For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Ashes: ബാസ് ബോള്‍ 0 - 'കംബോള്‍' 1, സ്‌റ്റോക്‌സിന്റെ ആ മണ്ടത്തരം തോല്‍പ്പിച്ചു, ആഞ്ഞടിച്ച് ഫാന്‍സ്

ലോക ക്രിക്കറ്റിലെ പുതിയ ഹരമായി മാറിയ ഇംഗ്ലണ്ടിന്റെ ബാസ് ബോള്‍ ശൈലിക്കു ടെസ്റ്റിലെ ലോക ചാംപ്യന്‍മാരായ ഓസ്‌ട്രേലിയ മറുമരുന്ന് നല്‍കിയിരിക്കുകയാണ്. ടെസ്റ്റിലെ എല്‍ ക്ലാസിക്കോയെന്നു വിശേഷിപ്പിക്കപ്പെടുന്ന ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റിലാണ് ഇംഗ്ലണ്ടിന്റെ ബാസ് ബോള്‍ ഗെയിമിനെ കംഗാരുപ്പട രണ്ടു വിക്കറ്റ് ജയത്തോടെ നിര്‍വീര്യമാക്കിയത്. എന്തുകൊണ്ടാണ് ടെസ്റ്റിലെ ഏറ്റവും ത്രില്ലിങ് പരമ്പരയായി ആഷസ് മാറുന്നതെന്നു ക്രിക്കറ്റ് പ്രേമികള്‍ക്കു കാണിച്ചുകൊടുക്കുന്നതായിരുന്നു ബെര്‍മിങ്ഹാമിലെ ആദ്യ ടെസ്റ്റിന്റെ അവസാന ദിനം.

281 റണ്‍സിന്റെ അത്ര വെല്ലുവിളിയുയര്‍ത്താത്ത വിജയലക്ഷ്യമായിരുന്നു ബെന്‍ സ്റ്റോക്‌സും സംഘവും പാറ്റ് കമ്മിന്‍സിനും ടീമിനും നല്‍കിയത്. ഈ ടോട്ടലിലേക്കു ബാറ്റ് വീശിയ ഓസീസിനെ ഒരു ഘട്ടത്തില്‍ എട്ടിനു 227 റണ്‍സിലേക്കു ഒതുക്കിയ ഇംഗ്ലണ്ട് വിജയം മണക്കുകയും ചെയ്തു. രണ്ടു വിക്കറ്റുകള്‍ ബാക്കിനില്‍ക്കെ അപ്പോള്‍ ഓസീസിനു ജയിക്കാന്‍ വേണ്ടത് 54 റണ്‍സ്.

CUMMINS

ഇംഗ്ലണ്ടിന്റെ പേസാക്രമണത്തെ വീറോടെ നേരിട്ട നായകന്‍ കമ്മിന്‍സ് (44*) സ്പിന്നര്‍ നതാന്‍ ലയണിനെ (16*) കൂട്ടുപിടിച്ച് ഓസീസിനു നാടകീയ വിജയം സമ്മാനിക്കുകയായിരുന്നു. ഓസീസിന്റെ ശക്തമായ മുന്‍നിര ബാറ്റിങിനെ കാര്യമായ വെല്ലുവിളിയില്ലാതെ പുറത്താക്കിയ ഇംഗ്ലണ്ടിനു പക്ഷെ അവരുടെ വാലറ്റത്തെ എങ്ങനെ തീര്‍ക്കാമെന്നു യാതൊരു ധാരണയും ഇല്ലായിരുന്നു.

2005ല്‍ ഇതേ വേദിയില്‍ ഇംഗ്ലണ്ടിനോടേറ്റ നിരാശാജനകമായ പരാജയത്തിനു ഓസ്‌ട്രേലിയ ഇത്തവണ കണക്കു തീര്‍ക്കുകയും ചെയ്തിരിക്കുകയാണ്. റണ്‍ചേസില്‍ രണ്ടാമിന്നിങ്‌സില്‍ ഓസീസിന്റെ ടോപ്‌സ്‌കോററായത് ഓപ്പണര്‍ ഉസ്മാന്‍ ഖവാജയാണ്. 65 റണ്‍സെടുത്ത അദ്ദേഹം ഏഴാമനായാണ് ക്രീസ് വിട്ടത്. ഡേവിഡ് വാര്‍ണര്‍ 36 റണ്‍സും നേടി. ഇംഗ്ലണ്ടിനായി സ്റ്റുവര്‍ട്ട് ബ്രോഡ് മൂന്നും ഓലി റോബിന്‍സണ്‍ രണ്ടും വിക്കറ്റുകളെടുത്തു. സ്‌കോര്‍- ഇംഗ്ലണ്ട് 8ന് 393 ഡിക്ല., 273. ഓസ്‌ട്രേലിയ 386, 8ന് 282.

