Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അര്‍ജുന്റെ ബൗളിങിന് വേഗം കൂടി, നേരിടുക വളരെ കടുപ്പമെന്ന് ഇംഗ്ലീഷ് വനിതാ താരം

1

ഇന്ത്യന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകനും ഇപ്പോള്‍ ജൂനിയര്‍ ക്രിക്കറ്ററുമായ അര്‍ജുന്‍ ടെണ്ടുല്‍ക്കറുടെ ബൗളിങിനെ പ്രശംസിച്ച് ഇംഗ്ലണ്ടിന്റെ വനിതാ താരം ഡാനിയേലെ വ്യാറ്റ്. നെറ്റ്‌സില്‍ അര്‍ജുനെതിരേ ബാറ്റ് ചെയ്യാന്‍ തനിക്കു അവസരം ലഭിച്ചിരുന്നതായും വളരെ വേഗമുള്ള, അപകടകാരിയായ ബൗളറാണ് അവനെന്നു വ്യാറ്റ് വെളിപ്പെടുത്തി.

അണ്ടര്‍ 19 തലത്തില്‍ കളിച്ചു കൊണ്ടിരിക്കുന്ന അര്‍ജുന്‍ സ്ഥിരമായി യുകെയില്‍ സന്ദര്‍ശനം നടത്തുകയും അന്താരാഷ്ട്ര താരങ്ങള്‍ക്കെതിരേ നെറ്റ്‌സില്‍ ബൗള്‍ ചെയ്യാറുമുണ്ട്. 2018ല്‍ ഇന്ത്യന്‍ ടീമിനെതിരേയും യുകെയില്‍ വച്ച് അര്‍ജുന്‍ നെറ്റ്‌സില്‍ ബൗള്‍ ചെയ്തിരുന്നു. ഇടംകൈയന്‍ പേസറായ താരം ഓള്‍റൗണ്ടര്‍ കൂടിയാണ്.

അര്‍ജുനെതിരേ കളിക്കും

അര്‍ജുന്‍ ഇംഗ്ലണ്ടിലെത്തുമ്പോഴെല്ലാം നെറ്റ്‌സില്‍ തനിക്കെതിരേ ബൗള്‍ ചെയ്യാന്‍ ആവശ്യപ്പെടാറുണ്ടെന്നു ഇംഗ്ലണ്ടിന്റെ മികച്ച ബാറ്റ്‌സ് വുമണ്‍ കൂടിയായ വ്യാറ്റ് പറയുന്നു. ലോര്‍ഡ്‌സില്‍ പരിശീലനം നടത്താന്‍ അര്‍ജുന്‍ വന്നാല്‍ താനും അവിടെയെത്താറുണ്ട്. ന്യൂ ബോള്‍ കൊണ്ട് തനിക്കെതിരേ ബൗള്‍ ചെയ്യാനും ആവശ്യപ്പെടും. ഇപ്പോള്‍ അര്‍ജുന്റെ ബൗളിങിന് മുമ്പത്തേക്കാള്‍ വേഗം കൂടിയിട്ടുണ്ട്.
നിങ്ങളുടെ തലയില്‍ പന്ത് കൊള്ളിക്കുമെന്നാണ് അവന്‍ എല്ലായ്‌പ്പോഴും തമാശയായി പറയാറുള്ളത്. അതിനാല്‍ ഇപ്പോള്‍ അര്‍ജുനെതിരേ ബാറ്റ് ചെയ്യാന്‍ ഇഷ്ടമല്ല. നേരിടാന്‍ ബുദ്ധിമുട്ടുള്ള അപകടകാരിയായ ബൗളറായി അവന്‍ മാറിയതായും വ്യാറ്റ് വിശദമാക്കി.

സച്ചിനും കുടുംബവും

വളരെ മനോഹരമായ കുടുംബമാണ് സച്ചിന്റേത്. അര്‍ജുന്റെ അമ്മയും വളരെ നല്ലതാണ്. അര്‍ജുന്‍ തന്റെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ്. ഈ വര്‍ഷം ഓസ്‌ട്രേലിയയില്‍ നടന്ന ടി20 ലോകകപ്പിനിടെ സച്ചിനെ നേരില്‍ കാണുകയും സംസാരിക്കുകയും ചെയ്തിരുന്നുവെന്ന് വ്യാറ്റ് പറഞ്ഞു.
2017ലെ വനിതാ ലോകകപ്പില്‍ ജേതാക്കളായ ഇംഗ്ലണ്ട് ടീമില്‍ അംഗമായിരുന്നു വ്യാറ്റ്. ഇതിനകം 74 ഏകദിനങ്ങളും 109 ടി29കളും താരം ഇംഗ്ലണ്ടിനു വേണ്ടി കളിച്ചിട്ടുണ്ട്.

അര്‍ജുന്‍ പ്രതീക്ഷ നല്‍കുന്ന താരം

ഏറെ പ്രതീക്ഷയേകുന്ന ക്രിക്കറ്ററാണ് അര്‍ജുന്‍. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലോ, ലിസ്റ്റ് എ ക്രിക്കറ്റിലോ ഇതുവരെ കഴിച്ചിട്ടില്ലെങ്കിലും ജൂനിയര്‍ തലത്തില്‍ മികച്ച പ്രകടനങ്ങള്‍ താരം നടത്തിയിട്ടുണ്ട്. ഇന്ത്യ, ഇംഗ്ലണ്ടിന്റെ പുരുഷ, വനിതാ ടീമുകള്‍ക്കെതിരേ എന്നിവര്‍ക്കെതിരേ നെറ്റ്‌സില്‍ പന്തെറിയാന്‍ അര്‍ജുന് അവസരം ലഭിച്ചിട്ടുണ്ട്. 2017ലെ വനിതാ ലോകകപ്പിന്റെ ഫൈനലിനു മുമ്പ് ഇ്ന്ത്യക്കെതിരേയും താരം ബൗള്‍ ചെയ്തിരുന്നു.
പരിശീലന സെഷനില്‍ ഒരിക്കല്‍ ഇംഗ്ലണ്ടിന്റെ അപകടകാരിയായ ഓപ്പണര്‍ ജോണി ബെയര്‍സ്‌റ്റോയ്ക്ക് അര്‍ജുന്റെ യോര്‍ക്കറേറ്റ് പരിക്കേറ്റിരുന്നു. ഓരോ വര്‍ഷവും കുറച്ചു മാസം അര്‍ജുന്‍ യുകെയില്‍ പരിശീലനം നടത്താന്‍ എത്താറുണ്ട്. 20 കാരനായ താരം ഇനിയും സീനിയര്‍ തരത്തില്‍ കളിച്ചിട്ടില്ല. ശ്രീലങ്കയ്‌ക്കെതിരേ ഇന്ത്യയുടെ അണ്ടര്‍ 19 ടീമിനു വേണ്ടി യൂത്ത് ടെസ്റ്റ് പരമ്പരയില്‍ താരം കളിച്ചിട്ടുണ്ട്. മുംബൈ ഇന്ത്യന്‍സിന്റെ നെറ്റ് സെഷനില്‍ പല തവണ ബൗള്‍ ചെയ്തിട്ടുണ്ടെങ്കിലും ഐപിഎല്ലില്‍ അര്‍ജുന് ഇനിയും അവസരം ലഭിച്ചിട്ടില്ല.

Story first published: Wednesday, June 17, 2020, 12:32 [IST]
Other articles published on Jun 17, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+