For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: അര്‍ജുന് ഇത്രയും ആസ്തിയോ? കാര്‍ കളക്ഷന്‍, കാമുകി എല്ലാമറിയാം

ഐപിഎല്ലിന്റെ 16ാം സീസണില്‍ മുംബൈ ഇന്ത്യന്‍സിനൊപ്പം അരങ്ങേറ്റത്തിനു തയ്യാറെടുക്കുകയാണ് ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍. സച്ചിന്റെ മകനെന്ന ചട്ടക്കൂടില്‍ നിന്നും ഇത്തവണയെങ്കിലും പുറത്തുകടന്ന് മികച്ചൊരു ക്രിക്കറ്റര്‍ കൂടിയാണ് താനെന്ന് തെളിയിക്കാനൊരുങ്ങുകയാണ് 24കാരന്‍. ഇടംകൈയന്‍ ഫാസ്റ്റ് ബൗളറും ബാറ്ററുമായ അര്‍ജുന്‍ മികച്ച ഓള്‍റൗണ്ടറെന്ന നിലയിലേക്കു വളര്‍ന്നുകൊണ്ടിരിക്കുന്ന താരം കൂടിയാണ്. 2020 മുതല്‍ ഐപിഎല്ലില്‍ മുംബൈ ടീമിനൊപ്പം താരമുണ്ട്. പക്ഷെ അരങ്ങേറാന്‍ ഇനിയും അവസരം ലഭിച്ചില്ലെന്നതാണ് നിരാശപ്പെടുത്തുന്ന കാര്യം.

ARJUN TENDULKAR

ആഭ്യന്തര ക്രിക്കറ്റിലും മുംബൈയുടെ ഭാഗമായിരുന്നു അര്‍ജുന്‍. പക്ഷെ അവിടെ താരത്തിനു അധികം അവസരങ്ങള്‍ ലഭിച്ചില്ല. ഇതു മകന്റെ ഐപിഎല്‍ കരിയറിനെയും ബാധിക്കുമെന്ന് തിരിച്ചറിഞ്ഞ സച്ചിന്‍ നിര്‍ണായക ഉപദേശവും നല്‍കുകയായിരുന്നു. മുംബൈ വിട്ട് ഗോവയ്ക്കായി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ കളിക്കൂയെന്നായിരുന്നു അദ്ദേഹത്തിന്റെ ഉപദേശം. അര്‍ജുന്‍ ഇതു അനുസരിക്കുകയും ചെയ്തു. ഗോവയിലേക്കുള്ള കൂടുമാറ്റം താരത്തിന്റെ കരിയറിലെ ടേണിങ് പോയിന്റായി മാറി. തുടര്‍ച്ചയായി മല്‍സരങ്ങള്‍ ലഭിച്ചത് അര്‍ജുനെ തന്റെ കഴിവ് മുഴുവന്‍ പുറത്ത് കൊണ്ടുവരാന്‍ സഹായിക്കുകയും ചെയ്തു.

ആഭ്യന്തര ക്രിക്കറ്റില്‍ ഗോവയ്ക്കു വേണ്ടി എല്ലാ ഫോര്‍മാറ്റുകളിലും അര്‍ജുന്‍ ഇതിനകം കളിച്ചുകഴിഞ്ഞു. ഇവയിലെല്ലാം ശ്രദ്ധേയമായ പ്രകടനവും കാഴ്ചവച്ചിരുന്നു. ഈ മല്‍സരങ്ങളില്‍ നിന്നും ലഭിച്ച അനുഭവസമ്പത്തുമായിട്ടാണ് ഐപിഎല്ലിനായി താരം മുംബൈക്കൊപ്പം ചേര്‍ന്നിരിക്കുന്നത്. അതേസമയം, അര്‍ജുന്റെ വ്യക്തിജീവിതത്തിലേക്കു വന്നാല്‍ 1999 സപ്തംബര്‍ 24ന് മുംബൈയിലാണ് താരം ജനിച്ചത്. അര്‍ജുന്റെ ആകെ ആസ്തിയിലേക്കു വരികയാങ്കില്‍ അതു 21 കോടിയോളം രൂപ വരുമെന്നാണ് കണക്കുകള്‍. പ്രതിമാസം താരത്തിന്റെ വരുമാനം 30 ലക്ഷം രൂപയുമാണ്.

SACHIN- ARJUN TENDULKAR

അര്‍ജുന്റെ ശമ്പളത്തിലേക്കു വന്നാല്‍ പ്രധാനമായും വരുമാനം മുംബൈ ഇന്ത്യന്‍സില്‍ നിന്നാണ്. 2020ല്‍ അടിസ്ഥാന വിലയായ 20 ലക്ഷം രൂപയ്ക്കായിരുന്നു ലേലത്തില്‍ താരത്തെ മുംബൈ വാങ്ങിയത്. സീസണിനു ശേഷം ഒഴിവാക്കപ്പെട്ട അര്‍ജുനെ 2021ല്‍ 30 ലക്ഷം രൂപയ്ക്കു മുംബൈ തിരികെ വാങ്ങി. കഴിഞ്ഞ സീസണിലും ഈ സീസണിലും ഇതേ തുകയ്ക്കാണ് ഫ്രാഞ്ചൈസി നിലനിര്‍ത്തിയിരിക്കുന്നത്്. അതേസമയം, അര്‍ജുന് നിലവില്‍ ഒരു ബ്രാന്‍ഡുമായും കരാറുകളൊന്നുമില്ല. എന്നാല്‍ മുംബൈയ്ക്കായി ഐപിഎല്ലില്‍ അരങ്ങേറുകയും മികച്ച പ്രകടനം നടത്തുകയും ചെയ്താല്‍ താരത്തിനു ഓഫറുകള്‍ വന്നേക്കും.

അര്‍ജുന്റെ കാര്‍, ബൈക്ക് കളക്ഷനുകളുടെ കാര്യമെടുത്താല്‍ നിലവില്‍ ഇതേക്കുറിച്ചുള്ള വിവരങ്ങളൊന്നും ലഭ്യമല്ല. എന്നാല്‍ സച്ചിന്റെ മകനായതിനാല്‍ വീട്ടില്‍ തന്നെ താരത്തിനു ആഡംബര കാറുകളുടെ വലിയൊരു കളക്ഷന്‍ തന്നെയുണ്ട്. അര്‍ജുന്റെ കാമുകിയിലേക്കു വന്നാല്‍ ഇതേക്കുറിച്ചും വിവരങ്ങളൊന്നും ഇനിയും ലഭ്യമല്ല. എന്നാല്‍ ഓസ്‌ട്രേലിയുടെ മുന്‍ ഇതിഹാസ താരം ആദം ഗില്‍ക്രിസ്റ്റിന്റെ മകളോടൊപ്പമുള്ള ചിത്രം അര്‍ജുന്‍ പങ്കുവച്ചതിനു ശേഷം പല ഗോസിപ്പുകളും വന്നിരുന്നു. പക്ഷെ പിന്നീട് ഇതേക്കുറിച്ച് ഒന്നും തന്നെ കേട്ടതുമില്ല.

Story first published: Tuesday, March 28, 2023, 18:24 [IST]
Other articles published on Mar 28, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+