Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സെഞ്ച്വറി പ്രകടനം, പിന്നാലെ ബൗളിങ്ങിലും 'തീ', അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ അടുത്ത ഹര്‍ദിക്കോ?

1

മുംബൈ: സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകനെന്ന നിലയില്‍ എപ്പോഴും മാധ്യമ ശ്രദ്ധ പിടിച്ചുപറ്റിയ താരമാണ് അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍. സച്ചിന്‍ ഇതിഹാസമായതിനാല്‍ത്തന്നെ അര്‍ജുന്റെ പ്രകടനം എപ്പോഴും ചോദ്യമുയര്‍ത്തുന്നതായിരുന്നു.

സച്ചിന്‍ ബാറ്റ്‌സ്മാനെന്ന നിലയിലാണ് തിളങ്ങിയതെങ്കില്‍ മകന്‍ അര്‍ജുന്‍ ശോഭിക്കാന്‍ ആഗ്രഹിക്കുന്നത് ബൗളിങ്ങിലാണ്. സച്ചിന്‍ വലം കൈയനാണെങ്കില്‍ ഇടം കൈയനാണ് അര്‍ജുന്‍. അണ്ടര്‍ 15, 16 വിഭാഗ ക്രിക്കറ്റുകളില്‍ കാര്യമായി ശോഭിക്കാന്‍ അര്‍ജുനായിരുന്നില്ല.

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് അര്‍ജുനെ ടീമിലെത്തിച്ചെങ്കിലും ഒരു മത്സരത്തില്‍ പോലും അവസരം നല്‍കിയിരുന്നില്ല. ഇപ്പോഴിതാ രഞ്ജി ട്രോഫിയില്‍ അരങ്ങേറ്റ മത്സരത്തില്‍ത്തന്നെ ഓള്‍റൗണ്ട് മികവ് കാട്ടിയിരിക്കുകയാണ്.

ബാറ്റുകൊണ്ടും പന്തുകൊണ്ടും അര്‍ജുന്‍ ഗോവക്കൊപ്പം തിളങ്ങിയിരിക്കുകയാണ്. ഇന്ത്യന്‍ ടീമിലേക്ക് അര്‍ജുന്‍ എത്തുമോയെന്നതാണ് ഇപ്പോള്‍ ആരാധകര്‍ ഉറ്റുനോക്കുന്നത്. അര്‍ജുന്റെ രഞ്ജിയിലെ പ്രകടനം പരിശോധിക്കാം.

1

ബാറ്റിങ്ങില്‍ വിസ്മയിപ്പിച്ചു

ഏഴാമനായാണ് ഗോവക്കായി അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ ബാറ്റിങ്ങിനിറങ്ങിയത്. 207 പന്തുകള്‍ നേരിട്ട് 16 ഫോറും 2 സിക്‌സും ഉള്‍പ്പെടെ 120 റണ്‍സാണ് അര്‍ജുന്‍ നേടിയത്. ക്ഷമയോടെ ക്രീസില്‍ പിടിച്ചുനിന്ന ക്ലാസിക് ഇന്നിങ്‌സായിരുന്നു അത്.

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ അരങ്ങേറ്റ രഞ്ജി ട്രോഫിയില്‍ സെഞ്ച്വറി നേടിയതുപോലെ തന്നെയാണ് അര്‍ജുനും സെഞ്ച്വറി നേട്ടത്തിലേക്കെത്തിയത്. രണ്ട് പേരുടെയും സെഞ്ച്വറി ആഘോഷം പോലും ഇപ്പോള്‍ ചര്‍ച്ചയാവുന്നു.

