For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സിഎസ്‌കെയില്‍ തഴഞ്ഞതിന് പ്രതികാരമോ? ധോണിയുടെ റെക്കോര്‍ഡ് പഴങ്കഥ! സൂപ്പര്‍ സ്റ്റോക്‌സ്

ആഷസ് പരമ്പരയിലെ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്‌ട്രേലിയക്കെതിരേ മൂന്നു വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന ജയം കൊയ്തതോടെ വമ്പന്‍ റെക്കോര്‍ഡിട്ടിരിക്കുകയാണ് ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്‌റ്റോക്‌സ്. ഇന്ത്യയുടെ മുന്‍ ഇതിഹാസ ക്യാപ്റ്റന്‍ എംഎസ് ധോണിയുടെ ക്യാപ്റ്റന്‍സി റെക്കോര്‍ഡാണ് സ്‌റ്റോക്‌സ് പഴങ്കഥയാക്കിയിരിക്കുന്നത്.

ചിരവൈരികളായ ഓസീസിനെതിരേ ലീഡ്‌സിലെ മൂന്നാം ടെസ്റ്റില്‍ നാടകീയ വിജയമാണ് ഇംഗ്ലണ്ട് സ്വന്തമാക്കിയത്. ഇതോടെ അഞ്ചു ടെസ്റ്റുകളുടെ പരമ്പരയില്‍ പ്രതീക്ഷ കാക്കാനും അവര്‍ക്കു കഴിഞ്ഞു. ആദ്യ രണ്ടു ടെസ്റ്റുകളും ജയിച്ച് കുതിക്കുകയായിരുന്നു ഓസീസ്. എന്നാല്‍ മൂന്നാമങ്കം ജയിച്ച് ഇംഗ്ലണ്ട് ഇതു 2-1 ആക്കിയിരിക്കുകയാണ്.

BEN STOKES

251 റണ്‍സിന്റെ വിജയലക്ഷ്യമായിരുന്നു ഇംഗ്ലണ്ടിനു പാറ്റ് കമ്മിന്‍സും സംഘവും നല്‍കിയത്. മുന്‍നിര പതറിയെങ്കിലും ഹാരി ബ്രൂക്കിന്റെ (75) തകര്‍പ്പന്‍ ഇന്നിങ്‌സ് ഇംഗ്ലണ്ടിനെ രക്ഷിക്കുകയായിരുന്നു. 93 ബോളുകള്‍ നേരിട്ട താരം ഒമ്പതു ഫോറുകളടിച്ചു. ഓപ്പണിങ് വിക്കറ്റില്‍ സാക്ക് ക്രോളി- ബെന്‍ ഡക്കെറ്റ് സഖ്യം 42 റണ്‍സാണ് നേടിയത്.

ഡക്കെറ്റ് പുറത്തായ ശേഷം ഇംഗ്ലണ്ടിനു വിക്കറ്റ് നഷ്ടമായിക്കൊണ്ടിരുന്നു. വലിയ കൂട്ടുകെട്ടുകളൊന്നും ഇംഗ്ലീഷ് ഇന്നിങ്‌സിലുണ്ടായില്ല. ഒരു സമയത്തു ആറിന് 171 റണ്‍സെന്ന നിലയില്‍ ഇംഗ്ലണ്ട് പരാജയം മണത്തിരുന്നു. എന്നാല്‍ ഏഴാം വിക്കറ്റില്‍ ബ്രൂക്ക്- ക്രിസ് വോക്‌സ് സഖ്യം 59 റണ്‍സിന്റെ കൂട്ടുകെട്ടുമായി ഇംഗ്ലണ്ടിനെ ജയത്തിലേക്കു കൈപിടിച്ചുയര്‍ത്തി.

മിച്ചെല്‍ സ്റ്റാര്‍ക്ക് അഞ്ചു വിക്കറ്റുകളെടുത്തെങ്കിലും ടീമിനെ ജയിപ്പിക്കാന്‍ അത് മതിയായിരുന്നില്ല. ബാസ് ബോള്‍ ശൈലിയില്‍ തന്നെയായിരുന്നു ഇംഗ്ലണ്ടിന്റെ റണ്‍ചേസ്. 50 ഓവറുകളിലാണ് 251 റണ്‍സ് അവര്‍ പിന്തുടര്‍ന്നു ജയിച്ചത്.

ടെസ്റ്റില്‍ ഏറ്റവുമധികം തവണ 250 പ്ലസ് റണ്‍സ് ചേസ് ചെയ്തു ജയിച്ച ക്യാപ്റ്റനെന്ന ലോക റെക്കോര്‍ഡാണ് ഈ ടെസ്റ്റിലെ ജയത്തോടെ സ്‌റ്റോക്‌സ് സ്വന്തമാക്കിയത്. നേരത്തേ ഇതു ധോണിക്കു അവകാശപ്പെട്ടതായിരുന്നു. നാലു തവണയാണ് ധോണി ഇന്ത്യയെ 250 പ്ലസ് റണ്‍സ് ചേസ് ചെയ്തു ജയിപ്പിച്ചത്.

