
127 വര്‍ഷങ്ങള്‍ക്കു ശേഷമാദ്യം
127 വര്‍ഷങ്ങള്‍ക്കു ശേഷം ആദ്യമായിട്ടാണ് ടെസ്റ്റ് ക്യാപ്റ്റനായുള്ള അരങ്ങേറ്റത്തില്‍ തന്നെ ഒരു ഓസ്‌ട്രേലിയന്‍ താരം അഞ്ചു വിക്കറ്റുകള്‍ സ്വന്തമാക്കിയത്. ഇതിനു മുമ്പ് ഒരിക്കല്‍ മാത്രമേ ഇതു സംഭവിച്ചിട്ടുള്ളൂ. 1894ലായിരുന്നു ഇത്. അന്നു ഓസ്‌ട്രേലിയയെ ടെസ്റ്റില്‍ ആദ്യമായി നയിച്ച ജോര്‍ജ് ഗിഫിന്‍ അഞ്ചു വിക്കറ്റുകളുമായി ചരിത്രം കുറിച്ചിരുന്നു.
അന്നു മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന ടെസ്റ്റില്‍ 155 റണ്‍സ് വഴങ്ങി ആറു വിക്കറ്റുകളായിരു്‌നു ഗിഫിന്‍ വീഴ്ത്തിയത്.
ഇപ്പോഴിതാ 100 വര്‍ഷത്തിലേറെ നീണ്ടു നിന്ന കാത്തിരിപ്പിനൊടുവില്‍ ഓസീസിന്റെ മറ്റൊരു ക്യാപ്റ്റനും ടെസ്റ്റ് അരങ്ങേറ്റത്തില്‍ ഫൈഫറിനു അവകാശിയായിരുക്കുകയാണ്.

ബോബ് വില്ലിസിന്റെ നേട്ടത്തിനൊപ്പം
ആഷസ് ടെസ്റ്റില്‍ 39 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഒരു ക്യാപ്റ്റന്‍ അഞ്ചു വിക്കറ്റുകള്‍ വീഴ്ത്തിയത്. ഇതിനു മുമ്പ് 1982ല്‍ ഇംഗ്ലണ്ട് നായകനായ ബോബ് വില്ലിസാണ് അവസാനമായി ആഷസില്‍ അഞ്ചു വിക്കറ്റുകളെുത്ത ക്യാപ്റ്റന്‍.
ഗാബയില്‍ നടക്കുന്ന ടെസ്റ്റില്‍ 13.1 ഓവറില്‍ മൂന്നു മെയ്ഡനുകളടക്കം 38 റണ്‍സ് മാത്രം വിട്ടുകൊടുത്തായിരുന്നു കമ്മിന്‍സ് അഞ്ചു പേരെ പുറത്താക്കിയത്. ഹസീബ് ഹമീദ് (25), ബെന്‍ സ്റ്റോക്‌സ് (5), ക്രിസ് വോക്‌സ് (21), ഓലി റോബിന്‍സണ്‍ (0), മാര്‍ക്ക് വുഡ് (8) എന്നിവരായിരുന്നു കമ്മിന്‍സിന്റെ ഇരകള്‍.

ഇംഗ്ലണ്ട് 147 റണ്‍സിനു ഓള്‍ഔട്ട്
പാറ്റ് കമ്മിന്‍സിന്റെ മാജിക്കല്‍ സ്‌പെല്‍ ആഷസിലെ ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ തരിപ്പണമാക്കി. ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ജോ റൂട്ടിന്റെ ഇംഗ്ലണ്ട് 50.1 ഓവറില്‍ വെറും 147 റണ്‍സിനു ഓള്‍ഔട്ടായി. നാലു പേര്‍ മാത്രമാണ് ഇംഗ്ലീഷ് നിരയില്‍ രണ്ടക്കം കടന്നത്. മുന്‍നിര ഫ്‌ളോപ്പായ കളിയില്‍ ലോവര്‍ ഓര്‍ഡറാണ് വലിയ നാണക്കേടില്‍ നിന്നും ഇംഗ്ലണ്ടിനെ രക്ഷിച്ചത്.
39 റണ്‍സെടുത്ത വിക്കറ്റ് കീപ്പര്‍ ജോസ് ബട്‌ലറാണ് ഇംഗ്ലീഷ് ടീമിന്റെ ടോപ്‌സ്‌കോറര്‍. ഓലി പോപ്പാണ് (35) 30ന് മുകളില്‍ സ്‌കോര്‍ ചെയ്ത മറ്റൊരു താരം. ഹസീബ് ഹമീദ് (25), ക്രിസ് വോക്‌സ് (21) എന്നിവരും ഭേദപ്പെട്ട പ്രകടനം നടത്തി. നായകന്‍ റൂട്ടുള്‍പ്പെടെ ഇംഗ്ലണ്ടിന്റെ മൂന്നു പേര്‍ പൂജ്യത്തിനു പുറത്തായി. ഓപ്പണര്‍ റോറി ബേണ്‍സ് ഗോള്‍ഡന്‍ ഡെക്കായിരുന്നു. അഞ്ചു വിക്കറ്റുകളെടുത്ത കമ്മിന്‍സിനെക്കൂടാതെ മിച്ചെല്‍ സ്റ്റാര്‍ക്കും ജോഷ് ഹേസല്‍വുഡും ഇംഗ്ലണ്ടിനെ എറിഞ്ഞൊതുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു.
പ്ലെയിങ് ഇലവന്‍
ഓസ്‌ട്രേലിയ- ഡേവിഡ് വാര്‍ണര്‍, മാര്‍ക്കസ് ഹാരിസ്, മാര്‍നസ് ലബ്യുഷെയ്ന്‍, സ്റ്റീവ് സ്മിത്ത്, ട്രാവിസ് ഹെഡ്, കാമറോണ്‍ ഗ്രീന്‍, അലെക്‌സ് കറെ (വീക്കറ്റ് കീപ്പര്‍), പാറ്റ് കമ്മിന്‍സ്, മിച്ചെല്‍ സ്റ്റാര്‍ക്ക്, നതാന്‍ ലിയോണ്‍, ജോഷ് ഹേസല്‍വുഡ്.
ഇംഗ്ലണ്ട്- റോറി ബേണ്‍സ്, ഹസീബ് ഹമീദ്, ഡേവിഡ് മലാന്‍, ജോ റൂട്ട് (ക്യാപ്റ്റന്‍), ബെന്‍ സ്റ്റേക്‌സ്, ഓലി പോപ്പ്, ജോസ് ബട്‌ലര്‍ (വിക്കറ്റ് കീപ്പര്‍), ക്രിസ് വോക്‌സ്, ഓലി റോബിന്‍സണ്‍, മാര്‍ക്ക് വുഡ്, ജാക്ക് ലീച്ച്.


Click it and Unblock the Notifications











