Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഗോവയുടെ ഹീറോയായി അര്‍ജുന്‍! കിടു ബൗളിങ്; ബുംറയ്‌ക്കൊപ്പം പന്തെറിയാന്‍ റെഡി?

ഐപിഎല്ലിന്റെ അടുത്ത സീസണില്‍ അഞ്ചു തവണ ചാംപ്യന്‍മാരായിട്ടുള്ള മുംബൈ ഇന്ത്യന്‍സിനു വേണ്ടി പന്തെറിയാന്‍ താന്‍ തയ്യാറാണെന്നു കാണിച്ചു തന്നിരിക്കുകയാണ് മുന്‍ ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകന്‍ അര്‍ജഡുന്‍. വിജയ് ഹസാരെ ട്രോഫി ഏകദിന ടൂര്‍ണമെന്റിലെ ആദ്യ കളിയില്‍ ഗോവയ്ക്കു വേണ്ടിയാണ് ബൗളിങില്‍ താരം ഹീറോയായി മാറിയത്.

ഒഡീഷയ്‌ക്കെതിരേ ഗോവ 27 റണ്‍സിന്റെ വിജയം കൊയ്തപ്പോള്‍ ഇതില്‍ നിര്‍ണായക പങ്കു വഹിച്ചാണ് അര്‍ജുന്‍ കൈയടി നേടിയത്. റണ്ണൊഴുകിയ മല്‍സരത്തില്‍ മൂന്നു വിക്കറ്റുകളുമായാണ് ഇടംകൈയന്‍ പേസറായ അര്‍ജുന്‍ ടീമിന്റെ കുന്തമുനയായത്. ലേലത്തില്‍ ഒരിക്കല്‍ കൂടി തന്നെ ടീമിലെത്തിച്ച മുംബൈയുടെ തീരുമാനം ശരിയാണെന്നു കൂടിയാണ് ടൂര്‍ണമെന്റി്‌ലെ ആദ്യ കളിയില്‍ താരം തെളിയിച്ചിരിക്കുന്നത്.

ARJUN TENDULAKAR

അര്‍ജുന്റെ പ്രകടനം

ഒഡീഷയ്‌ക്കെതിരേ ജയ്പൂരില്‍ നടന്ന മല്‍സരത്തിലാണ് അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ ഗോവയ്ക്കായി തകര്‍പ്പന്‍ ബൗളിങ് കാഴ്ചവച്ചത്. 10 ഓവറല്‍ 6.10 ഇക്കോണമി റേറ്റില്‍ 61 റണ്‍സ് വിട്ടുകൊടുത്ത് മൂന്നു വിക്കറ്റുകളാണ് താരം പോക്കറ്റിലാക്കിയത്. ഗോവന്‍ നിരയിലെ മറ്റു ബൗളര്‍മാരും നന്നായി തല്ലു വാങ്ങിയ കളിയില്‍ കൂടുതല്‍ മെച്ചപ്പെട്ട പ്രകടനം നടത്തിയത അര്‍ജുന്‍ തന്നെയാണ്. കൂടുതല്‍ വിക്കറ്റെടുത്തതും അദ്ദഹം തന്നെ.

റണ്‍ചേസില്‍ ഒഡീഷ പൊരുതിവീണ കളിയില്‍ 41ാമത്തെ ഓവറിലാണ് അര്‍ജുന്‍ ആദ്യ വിക്കറ്റ് സ്വന്തമാക്കിയത്. ഏഴു റണ്‍സെടുത്ത അഭിഷേക് റൗത്തിനെ അദ്ദേഹം ബൗള്‍ഡാക്കുകയായിരുന്നു. തന്റെ അടുത്ത ഓവറില്‍ 49 റണ്‍സെടുത്ത കാര്‍ത്തിക് ബിസ്വാളിനെ അര്‍ജുന്‍ മടക്കി. റെഡ്കറാണ് ക്യാച്ചെടുത്തത്. രാജേഷ് മൊഹന്തിയായിരുന്നു മൂന്നാമത്തെ ഇര. ആറു റണ്‍സെടുത്ത താരത്തെ അര്‍ജുന്‍ ബൗള്‍ഡാക്കുകയായിരുന്നു.