BEN STOKES MCCULLUM

എന്നാല്‍ അഞ്ചാം തവണയും 250നു മുകളില്‍ റണ്‍സ് ചേസ് ജയിച്ച് സ്റ്റോക്‌സ് ചരിത്രം കുറിക്കുകയായിരുന്നു. ദീര്‍ഘകാലമായി ധോണി കൈയടക്കി വച്ച റെക്കോര്‍ഡാണ് ഇപ്പോള്‍ ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ അദ്ദേഹത്തിന്റെ സഹതാരം കൂടിയായ സ്‌റ്റോക്‌സ് തട്ടിയെടുത്തിരിക്കുന്നത്. ഈ ലിസ്റ്റില്‍ ധോണിക്കു താഴെയുള്ളത് ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസ നായകന്‍ റിക്കി പോണ്ടിങും മുന്‍ വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറയുമാണ്. ഇരുവരും മൂന്നു തവണ വീതമാണ് വിജയം കൊയ്തത്.

ഇംഗ്ലണ്ട് ക്യാപ്റ്റനായി വെറും ഒരു വര്‍ഷത്തിനുള്ളിലാണ് സ്റ്റോക്‌സ് സ്വപ്‌നതുല്യമായ റെക്കോര്‍ഡ് കുറിച്ചിരിക്കുന്നത്. നേരത്തേ ന്യൂസിലാന്‍ഡുമായുള്ള ടെസ്റ്റ് പരമ്പരയില്‍ 277, 299, 296 എന്നിങ്ങനെ സ്‌കോറുകള്‍ ഇംഗ്ലണ്ട് വിജയകരമായി ചേസ് ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം നാട്ടില്‍ നടന്ന പരമ്പരയിലായിരുന്നു ഇത്. അതിനു മുമ്പ് കഴിഞ്ഞ വര്‍ഷം തന്നെ ജൂലൈയില്‍ ഇന്ത്യക്കെതിരേ എഡ്ബാസ്റ്റണില്‍ നടന്ന ടെസ്റ്റില്‍ 378 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യവും ഇംഗ്ലണ്ട് പിന്തുടര്‍ന്നു വിജയക്കൊടി നാട്ടിയിരുന്നു.

ഇംഗ്ലണ്ടിന്റെ പുതിയ അഗ്രസീവ് ശൈലിയായ ബാസ് ബോള്‍ ക്രിക്കറ്റിന്റെ വിജയം കൂടിയാണ് സ്‌റ്റോക്‌സിന്റെ റെക്കോര്‍ഡ് ശരിവയ്ക്കുന്നത്. മുന്‍ ന്യൂസിലാന്‍ഡ് ഇതിഹാസ ബാറ്റര്‍ ബ്രെന്‍ഡന്‍ മക്കെല്ലം കോച്ചും സ്‌റ്റോക്‌സ് ക്യാപ്റ്റനുമായതിനു ശേഷം ഇംഗ്ലണ്ട് തങ്ങളുടെ ടെസ്റ്റിലെ ശൈലി ഉടച്ചു വാര്‍ക്കുകയായിരുന്നു. ഉയര്‍ന്ന റിസ്‌ക്കുള്ള, അഗ്രസീവും നിര്‍ഭയവുമായ ശൈലിയാണ് ബാറ്റിങില്‍ ഇംഗ്ലണ്ട് സ്വീകരിച്ചത്.

ഇതിനെതിരേ വ്യത്യസ്ത രീതിയിലുള്ള അഭിപ്രായങ്ങള്‍ ഉയരുകയും ചെയ്തിരുന്നു. ചിലര്‍ ബാസ് ബോള്‍ ശൈലിയെ പ്രശംസിച്ചപ്പോള്‍ മറ്റൊരു വിഭാഗം ഈ ശൈലി കാരണം ഇംഗ്ലണ്ടിനു തിരിച്ചടി നേരിടേണ്ടി വരുമെന്നു മുന്നറിയിപ്പും നല്‍കിയിരുന്നു. കഴിഞ്ഞ വര്‍ഷമായിരുന്നു ജോ റൂട്ട്, ക്രിസ് സില്‍വര്‍വുഡ് എന്നിവര്‍ക്കു പകരം സ്റ്റോക്‌സും മക്കെല്ലവും ക്യാപ്റ്റനും കോച്ചുമായി ചുമതലയേറ്റെടുത്തത്.

Story first published: Monday, July 10, 2023, 10:01 [IST]
Other articles published on Jul 10, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+