Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബുംറയേക്കാള്‍ ബെസ്റ്റ് അര്‍ഷ്ദീപ്, ടി20യില്‍ ലോകത്തിലെ കിങ്!! ഐസിസി പ്ലെയര്‍ ഓഫ് ദി ഇയര്‍

ഇന്ത്യയുടെ ഇടംകൈയന്‍ യുവ പേസര്‍ അര്‍ഷ്ദീപ് സിങിന്റെ കരിയറിലേക്കു വലിയൊരു പൊന്‍തൂവല്‍ കൂടി. കഴിഞ്ഞ വര്‍ഷം ടി20യില്‍ ലോകത്തിലെ ഏറ്റവും മികച്ച താരത്തിനുള്ള ഐസിസി പ്ലെയര്‍ ഓഫ് ദി ഇയറായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. ഐസിസിയുടെ ടി20 ടീം ഓഫ് ദി ഇയറില്‍ ഇടം പിടിച്ചതിനു പിന്നാലെയാണ് മികച്ച താരത്തിനുള്ള പുരസ്‌കാരവും അര്‍ഷ്ദീപിനെ തേടിയെത്തിയത്.

ടി20യില്‍ ഇന്ത്യയുടെ എക്കാലത്തെയും വലിയ വിക്കറ്റ് വേട്ടക്കാരനെന്ന റെക്കോര്‍ഡ് കുറിച്ച് ദിവസങ്ങള്‍ക്കാണ് ഐസിസി അവാര്‍ഡും അദ്ദേഹത്തെ തേടിയെത്തിയിരിക്കുന്നത്. ടി20 ഫോര്‍മാറ്റില്‍ നിലവില്‍ ലോകത്തിലെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളറെന്നാണ് അര്‍ഷ്ദീപ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

ARSHDEEP SINGH

ലോകകപ്പിലെ വിക്കറ്റ് വേട്ട

കഴിഞ്ഞ വര്‍ഷത്തെ ഐസിസി ടി20 ലോകകപ്പില്‍ ഇന്ത്യയെ ചാംപ്യന്‍മാരാക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ചിട്ടുള്ള താരം കൂടിയാണ് അര്‍ഷ്ദീപ് സിങ്. 11 വര്‍ഷങ്ങള്‍ക്കു ശേഷമായിരുന്നു വീണ്ടുമൊരു ഐസിസി ട്രോഫിയില്‍ ഇന്ത്യന്‍ ടീം മുത്തമിട്ടത്. കഴിഞ്ഞ വര്‍ഷം 18 ടി20കളിലാണ് അര്‍ഷ്ദീപ് കളിച്ചിട്ടുള്ളത്.

ഇവയില്‍ നിന്നും 7.49 ഇക്കോണമി റേറ്റില്‍ 36 വിക്കറ്റുകള്‍ പോക്കറ്റിലാക്കുകയും ചെയ്തു. 13.50 ശരാശരിയില്‍ 10.80 സ്‌ട്രൈക്ക് റേറ്റിലാണിത്. ഒമ്പതു റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാലു പേരെ പുറത്താക്കിയതാണ് അര്‍ഷ്ദീപിന്റെ ഏറ്റവും മികച്ച പ്രകടനം. കഴിഞ്ഞ വര്‍ഷം അദ്ദേഹം വീഴ്ത്തിയ 36 വിക്കറ്റുകളില്‍ 17ഉം ടി20 ലോകകപ്പില്‍ നിന്നായിരുന്നുവെന്നതാണ് എടുത്തു പറയേണ്ട കാര്യം.

ടി20യില്‍ 2024ല്‍ കൂടുതല്‍ വിക്കറ്റുകള്‍ പിഴുതവരില്‍ നാലാംസ്ഥാനത്താണ് അദ്ദേഹമുള്ളത്. ഹോങ്കോങിന്റെ എഹ്‌സാന്‍ ഖാന്‍ (46 വിക്കറ്റ്), യുഎഇയുടെ ജുനൈദ് സിദ്ദിഖ് (40), സൗദി അറേബ്യയുടെ ഉസ്മാന്‍ നജീബ് (38) എന്നിവരാണ് ആദ്യ മൂന്നു സ്ഥാനങ്ങളില്‍. പക്ഷെ അന്താരാഷ്ട്ര മല്‍സരങ്ങളില്‍ ഇവരേക്കാളും ഇംപാക്ടുണ്ടാക്കാനും ടീമിനെ ലോക കിരീടത്തിലേക്കും നയിക്കാനുമായത് അര്‍ഷ്ദീപിനെ വേറിട്ടു നിര്‍ത്തുന്നു.

ARSHDEEP SINGH

മല്‍സരരംഗത്ത് 5 പേര്‍

ഐസിസിയുടെ കഴിഞ്ഞ വര്‍ഷത്തെ മികച്ച ടി20 താരത്തിനുള്ള പുരസ്‌കാരത്തിനു വേണ്ടി അഞ്ചു പേരാണ് ചുരുക്കപ്പട്ടികയിലുണ്ടായിരുന്നത്. അര്‍ഷ്ദീപ് സിങിനെക്കൂടാതെ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ, മറ്റൊരു ടീമംഗവും സ്റ്റാര്‍ പേസറുമായ ജസ്പ്രീത് ബുംറ, ഓസ്‌ട്രേലിയയുടെ ട്രാവിസ് ഹെഡ്, പാകിസ്താന്‍ സ്റ്റാര്‍ ബാറ്റര്‍ ബാബര്‍ ആസം, ശ്രീലങ്കയുടെ വനിന്ദു ഹസരംഗ എന്നിവരായിരുന്നു അന്തിമ ലിസ്റ്റില്‍.

റിഷഭടക്കം 3 പേര്‍ രോഹിത്തിന് വേണ്ടപ്പെട്ടവര്‍!! സഞ്ജുവിനു 'പുല്ലുവില', അറിയാമോ കാരണം?

ഇവരില്‍ നിന്നാണ് ശേഷിച്ച നാലു പേരെയും ഓവര്‍ടേക്ക് ചെയ്ത് അര്‍ഷ്ദീപ് ടി20യില്‍ ലോകത്തിലെ പുതിയ കിങായി മാറിയിരിക്കുന്നത്. ബുംറ കഴിഞ്ഞ വര്‍ഷം ടി20യില്‍ അധികം മല്‍സരങ്ങളില്‍ കളിച്ചിട്ടില്ലെങ്കില്‍ രോഹിത് കഴിഞ്ഞ വര്‍ഷം ടി20യില്‍ നിന്നും വിരമിക്കലും പ്രഖ്യാപിച്ചിരുന്നു. ബാബര്‍ 2024ല്‍ റണ്ണെടുത്തിരുന്നെങ്കിലും അതിനു വേഗത കുറവായിരുന്നു.

ഹസരംഗവായട്ടെ അര്‍ഷ്ദീപിന്റെ അത്ര തന്നെ വിക്കറ്റുകളാണ് പിഴുതതെങ്കിലും കൂടുതലും ദുര്‍ബലരായ എതിരാളികള്‍ക്കെതിരേയായിരുന്നു. ഇവയെല്ലാം ഐസിസി പുരസ്‌കാരത്തിനു ഇന്ത്യന്‍ പേസറെ ഫേവറിറ്റാക്കി മാറ്റുകയും ചെയ്തു.

Story first published: Saturday, January 25, 2025, 18:26 [IST]
Other articles published on Jan 25, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+