ബൗളിങ്ങിലും അര്‍ജുന്‍ മിന്നിച്ചു

ഇടം കൈയന്‍ പേസറെന്ന നിലയില്‍ ഗംഭീര പ്രകടനമാണ് അര്‍ജുന്‍ കാഴ്ചവെച്ചത്. 23.1 ഓവറില്‍ മൂന്ന് വിക്കറ്റാണ് അര്‍ജുന്‍ നേടിയത്. ഇതില്‍ അഞ്ച് മെയ്ഡന്‍ ഓവറും ഉള്‍പ്പെടും. മോഹിത് രെത്കര്‍ അഞ്ച് വിക്കറ്റ് പ്രകടനവും ഗോവക്കായി കാഴ്ചവെച്ചു.

അര്‍ജുന്റെ പ്രകടനം വലിയ പ്രതീക്ഷ നല്‍കുന്നതാണ്. മികച്ചൊരു ഇടം കൈയന്‍ ഓള്‍റൗണ്ടര്‍ക്കായുള്ള ഇന്ത്യയുടെ അന്വേഷണത്തിന്റെ ഉത്തരമാകുമോ അര്‍ജുനെന്നാണ് കണ്ടറിയേണ്ടത്. നിലവില്‍ ഹര്‍ദിക് പാണ്ഡ്യയെന്ന ഓള്‍റൗണ്ടറെ ഇന്ത്യ അമിതമായി ആശ്രയിക്കുന്നു.

അര്‍ജുന്‍ ഇതേ നിലയില്‍ മികവ് കാട്ടിയാല്‍ ഇന്ത്യക്കൊപ്പം വലിയ കരിയര്‍ സൃഷ്ടിക്കാന്‍ സാധിക്കുന്ന ഓള്‍റൗണ്ടറായി മാറിയേക്കും. രഞ്ജി ട്രോഫിയിലെ ശേഷിക്കുന്ന മത്സരങ്ങളിലെ അര്‍ജുന്റെ പ്രകടനമാണ് കണ്ടറിയേണ്ടത്.

1

അടുത്ത ഹര്‍ദിക് പാണ്ഡ്യയോ?

ഇന്ത്യയുടെ അടുത്ത ഹര്‍ദിക് പാണ്ഡ്യയെന്നാല്ലാമാണ് ആരാധകര്‍ അര്‍ജുനെ വിശേഷിപ്പിക്കുന്നത്. എന്നാല്‍ ഇപ്പോഴേ ഈ താരതമ്യം ചെയ്യുന്നത് അര്‍ജുന് ഒട്ടും ഗുണം ചെയ്യില്ലെന്ന് പറയാം. അര്‍ജുന് സമ്മര്‍ദ്ദമില്ലാതെ കളിക്കാനുള്ള അവസരമാണ് ഒരുക്കേണ്ടത്.

ഇത്തവണത്തെ രഞ്ജി ട്രോഫിയില്‍ അര്‍ജുന്റെ പ്രകടനം എത്രത്തോളം മികച്ചതാവുമെന്ന് വിലയിരുത്തിയാലും അദ്ദേഹത്തെ ഐപിഎല്ലിലെ സാധ്യതകളും തീരുമാനിക്കപ്പെടുക. മുംബൈ അര്‍ജുന് പ്ലേയിങ് 11 അവസരം നല്‍കാന്‍ സാധ്യത കുറവാണ്.

അര്‍ജുന് മികച്ച ഭാവി വേണമെങ്കില്‍ മുംബൈ ഇന്ത്യന്‍സ് വിടണമെന്ന ആവിശ്യം ഇതിനോടകം ശക്തമാണ്. എന്നാല്‍ നിലവില്‍ മുംബൈ വിട്ടാല്‍ അര്‍ജുനെ മറ്റാരും വാങ്ങിയേക്കില്ലെന്നതാണ് വസ്തുത. എന്തായാലും ഇത്തവണത്തെ രഞ്ജി ട്രോഫി അര്‍ജുന്റെ കരിയറില്‍ നിര്‍ണ്ണായകമാവും.

Story first published: Saturday, December 17, 2022, 15:48 [IST]
Other articles published on Dec 17, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+