IPL 2021: മുംബൈയ്ക്കായി അര്‍ജുന്റെ അരങ്ങേറ്റം എപ്പോള്‍? സഹീറിന്റെ വാക്കുകള്‍ നല്‍കുന്ന സൂചന

ഐപിഎല്ലിന്റെ 14ാം സീസണില്‍ മുന്‍ ബാറ്റിങ് വിസ്മയം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ മുംബൈ ഇന്ത്യന്‍സിനായി ഒരു മല്‍സരമെങ്കിലും കളിക്കുമോ? സച്ചിന്‍ ഫാന്‍സ് മാത്രമല്ല ക്രിക്കറ്റ് പ്രേമികള്‍ മുഴുവന്‍ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന കാര്യമാണിത്. കഴിഞ്ഞ ലേലത്തിലാണ് അടിസ്ഥാന വിലയായ 20 ലക്ഷം രൂപയ്ക്കു അര്‍ജുനെ മുംബൈ സ്വന്തമാക്കിയത്. ലേലത്തിനു മുമ്പ് തന്നെ താരം മുംബൈയുടെ കൂടാരത്തിലെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അതു യാഥാര്‍ഥ്യമായി മാറുകയും ചെയ്തു.
ഇനി എല്ലാവരും കാത്തിരിക്കുന്നത് അച്ഛന്റെ വഴിയെ അര്‍ജുനും മുംബൈയുടെ കുപ്പായത്തില്‍ കളിക്കാനിറങ്ങുമോയെന്നാണ്. ഇതേക്കുറിച്ച് നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് മുംബൈ ടീമിന്റെ ക്രിക്കറ്റ് ഓപ്പറേഷന്‍സ് ഡയറക്ടറും മുന്‍ ഇതിഹാസ പേസറുമായ സഹീര്‍ ഖാന്‍.

കഴിവ് തെളിയിക്കണം
അര്‍ജുനെ മുംബൈ ടീമിലേക്കു കൊണ്ടു വന്നപ്പോള്‍ സ്വജനപക്ഷപാതമുണ്ടെന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളിലൂടെ ഒരുപാട് വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. സച്ചിന്റെ മകനെന്ന ലേബലില്‍ മാത്രമാണ് താരത്തെ മുംബൈ വാങ്ങിതയെന്നും പലരും ട്രോളുകയും പരിഹസിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ ഈ ആരോപണങ്ങളെല്ലാം നേരത്തേ തന്നെ സഹീറുള്‍പ്പെടെ മുംബൈയുടെ തലപ്പത്തുള്ളവര്‍ തള്ളിയിരുന്നു. കഴിവ് തെളിയിച്ചാല്‍ മാത്രമേ ഐപിഎല്ലില്‍ മുംബൈയ്ക്കു വേണ്ടി കളിക്കാന്‍ അര്‍ജുന് അവസരം ലഭിക്കുകയുള്ളൂലെന്ന് ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുകയാണ് സഹീര്‍. കുട്ടിക്കാലം മുതല്‍ തന്നെ അര്‍ജുന്റെ വളര്‍ച്ച നേരിട്ടു കണ്ടുകൊണ്ടിരിക്കുന്ന വ്യക്തി കൂടിയാണ് അദ്ദേഹം.

