Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അഫ്ഗാന്റെ വീക്ക്‌നെസ് ബാറ്റിങ്, മെച്ചപ്പെടുത്തിയാല്‍ ഏഷ്യാ കപ്പ് നേടാം- അസ്ഗര്‍ അഫ്ഗാന്‍

കാബൂള്‍: കൊവിഡിനെ തുടര്‍ന്നു ഈ വര്‍ഷം അനിശ്ചിതത്വത്തിലായ രണ്ടു പ്രധാന അന്താരാഷ്ട്ര ടൂര്‍ണമെന്റുകളാണ് ഏഷ്യാ കപ്പും ഐസിസിയുടെ ടി20 ലോകകപ്പും. രണ്ടു ടൂര്‍ണമെന്റുകളുടെയും ഭാവിയെക്കുറിച്ച് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലും ഐസിസിയും ഇനിയും തീരുമാനം കൈക്കൊണ്ടിട്ടില്ല. ലോകകപ്പിനെക്കുറിച്ച് ജൂലൈയില്‍ ഔദ്യോഗിക തീരുമാനമുണ്ടാവുമെന്നാണ് ഐസിസി അവസാനമായി പ്രഖ്യാപിച്ചത്.

ഇത്തവണ ഏഷ്യാ കപ്പിന്റെ വേദിയായി പാകിസ്താനെയായിരുന്നു തിരഞ്ഞെടുത്തത്. എന്നാല്‍ സുരക്ഷാ ഭീഷണി കാരണം ഇവിടെ കളിക്കാനാവില്ലെന്ന് ഇന്ത്യ ഉറച്ച നിലപാട് എടുത്തതോടെ മല്‍സരങ്ങള്‍ യുഎയിലേക്കു മാറ്റാന്‍ ധാരണയായിരുന്നു. അതേസമയം, അടുത്തിടെ ടൂര്‍ണമെന്റിന്റെ ആതിഥേയത്വം തങ്ങള്‍ക്കു പാകിസ്താന്‍ കൈമാറിയതായി ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചിരുന്നു.

1

ഏഷ്യാ കപ്പ് നടക്കുകയാണെങ്കില്‍ കിരീടം തന്നെ സ്വന്തമാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് അഫ്ഗാനിസ്താന്‍ താരം അസ്ഗര്‍ അഫ്ഗാന്‍ വ്യക്തമാക്കി. ഏഷ്യാ കപ്പ്, ടി20 ലോകകപ്പ് ഇവയില്‍ ഏതെങ്കിലുമൊന്ന് ഈ വര്‍ഷം നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന്റെ ഭാഗമായി പരിശീലനം ആരംഭിച്ചു കഴിഞ്ഞു. ഏഷ്യാ കപ്പില്‍ മികച്ച ക്രിക്കറ്റ് കാഴ്ചവയ്ക്കുകയാണ് അഫ്ഗാന്റെ ലക്ഷ്യം.

കാരണം ഏഷ്യയിലാണ് മല്‍സരങ്ങള്‍ നടക്കുന്നത്. ഞങ്ങളുടെ സ്പിന്നര്‍മാര്‍ ലോക പ്രശസ്തരാണ്. അതിനാല്‍ തന്നെ ബൗളിങിനെക്കുറിച്ച് ആശങ്കപ്പെടാനില്ല. ബാറ്റിങ്, ബൗളിങ് എന്നിവയിലാണ് കൂടുതല്‍ ശ്രദ്ധിക്കേണ്ടത്. ബാറ്റിങ് മെച്ചപ്പെടുത്തിയാല്‍ അഫ്ഗാന് ഫൈനലില്‍ എത്താന്‍ കഴിയുമെന്നും ചിലപ്പോള്‍ കിരീടം തന്നെ സ്വന്തമാക്കാന്‍ കഴിഞ്ഞേക്കുമെന്നും അസ്ഗര്‍ ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു.

2

സപ്തംബറിലാണ് നേരത്തേ ഏഷ്യാ കപ്പ് ഷെഡ്യൂള്‍ ചെയ്തിരുന്നത്. ഒക്ടോബര്‍ മുതല്‍ നവംബര്‍ വരെയായിരുന്നു ടി20 ലോകകപ്പ്. ലോകകപ്പിനെക്കുറിച്ച് ഐസിസിയുടെ തീരുമാനം വൈകുന്നതിനാലാണ് ഏഷ്യാ കപ്പിന്റെ കാര്യത്തില്‍ എസിസിയും ആശയക്കുഴപ്പത്തില്‍ നില്‍ക്കുന്നത്. അതേസമയം, ടി20 ലോകകപ്പ് മാറ്റി വച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാണ്. ടൂര്‍ണമെന്റ് ഈ വര്‍ഷം നടത്തുക അസാധ്യമാണെന്നാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ കഴിഞ്ഞ ദിവസം അറിയിച്ചത്. ലോകകപ്പ് ഈ വര്‍ഷമുണ്ടായേക്കില്ലെന്നു പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡും സൂചിപ്പിച്ചിരുന്നു. അതിനിടെ ലോകകപ്പ് മാറ്റിയാല്‍ സപ്തംബര്‍ അവസാനം മുതല്‍ മുടങ്ങിപ്പോയ ഐപിഎല്ലിന്റെ 13ാം സീസണ്‍ ആരംഭിക്കാന്‍ തയ്യാറെടുക്കുകയാണ് ബിസിസിഐ.

Story first published: Friday, June 19, 2020, 19:15 [IST]
Other articles published on Jun 19, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+