For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

അരുണ്‍ ജെയ്റ്റ്‌ലി അന്തരിച്ചു: ടീം ഇന്ത്യ കറുത്ത ബാന്‍ഡണിഞ്ഞ് കളിക്കും

ആന്റിഗ്വ: വിന്‍ഡീസിനെതിരെ നടക്കുന്ന ടെസ്റ്റ് മത്സരത്തിലെ മൂന്നാം ദിനം കൈയ്യില്‍ കറുത്ത ബാന്‍ഡ് കെട്ടി കളിക്കാന്‍ ടീം ഇന്ത്യ. ഇന്ന് അന്തരിച്ച മുന്‍ ധനകാര്യമന്ത്രിയും മുന്‍ ബിസിസിഐ വൈസ് പ്രസിഡന്റുമായ അരുണ്‍ ജെയ്റ്റ്‌ലിക്ക് ആദരമര്‍പ്പിക്കാനാണ് ഇന്ത്യന്‍ താരങ്ങള്‍ കറുത്ത ബാന്‍ഡ് അണിയുന്നത്.

ദുഃഖ സൂചകമായി കറുത്ത ബാന്‍ഡണിഞ്ഞ് ടീം ഇന്ത്യ കളിക്കണമെന്ന ബിസിസിഐ ട്രഷറി അനിരുദ്ധ ചൗധരിയുടെ നിര്‍ദ്ദേശം ക്രിക്കറ്റ് ബോര്‍ഡ് സിഇഒ രാഹുല്‍ ജോഹ്രിയും ഭരണ സമിതി അംഗങ്ങളും അംഗീകരിക്കുകയായിരുന്നു. അരുണ്‍ ജെയ്റ്റ്‌ലിയുടെ നിര്യാണത്തില്‍ ബിസിസിഐ അനുശോചനം രേഖപ്പെടുത്തി. ക്രിക്കറ്റിന്റെ വളര്‍ച്ചയ്ക്കായി അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയതടക്കം നിരവധി സഹായങ്ങള്‍ ജെയ്റ്റ്‌ലി ചെയ്തിട്ടുണ്ടെന്ന് പത്രക്കുറിപ്പില്‍ ബിസിസിഐ അറിയിച്ചു.

 വിരാട് കോലി

ബിസിസിഐ വൈസ് പ്രസിഡന്റ് പദവിക്ക് പുറമെ ഐപിഎല്‍ ഗവേര്‍ണിങ് കൗണ്‍സില്‍, ദില്ലി ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് പദവികളും അരുണ്‍ ജെയ്റ്റ്‌ലി വഹിച്ചിട്ടുണ്ട്. ദില്ലി എയിംസ് ആശുപത്രിയില്‍ വെച്ചായിരുന്നു അരുണ്‍ ജെയ്റ്റ്‌ലിയുടെ അന്ത്യം. ഒന്നാം മോദി സര്‍ക്കാരില്‍ ധനമന്ത്രിയായിരുന്നു അരുണ്‍ ജെയ്റ്റ്‌ലി. ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണമാണ് 2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജെയ്റ്റ്‌ലി മത്സരിക്കാതിരുന്നത്.

Story first published: Saturday, August 24, 2019, 17:17 [IST]
Other articles published on Aug 24, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+