അദ്ദേഹത്തിന്റെ മുന്നു വിക്കറ്റുകളുടെ മികവില്‍ റണ്‍ചേസില്‍ ഒഡീഷയ്ക്കു മൂക്കുകയറിട്ട ഗോവ 27 റണ്‍സിന്റെ വിജയവും കൈക്കലാക്കുകയായിരുന്നു. 372 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യമാണ് ഒഡീഷയ്ക്കു ഗോവ നല്‍കിയത്. ഇതേ നാണയത്തില്‍ അവര്‍ തിരിച്ചടിച്ചെങ്കിലും 49.4 ഓവറില്‍ 344 റണ്‍സിനു പൊരുതി വീഴുകയായിരുന്നു.

നേരത്തേ സയ്ദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്റില്‍ നിരാശാജനകമായ പ്രകടനത്തെ തുടര്‍ന്നു ഗോവന്‍ ടീമില്‍ നിന്നും അര്‍ജുന്‍ ഒഴിവാക്കപ്പെട്ടിരുന്നു എന്നാല്‍ വിജയ് ഹസാരെ ട്രോഫിയിലെ ആദ്യ കളിയില്‍ തന്നെ തകര്‍പ്പന്‍ പ്രകടനവുമായി ശക്തമായ തിരിച്ചുവരവാണ് താരം നടത്തിയിരിക്കുന്നത്. ഒഡീഷയ്‌ക്കെതിരേയുള്ള തകര്‍പ്പന്‍ പ്രകടനം ടൂര്‍ണമെന്റിലെ ഇനിയുള്ള മല്‍സരങ്ങളിലും ആത്മവിശ്വാസത്തോടെ പന്തെറിയാന്‍ അര്‍ജുനെ സഹായിക്കും.

ARJUN TENDULKAR SACHIN

വീണ്ടും മുംബൈയ്‌ക്കൊപ്പം

ഐപിഎല്ലില്‍ ഒരിക്കല്‍ക്കൂടി അര്‍ജുന്‍ ടെണ്ടുല്‍ക്കറിനെ മുംബൈ ഇന്ത്യന്‍സിന്റെ കടുംനീല ജഴ്‌സിയില്‍ കാണാന്‍ സാധിക്കും. കഴിഞ്ഞ മെഗാ ലേലത്തിനു മുമ്പ് താരത്തെ മുംബൈ കൈവിട്ടിരുന്നെങ്കിലും പിന്നീട് തിരികെ വാങ്ങുകയായിരുന്നു. രണ്ടു ദിവസങ്ങളിലായി നടന്ന ലേലത്തിന്റെ ആദ്യ റൗണ്ടില്‍ 25 കാരനായ അര്‍ജുന്‍ അണ്‍സോള്‍ഡായി മാറിയിരുന്നു. എന്നാല്‍ ആക്‌സിലറേറ്റഡ് റൗണ്ടില്‍ അടിസ്ഥാന വിലയായ 30 ലക്ഷത്തിന് താരത്തെ മുംബൈ വാങ്ങി.

2021 മുതല്‍ 25 കാരനായ അര്‍ജുന്‍ മുംബൈയ്‌ക്കൊപ്പമുണ്ട്. അതിനു മുമ്പ് ടീമിലെ നെറ്റ് ബൗളര്‍മാരുടെ സംഘത്തിലും അദ്ദേഹമുണ്ടായിരുന്നു. 2021, 22 സീസണുകളില്‍ മുംബൈയ്ക്കായി ഒരു മല്‍സരം പോലും കളിക്കാന്‍ താരത്തിനു അവസരം ലഭിച്ചില്ല.

എന്നാല്‍ 2023ല്‍ മുന്‍ നായകന്‍ രോഹിത് ശര്‍മയ്ക്കു കീഴില്‍ അര്‍ജുന്‍ അരങ്ങേറുകയായിരുന്നു. സീസണില്‍ നാലു മല്‍സരങ്ങളില്‍ നിന്നും 9.36 ഇക്കോണമി റേറ്റില്‍ മൂന്നു വിക്കറ്റുകളും താരം വീഴ്ത്തി. കഴിഞ്ഞ തവണയാവട്ടെ ഒരേയൊരു മല്‍സരമാണ് അര്‍ജുന്‍ കളിച്ചത്. ഇതില്‍ വിക്കറ്റൊന്നും ലഭിച്ചതുമില്ല.

Story first published: Sunday, December 22, 2024, 9:04 [IST]
Other articles published on Dec 22, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+