റാഞ്ചി: ഓസ്‌ട്രേലിയയ്‌ക്കെതിരായ ടി20 ക്രിക്കറ്റ് പരമ്പരയില്‍ ഇടംപിടിച്ചതോടെ ഇന്ത്യന്‍ വെറ്ററന്‍താരം ആശിഷ് നെഹ്‌റയാണ് ക്രിക്കറ്റ് ലോകത്തെ സംസാരവിഷയം. പ്രായം 38 ആയിട്ടും നെഹ്‌റയെ ഇന്ത്യന്‍ ടീമിലെടുത്തതില്‍ ഒരുവിഭാഗം അത്ഭുതം പ്രകടിപ്പിക്കുമ്പോള്‍ നെഹ്‌റയുടെ കഴിവില്‍ പൂര്‍ണ വിശ്വാസമര്‍പ്പിക്കുകയാണ് മറുവിഭാഗം.
പരിക്കും ഫോമില്ലായ്മയും മൂലം ഏറെനാള്‍ ടീമിന് പുറത്തായിരുന്ന നെഹ്‌റയ്ക്ക് ഐപിഎല്‍ ആണ് തിരിച്ചുവരവിനുള്ള അവസരമൊരുക്കിയത്. രണ്ടുവര്‍ഷംകൂടി തനിക്ക് കളിക്കാനാകുമെന്ന് നെഹ്‌റ പറഞ്ഞു. ഇത് ഒരിക്കലും എളുപ്പമല്ല. നിരന്തരമായ പരിശീലനവും പരിക്കേല്‍ക്കാതിരിക്കുകയും വേണം. പ്രത്യേകിച്ചും ഫാസ്റ്റ് ബൗളര്‍മാര്‍ ഈ പ്രായത്തില്‍ കളിക്കുകയെന്നത് വെല്ലുവിളിയാണെന്നും നെഹ്‌റ പറയുന്നു.

ട്വന്റി 20യിലും ജയം ഇന്ത്യയ്ക്ക്, മഴ മുടക്കിയിട്ടും ഇന്ത്യ ഓസ്‌ട്രേലിയയെ 9 വിക്കറ്റിന് തോല്‍പ്പിച്ചു
കാല്‍ക്കുഴയ്ക്ക് നാലുതവണയാണ് ശസ്ത്രക്രിയ നടത്തിയത്. ഇതിനൊപ്പം മുട്ടുവേദനയും. ദില്ലിയിലെ തണുപ്പികാലത്ത് പുലര്‍ച്ചെ എഴുന്നേറ്റാല്‍ അരമണിക്കൂറോളം നേരം തനിക്ക് കട്ടില്‍വിട്ട് എഴുന്നേല്‍ക്കാന്‍ കഴിയാറില്ല. പരിശ്രമമാണ് തന്നെ ഇവിടെവരെ കൊണ്ടെത്തിച്ചതെന്ന് വിശ്വസിക്കുന്നു. ദിവസം 4 മണിക്കൂര്‍ നേരമെങ്കിലും മാറ്റിവെക്കാന്‍ കഴിഞ്ഞാല്‍ അതിനുള്ള ഫലം ലഭിക്കുമെന്നുറപ്പാണ്. ഏഴുവര്‍ഷത്തോളം പരിക്കൂമുലം തനിക്ക് നഷ്ടപ്പെട്ടിട്ടുണ്ട്. പ്രായമാകുമ്പോഴാണ് ടീമില്‍ അവസരം ലഭിക്കാതിരുന്നതിലുളള നഷ്ടബോധം വര്‍ധിക്കുന്നത്. ഇന്ത്യയ്ക്കുവേണ്ടി ഇനിയും ഏറെ ചെയ്യാന്‍ കഴിയുമെന്നാണ് വിശ്വാസമെന്നും നെഹ്‌റ പറഞ്ഞു.