അര്‍ജുന്‍ യുവതാരം
കാര്യങ്ങളെ നമ്മള്‍ വളരെ സിംപിളായ ലെന്‍സിലൂടെയാണ് നോക്കിക്കാണുന്നത്. അര്‍ജുന്‍ വളരെ ചെറുപ്പമാണ്. സ്വന്തം കഴിവ് തെളിയിച്ചാല്‍ മാത്രമേ അവന്‍ മുംബൈയ്ക്കു വേണ്ടി കളിക്കുന്നതിനെക്കുറിച്ച് സ്വപ്‌നം കാണേണ്ടതുള്ളൂ. താന്‍ ഐപിഎല്ലില്‍ കളിക്കാന്‍ അര്‍ഹനാണെന്നു അവന്‍ കോച്ചിങ് സ്റ്റാഫിനു കാണിച്ചുകൊടുക്കണം. അല്ലാതെ മുംബൈയ്ക്കു വേണ്ടി കളിക്കാമെന്നു അര്‍ജുന് പ്രതീക്ഷ വേണ്ട.
ഏറ്റവും ഉയര്‍ന്ന നിലവാരത്തിലുള്ള പ്രകടനം പുറത്തെടുക്കുകയാണ് ഇതിനു വേണ്ടി അവന്‍ ചെയ്യേണ്ടതെന്നും സഹീര്‍ കഴിഞ്ഞ മാസം അവസാനം പരിശീലന സെഷനില്‍ അര്‍ജുനെത്തിയപ്പോള്‍ സഹീര്‍ വ്യക്തമാക്കിയിരുന്നു.

ടീമിലെത്തുക ദുഷ്‌കരം
മുംബൈയുടെ പ്ലെയിങ് ഇലവനില്‍ കയറിക്കൂടുകയെന്നത് അര്‍ജുനെ സംബന്ധിച്ച് വളരെ ദുഷ്‌കരമായ കാര്യമാണ്. ടീമിലെ മികച്ച താരങ്ങളുടെ സാന്നിധ്യം തന്നെയാണ് ആദ്യത്തെ കാരണം. ജസ്പ്രീത് ബുംറ, ട്രെന്റ് ബോള്‍ട്ട്, ആദം മില്‍നെ, നതാന്‍ കൂള്‍ട്ടര്‍നൈല്‍, ധവാല്‍ കുല്‍ക്കര്‍ണി എന്നിവരുള്‍പ്പെടുന്നതാണ് നിലവില്‍ മുംബൈയുടെ പേസ് നിര. ഇക്കൂട്ടത്തില്‍ ഇടം പിടിക്കുകയെന്നത് ഇടംകൈയന്‍ പേസര്‍ കൂടിയായ അര്‍ജുന് കടുപ്പമാവും.
ഓള്‍റൗണ്ടറാണ് അര്‍ജുന്‍. പക്ഷെ മുംബൈ ടീമില്‍ പാണ്ഡ്യ പ്രദേഴ്‌സ്, കരെണ്‍ പൊള്ളാര്‍ഡ്, ജെയിംസ് നീഷാം തുടങ്ങിയ മികച്ച ഓള്‍റൗണ്ടര്‍മാരുണ്ട്. അതുകൊണ്ടു ആ സ്ലോട്ടിലും ടീമില്‍ കയറിപ്പറ്റുക വിഷമമാണ്.

അര്‍ജുന്റെ പ്രകടനം
മുംബൈ ടീമില്‍ അര്‍ജുന് പ്രധാനമായി മല്‍സരിക്കേണ്ടി വരിക പുതുതായെത്തിയ ദക്ഷിണാഫ്രിക്കന്‍ യുവതാരം മാര്‍ക്കോ ജാന്‍സണുമായിട്ടായിരിക്കും. ദക്ഷിണാഫ്രിക്കയിലെ ടി20 ചാലഞ്ചില്‍ പങ്കെടുത്തതിനാല്‍ ടി20 ക്രിക്കറ്റില്‍ കളിച്ച് പരിചയമുളള താരം കൂടിയാണ് ജാന്‍സണ്‍.
അര്‍ജുനാവട്ടെ അത്രയും മല്‍സരപരിചയമില്ല. കഴിഞ്ഞ സയ്ദ് മുഷ്താഖ് അലി ട്രോഫിയില്‍ താരം കളിച്ചിരുന്നെങ്കിലും തിളങ്ങാനായിരുന്നില്ല. കളിച്ച രണ്ടു മല്‍സരങ്ങളില്‍ 1/33, 1/34 എന്നിങ്ങനെയായിരുന്നു അര്‍ജുന്റെ പ്രകടനം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications