Ashes: നോട്ടൗട്ടില്‍ സെഞ്ച്വറിയടിച്ച് ആന്‍ഡേഴ്‌സന്‍! ലോക റെക്കോഡ്- ടെസ്റ്റ് ചരിത്രത്തിലാദ്യം
അഡ്‌ലെയ്ഡ്: ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും തമ്മിലുള്ള ആഷസ് പരമ്പരയിലെ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ റെക്കോര്‍ഡുകളുടെ പെരുമഴ തുടരുകയാണ്. ഇംഗ്ലണ്ടിന്റെ ഇതിഹാസ ഫാസ്റ്റ് ബൗളര്‍ ജെയിംസ് ആന്‍ഡേഴ്‌സനാണ് ലോക റെക്കോര്‍ഡിന് അവകാശിയായത്. ബൗളിങില്‍ നേരത്തേ തന്നെ പല റെക്കോര്‍ഡുകളും കുറിച്ചിട്ടുള്ള അദ്ദേഹം പക്ഷെ ഇത്തവണ ബാറ്റിങിലാണ് അവിശ്വസനീയ നേട്ടത്തിന് അര്‍ഹനായത്. ടെസ്റ്റ് ചരിത്രത്തില്‍ നൂറ് തവണ പുറത്താവാതെ നിന്ന ആദ്യത്തെ താരമായി ആന്‍ഡേഴ്‌സന്‍ മാറിയിരിക്കുകയാണ്.

പുറത്താവാതെ നിന്നു
അഡ്‌ലെയ്ഡില്‍ പുരോഗമിക്കുന്ന പിങ്ക് ബോള്‍ ടെസ്റ്റില്‍ ഇംഗ്ലണ്ടിന്റെ ഒന്നാമിന്നിങ്‌സ് 236 റണ്‍സില്‍ അവസാനിച്ചിരുന്നെങ്കിലും ആന്‍ഡേഴ്‌സന്‍ നോട്ടൗട്ടായിരുന്നു. 13 ബോളില്‍ നിന്നും അഞ്ചു ബൗണ്ടറികളോടെ അഞ്ചു റണ്‍സായിരുന്നു അദ്ദേഹം നേടിയത്. ഇതോടെയാണ് ആന്‍ഡേഴ്‌സന്‍ നോട്ടൗട്ടിന്റെ കാര്യത്തില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. ടെസ്റ്റ് ചരിത്രത്തില്‍ ഇനിയൊരു പക്ഷെ ആര്‍ക്കെങ്കിലും ഈ റെക്കോര്‍ഡിനൊപ്പം എത്താന്‍ കഴിയുമോയെന്ന കാര്യം പോലും സംശയമാണ്. കാരണം ഈ എലൈറ്റ് താരങ്ങളുടെ ക്ലബ്ബില്‍ ആന്‍ഡേഴ്‌സന് അരികില്‍ പോലും ആരുമില്ല. മാത്രമല്ല തൊട്ടു പിറകിലുള്ള മൂന്നു പേരും ക്രിക്കറ്റില്‍ നിന്നും നേരത്തേ തന്നെ വിരമിച്ചവരുമാണ്.
61 തവണ ടെസ്റ്റില്‍ പുറത്താവാതെ നിന്ന വെസ്റ്റ് ഇന്‍ഡീസിന്റെ മുന്‍ ഇതിഹാസ ഫാസ്റ്റ് ബൗളര്‍ കോട്‌നി വാല്‍ഷാണ് ലിസ്റ്റലില്‍ രണ്ടാമതുള്ള താരം. ശ്രീലങ്കയുടെ മുന്‍ സ്പിന്‍ ഇതിഹാസം 56 നോട്ടൗട്ടുകളുമായി മൂന്നാംസ്ഥാനത്തും നില്‍ക്കുന്നു. 55 നോട്ടൗട്ടുകളുമായി ഇംഗ്ലണ്ടിന്റെ മുന്‍ ഇതിഹാസം ബോബ് വില്ലിസാണ് നാലാമത്. അതേസമയം, നിശ്ചിത ഓവര്‍ ക്രിക്കറ്റിലേക്കു വന്നാല്‍ കൂടുതല്‍ തവണ പുറത്താവാതെ നിന്ന താരമെന്ന റെക്കോര്‍ഡ് ഇന്ത്യയുടെ മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിയുടെ പേരിലാണ്. ഏകദിനത്തിലും ടി20യിലും അദ്ദേഹം തന്നെയാണ് തലപ്പത്ത്. ഏകദിനത്തില്‍ 84ഉം ടി20യില്‍ 42ഉം തവണ ധോണി പുറത്താവാതെ നിന്നിട്ടുണ്ട്.

