Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Ashes: പിങ്ക് ബോള്‍ ടെസ്റ്റിലെ കിങായി സ്റ്റാര്‍ക്ക്! മറ്റൊരു ബൗളര്‍ക്കുമില്ലാത്ത റെക്കോര്‍ഡ്

1

പിങ്ക് ബോള്‍ ടെസ്റ്റിലെ (ഡേ-നൈറ്റ് ടെസ്റ്റ്) പുതിയ കിങായി മാറിയിരിക്കുകയാണ് ഓസ്‌ട്രേലിയയുടെ പ്രമുഖ പേസര്‍ മിച്ചെല്‍ സ്റ്റാര്‍ക്ക്. അഡ്‌ലെയ്ഡില്‍ ഇംഗ്ലണ്ടിനെതിരേ നടക്കുന്ന ആഷസ് പരമ്പരയിലെ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലാണ് ബൗളിങില്‍ മറ്റാര്‍ക്കും അവകാശപ്പെടാനില്ലാത്ത നേട്ടം സ്റ്റാര്‍ക്ക് കുറിച്ചത്. ഡേ- നൈറ്റ് ടെസ്റ്റില്‍ 50 വിക്കറ്റുകള്‍ തികച്ച ആദ്യ ബൗളറായി മാറിയിരിക്കുകയാണ് ഇടംകൈയന്‍ ഫാസ്റ്റ് ബൗളര്‍. വെറും ഒമ്പത് ടെസ്റ്റുകളില്‍ നിന്നാണ് ഈ വമ്പന്‍ നേട്ടം. ആദ്യ ഇന്നിങ്‌സില്‍ നാലു വിക്കറ്റുകളുമായി ഓസീസ് ബൗളിങിനു ചുക്കാന്‍ പിടിച്ചതോടെയാണ് സ്റ്റാര്‍ക്ക് സ്വപ്‌നതുല്യമായ നേട്ടത്തിന് ഉടമയായത്.

ഓസ്‌ട്രേലിയയുടെ ഒന്നാമിന്നിങ്‌സ് സ്‌കോറായ 473 റണ്‍സിനു മറുപടിയില്‍ ഇംഗ്ലണ്ടിനെ 250 റണ്‍സ് പോലും തികയ്ക്കാന്‍ ഓസീസ് അനുവദിച്ചില്ല. 236 റണ്‍സിനു ഇംഗ്ലണ്ടിനെ കംഗാരുപ്പട വരിഞ്ഞുകെട്ടി. സ്റ്റാര്‍ക്കായിരുന്നു ഓസീസ് ബൗളിങിലെ ഹീറോ. 16.1 ഓവറില്‍ ആറു മെയ്ഡനുകളുള്‍പ്പെടെ 37 റണ്‍സിനു അദ്ദേഹം നാലു പേരെ പുറത്താക്കുകയായിരുന്നു. റോറി ബേണ്‍സ്, ഡേവിഡ് മലാന്‍, ജോസ് ബട്‌ലര്‍, സ്റ്റുവര്‍ട്ട് ബ്രോഡ് എന്നിവരായിരുന്നു അദ്ദേഹത്തിന്റെ ഇരകള്‍. മൂന്നു വിക്കറ്റുകളെടുത്ത സ്പിന്നര്‍ നതാന്‍ ലിയോണും രണ്ടു വിക്കറ്റെടുത്ത കാമറോണ്‍ ഗ്രീനും സ്റ്റാര്‍ക്കിനു മികച്ച പിന്തുണയേകി.

2

ഈ മല്‍സരത്തില്‍ ഇറങ്ങുമ്പോള്‍ 46 വിക്കറ്റുകളായിരുന്നു പിങ്ക് ബോള്‍ ടെസ്റ്റില്‍ സ്റ്റാര്‍ക്കിന്റെ സമ്പാദ്യം. ആദ്യ ഇന്നിങ്‌സില്‍ തന്നെ നാലു പേരെ പുറത്താക്കി അദ്ദേഹം 50 എന്ന മാന്ത്രിക സംഖ്യ തികയ്ക്കുകയും ചെയ്തു. പിങ്ക് ബോള്‍ ടെസ്റ്റില്‍ കൂടുതല്‍ വിക്കറ്റുകളെടുത്ത ആദ്യത്തെ നാലു പേകും ഓസ്‌ട്രേലിയന്‍ താരങ്ങളാണെന്നതാണ് ശ്രദ്ധേയം. ജോഷ് ഹേസല്‍വുഡ് (32), നതാന്‍ ലിയോണ്‍ (32), പാറ്റ് കമ്മിന്‍സ് (26) എന്നിവരാണ് ഇവര്‍. പാകിസ്താന്റെ യാസിര്‍ ഷാ (18 വിക്കറ്റ്), ന്യൂസിലാന്‍ഡിന്റെ ട്രെന്റ് ബോള്‍ട്ട് (16), ഇംഗ്ലണ്ടിന്റെ ജെയിംസ് ആന്‍ഡേഴ്‌സന്‍ (16) എന്നിവരാണ് ലിസ്റ്റില്‍ തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.

ഓസ്‌ട്രേലിയ വമ്പന്‍ ലീഡിലേക്ക്

പിങ്ക് ബോള്‍ ടെസ്റ്റില്‍ ഇംഗ്ലണ്ടിനു മേല്‍ ഓസ്‌ട്രേലിയ ആധിപത്യം സ്ഥാപിച്ചു കഴിഞ്ഞു. വമ്പന്‍ ലീഡിലേക്കു നീങ്ങുകയാണ് ആതിഥേയര്‍. 237 റണ്‍സിന്റെ ഉജ്ജ്വല ഒന്നാമിന്നിങ്‌സ് ലീഡുമായി വീണ്ടും ബാറ്റിങിന് ഇറങ്ങിയ ഓസീസ് മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റിന് 45 റണ്‍സെടുത്തിട്ടുണ്ട്. ഒമ്പതു വിക്കറ്റുകള്‍ ബാക്കിനില്‍ക്കെ 282 റണ്‍സിന് മുന്നിലാണ് ഓസീസ്. 13 റണ്‍സെടുത്ത ഡേവിഡ് വാര്‍ണറാണ് പുറത്തായത്.

നേരത്തേ ഡേവിഡ് മലാന്‍ (80), ക്യാപ്റ്റന്‍ ജോ റൂട്ട് (62) എന്നിവരുടെ ഫിഫ്റ്റികളായിരുന്നു ഇംഗ്ലണ്ടിനെ ഒന്നാമിന്നിങ്‌സില്‍ വലിയ ദുരന്തത്തില്‍ നിന്നും രക്ഷിച്ചത്. ബെന്‍ സ്റ്റോക്‌സ് (34), ക്രിസ് വോക്‌സ് (24) എന്നിവരാണ് രണ്ടക്കം കടന്ന മറ്റു താരങ്ങള്‍. ആദ്യ ടെസ്റ്റില്‍ ഒമ്പതു വിക്കറ്റിനു ജയിച്ച ഓസീസ് അഞ്ചു ടെസ്റ്റുകളുടെ പരമ്പരയില്‍ 1-0ന് മുന്നിലാണ്.

Story first published: Saturday, December 18, 2021, 19:02 [IST]
Other articles published on Dec 18, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+