ബാസ് ബോള്‍ ശൈലി ആദ്യ ടെസ്റ്റില്‍ പരാജയം രുചിച്ചതിനു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ഇംഗ്ലണ്ടിനെതിരേ ആഞ്ഞടിച്ചിരിക്കുകയാണ്. ഒന്നാമിന്നിങ്‌സില്‍ ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്‌റ്റോക്‌സ് കാണിച്ച വലിയൊരു മണ്ടത്തരമാണ് തോല്‍വിക്കു പ്രധാന കാരണമെന്നു അവര്‍ ചൂണ്ടിക്കാട്ടി. എട്ടു വിക്കറ്റിനു 393 റണ്‍സില്‍ നില്‍ക്കെ ഡിക്ലയര്‍ ചെയ്ത സ്റ്റോക്‌സിന്റെ തീരുമാനമാണ് ടേണിങ് പോയിന്റെന്നു അവര്‍ പറയുന്നു.

JOE ROOT

ജോ റൂട്ട് (118*) സെഞ്ച്വറിയോടെ ഓലി റോബിന്‍സണിനൊപ്പം (17*) ക്രീസില്‍ നില്‍ക്കെയായിരുന്നു ആദ്യ ദിനം തന്നെ തികച്ചും നാടകീയമായി സ്റ്റോക്‌സ് ഡിക്ലയറേഷന്‍ പ്രഖ്യാപിച്ചത്. മികച്ച ഫോമില്‍ ബാറ്റ് ചെയ്തു കൊണ്ടിരുന്ന റൂട്ട് കുറച്ചു നേരം കൂടി ക്രീസില്‍ നിന്നിരുന്നെങ്കില്‍ ഇംഗ്ലണ്ടിനു കൂടുതല്‍ മികച്ച ടോട്ടലും കുറിക്കാമായിരുന്നു. വെറും ഏഴു റണ്‍സിന്റെ നേരിയ ലീഡ് മാത്രമേ ആദ്യ ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിനു ലഭിച്ചുള്ളൂ.

മാര്‍നസ് ലബ്യുഷെയ്‌നെയും സ്റ്റീവ് സ്മിത്തിനെയുമെല്ലാം വീഴ്ത്തുന്നതില്‍ സ്റ്റുവര്‍ട്ട് ബ്രോഡ് പിഎച്ച്ഡി നേടിയിട്ടുണ്ട്. പക്ഷെ നതാന്‍ ലയണിന്റെ പ്രതിരോധം എങ്ങനെ ഭേദിക്കണമെന്നു അറിയില്ലെന്നായിരുന്നു ഒരു ആരാധകന്റെ പരിഹാസം. ബാസ് ബോള്‍ ടെസ്റ്റ് മല്‍സരം തോറ്റിരിക്കുകയാണ്. ടെസ്റ്റ് ക്രിക്കറ്റ് സുഖപ്പെട്ടു വരികയാണ്.

ബാസ് ബോള്‍ 1 - കംബോള്‍ 0, പാറ്റ് കമ്മിന്‍സ് ബാസ് ബോളിനു ഷോക്ക് ട്രീറ്റ്‌മെന്റാണ് നല്‍കിയിരിക്കുന്നത്. പാറ്റ് കമ്മിന്‍സ്, നിങ്ങള്‍ക്കു അഭിവാദ്യങ്ങള്‍. എങ്ങനെയാണ് ബാസ് ബോളിനെ വീഴ്‌ത്തേണ്ടതെന്നു കംബോള്‍ കാണിച്ചു തന്നിരിക്കുകയാണെന്നും ആരാധകര്‍ കുറിച്ചു.

Story first published: Wednesday, June 21, 2023, 7:03 [IST]
Other articles published on Jun 21, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+