Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Ashes 2023: ഇന്ത്യക്കു മാത്രമോ, നിങ്ങള്‍ക്കു ഇതൊന്നും ബാധകമല്ലേ? ഓസീസിനെ പഞ്ഞിക്കിട്ട് ഗംഭീര്‍

ക്രിക്കറ്റിന്റെ മാന്യതയ്ക്കു നിരക്കാത്ത പ്രവര്‍ത്തി കാണിച്ചതിന്റെ പേരില്‍ പ്രതിക്കൂട്ടിലായിരിക്കുകയാണ് ഓസ്‌ട്രേലിയന്‍ ടീം. ആഷസ് പരമ്പരയിലെ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ട് താരം ജോണി ബെയര്‍സ്‌റ്റോയെ മോശം രീതിയില്‍ റണ്ണൗട്ടാക്കിയതാണ് ഓസ്‌ട്രേലിയയെ കുരുക്കിലാക്കിയത്. സംഭവത്തിനു പിന്നാലെ ഓസ്‌ട്രേലിയന്‍ ടീമിനെതിരേ രൂക്ഷ വിമര്‍ശനമുന്നയിച്ചിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍.

ട്വിറ്ററിലൂടെയാണ് ഓസ്‌ട്രേലിയക്കെതിരേ ഗംഭീര്‍ രംഗത്തുവന്നത്. ഹെയ്, സ്ലെഡര്‍മാരേ, സ്പിരിറ്റ് ഓഫ് ദി ഗെയിമെന്ന ലോജിക്ക് നിങ്ങള്‍ക്കു ബാധകമാണോ, അതോ, ഇന്ത്യക്കാര്‍ക്കു വേണ്ടി മാത്രമുള്ളതാണോയെന്നായിരുന്നു ട്വിറ്ററിലൂടെ ഗംഭീറിന്റെ ചോദ്യം. ലോര്‍ഡ്‌സില്‍ സമാപിച്ച ആഷസിലെ രണ്ടാം ടെസ്റ്റില്‍ ഓസീസ് വിക്കറ്റ് കീപ്പര്‍ അലെക്‌സ് ക്യാരിയായിരുന്നു ബെയര്‍‌സ്റ്റോയെ റണ്ണൗട്ടാക്കിയത്.

JONNY BAIRSTOW OUT

സീം ബൗളിങ് ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീനെറിഞ്ഞ ഓവറിലെ അവസാനത്തെ ബോള്‍ ഒരു വൈഡ് ഷോര്‍ട്ട് ബോളായിരുന്നു. സ്‌ട്രൈക്ക് നേരിട്ട ബെയര്‍സ്‌റ്റോ ഈ ബോള്‍ ലീവ് ചെയ്യുകയും ചെയ്തു. പക്ഷെ ഈ ബോളിനെ ശ്രദ്ധിക്കാതെ ബെയര്‍സ്‌റ്റോ ഓവര്‍ പൂര്‍ത്തിയായതിനാല്‍ നോണ്‍ സ്ട്രൈക്കറുടെ അടുത്തേക്കു നടക്കുകയായിരുന്നു. പക്ഷെ ബോള്‍ പിടിച്ചെുടുത്ത ക്യാരി അതു നേരെ സ്റ്റംപിലേക്കെറിഞ്ഞു.

ബെയര്‍‌സ്റ്റോ ഇതു ശ്രദ്ധിക്കുക പോലും ചെയ്യാതെ ക്രീസ് വിട്ട് നടന്നു കഴിഞ്ഞിരുന്നു. ക്യാരിയാണ് ആദ്യം റണ്ണൗട്ടിനായി അപ്പീല്‍ ചെയ്യുകയും ആഘോഷിക്കുകയും ചെയ്തത്. പിന്നാല മറ്റു ഓസ്‌ട്രേലിയന്‍ താരങ്ങളും ഇതോടൊപ്പം ചേരുകയായിരുന്നു. റീപ്ലേ പരിശോധിച്ച തേര്‍ഡ് അംപയര്‍ ബെയര്‍‌സ്റ്റോ ക്രീസിനു പുറത്തായിരുന്നുവെന്ന് വ്യക്തമായതോടെ ഔട്ടും വിധിച്ചു. അവിശ്വസനീയതയോടെ നിന്ന ശേഷമാണ് അദേഹം ക്രീസ് വിട്ടത്.

JONNY BAIRSTOW OUT

ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് ബെയര്‍‌സ്റ്റോയ്‌ക്കെതിരായ റണ്ണൗട്ട് അപ്പീല്‍ പിന്‍വലിച്ച് ക്രിക്കറ്റിലെ മാന്യത കാത്തുസൂക്ഷിക്കുകയാണ് വേണ്ടതെന്നായിരുന്നു പലരും ചൂണ്ടിക്കാട്ടുന്നത്. പക്ഷെ അത്തരത്തിലുള്ള യാതൊരു പ്രവര്‍ത്തിയും കമ്മിന്‍സിന്റെയോ മറ്റു ഓസീസ് താരങ്ങളുടെയോ ഭാഗത്തു നിന്നും കണ്ടില്ല. ചതിയിലൂടെ നേടിയ വിക്കറ്റ് നേട്ടം അവര്‍ ശരിക്കും ആഘോഷിക്കുകയും ചെയ്തു.

ഓസ്‌ട്രേലിയയെ സംബന്ധിച്ച് ഭാഗ്യ വിക്കറ്റ് കൂടിയായിരുന്നു ഇത്. കളിയില്‍ ടേണിങ് പോയിന്റായി മാറിയതും ഈ വിക്കറ്റായിരുന്നു. ആറാമനായാണ് ബെയര്‍സ്‌റ്റോ മടങ്ങിയത്. പിന്നീട് ക്യാപ്റ്റന്‍ ബെന്‍ സ്‌റ്റോക്‌സ് (153) തകര്‍പ്പന്‍ സെഞ്ച്വറിയോടെ പൊരുതി നോക്കിയെങ്കിലും ഇംഗ്ലണ്ടിനു വിജയം എത്തിപ്പിടിക്കാനായില്ല. ഓസ്‌ട്രേലിയ 43 റണ്‍സിന്റെ വിജയം സ്വന്തമാക്കുകയായിരുന്നു. ഇതോടെ അവര്‍ പരമ്പരയില്‍ 2-0ന്റെ അപരാജിത ലീഡ് കൈക്കലാക്കുകയും ചെയ്തു.

Story first published: Monday, July 3, 2023, 11:28 [IST]
Other articles published on Jul 3, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+