍(20) എന്നിവരും ഓസീസ് ഇന്നിങ്‌സില്‍ കാര്യമായ സംഭാവന നല്‍കി. ഡേല്‍ സ്‌റ്റെയ്‌നും തബ്രായിസ് ഷംസിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ലുങ്കി എന്‍ഗിഡിയും കാഗിസോ റബാഡയും റണ്‍സ് വഴങ്ങി.

Ashton Agar

മറുപടി ബാറ്റിങ്ങിനിറങ്ങിയ സൗത്ത് ആഫ്രിക്കയ്ക്ക് തുടക്കംമുതല്‍ പിടിച്ചുനില്‍ക്കാനായില്ല. ഫാഫ് ഡു പ്ലസിസ്(22 പന്തില്‍ 24) ആണ് ടോപ് സ്‌കോറര്‍. വാന്‍ ബില്‍ജോണ്‍(16), കാഗിസോ റബാഡ(22) എന്നിവരൊഴികെ മറ്റൊര്‍ക്കും രണ്ടക്കം കടക്കാനായില്ല. ഓസ്‌ട്രേലിയയ്‌ക്കെതിരായ സൗത്ത് ആഫ്രിക്കയുടെ കുറഞ്ഞ സ്‌കോര്‍ കൂടിയാണ് 89. ഹാട്രിക് അടക്കം അഗര്‍ 5 വിക്കറ്റ് വീഴ്ത്തിയപ്പോള്‍ പാറ്റ് കമ്മിന്‍സും ആദം സാപ്പയും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

Story first published: Saturday, February 22, 2020, 9:41 [IST]
Other articles published on Feb 22, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+