ബൗളിങിലും ലോക റെക്കോര്‍ഡ്
ബൗളിങില്‍ നേരത്തേ തന്നെ ഒരു വമ്പന്‍ ലോക റെക്കോര്‍ഡിന് അവകാശിയാണ് ആന്‍ഡേഴ്‌സന്‍. ടെസ്റ്റില്‍ ഏറ്റവുമധികം വിക്കറ്റുകളെടുക്ത ഫാസ്റ്റ് ബൗളറെന്ന റെക്കോര്‍ഡാണ് അദ്ദേഹത്തിന്റെ പേരിലുള്ളത്. 635 വിക്കറ്റുകളാണ് ആന്‍ഡേഴ്‌സന്റെ സമ്പാദ്യം. ഒരുപക്ഷെ അദ്ദേഹത്തിന്റെ കരിയറിലെ അവസാനത്തെ ആഷസ് കൂടിയായിരിക്കും ഇത്തവണത്തേത്.

ഇംഗ്ലണ്ട് പരാജയഭീതിയില്‍
തുടര്‍ച്ചയായ രണ്ടാമത്തെ ടെസ്റ്റില്‍ പരാജയ ഭീതിയിലാണ് ഇംഗ്ലണ്ട്. 468 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യമാണ് ഓസീസ് അവര്‍ക്കു നല്‍കിയിരിക്കുന്നത്. റണ്‍ചേസില്‍ ഇംഗ്ലണ്ട് നാലാം ദിനം മൂന്നാം സെഷനില്‍ 40 ഓവര്‍ കഴിയുമ്പോള്‍ മൂന്നു വിക്കറ്റിന് 77 റണ്‍സെന്ന നിലയില്‍ പതറുകയാണ്. ഏഴു വിക്കറ്റുകള്‍ ബാക്കിനില്‍ക്കെ അവര്‍ക്കു ജയിക്കാന്‍ ഇനിയും 391 റണ്‍സ് കൂടി വേണം. നായകന്‍ ജോ റൂട്ട് (20), ബെന്‍ സ്‌റ്റോക്‌സ് (3) എന്നിവരാണ് ക്രീസില്‍.
237 റണ്‍സിന്റെ ആധികാരിക ലീഡുമായി രണ്ടാമിന്നിങ്‌സില്‍ ഇറങ്ങിയ ഓസ്‌ട്രേലിയ ഒമ്പത് വിക്കറ്റിന് 230 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. മാര്‍നസ് ലബ്യുഷെയ്‌നിന്റെയും ട്രാവിസ് ഹെഡിന്റെയും ഫിഫ്റ്റികളാണ് അവര്‍ക്കു കരുത്തായത്. രണ്ടു പേരും 51 റണ്‍സ് വീതമെടുത്ത് പുറത്തായി. ലബ്യുഷെ്ന്‍ 96 ബോളില്‍ ആറു ബൗണ്ടറികളടിച്ചപ്പോള്‍ ഹെഡ് 54 ബോളില്‍ ഏഴു ബൗണ്ടറികളും നേടി. കാമറോണ്‍ ഗ്രീന്‍ (33*), മാര്‍ക്കസ് ഹാരിസ് (23) എന്നിവരാണ് മറ്റു പ്രധാന സ്‌കോറര്‍മാര്‍. ഇംഗ്ലണ്ടിനായി ഓലി റോബിന്‍സണ്‍, റൂട്ട്, ഡേവിഡ് മലാന്‍ എന്നിവര്‍ രണ്ടു വിക്കറ്റ് വീതമെടുത്തു. നേരത്തേ ഓസ്‌ട്രേലിയ ഒന്നാമിന്നിങ്‌സില്‍ ഒമ്പതു വിക്കറ്റിന് 473 റണ്‍സിനു ഡിക്ലയര്‍ ചെയ്യുകയായിരുന്നു. മറുപടിയില്‍ 236 റണ്‍സിനു ഇംഗ്ലണ്ട് ഓള്‍ഔട്ടാവുകയും ചെയ്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications