Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഒന്നും രണ്ടുമല്ല, അര്‍ജുന്‍ കൊയ്തത് 9 വിക്കറ്റ്!! കിടു ബൗളിങ്, മുംബൈ എന്തുകൊണ്ട് ഉപയോഗിച്ചില്ല?

ഐപിഎല്ലിന്റെ മെഗാലേലം വരാനിരിക്കെ മുംബൈ ഇന്ത്യന്‍സ് ടീം മാനേജ്‌മെന്റിന്റെ ശ്രദ്ധ പിടിച്ചുപറ്റുന്ന ബൗളിങ് പ്രകടനം കാഴ്ചവച്ചിരിക്കുകയാണ് മുന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകന്‍ അര്‍ജുന്‍. മുംബൈയുടെ കടുംനീല ജഴ്‌സിയില്‍ ബൗളിങില്‍ മതിയായ അവസരങ്ങള്‍ ലഭിക്കാതെ പോയ അദ്ദേഹം ആഭ്യന്തര ക്രിക്കറ്റിലാണ് കണ്ണഞ്ചിപ്പിക്കിന്ന ബൗളിങ് പ്രകടനം കാഴ്ചവച്ചത്.

കെഎസ്‌സിഎ (KSCA) ഇന്‍വിറ്റേഷണല്‍ ടൂര്‍ണമെന്റില്‍ ഗോവന്‍ ടീമിനായി ഒമ്പതു വിക്കറ്റുകള്‍ പിഴുതാണ് അര്‍ജുന്‍ എല്ലാവരെയും ഞെട്ടിച്ചത്. ആഭ്യന്തര ക്രിക്കറ്റിന്റെ പുതിയ സീസണിനു മുന്നോടിയായി നടക്കുന്ന സംസ്ഥാനതല ക്രിക്കറ്റ് ടൂര്‍ണമെന്റാണ് കെഎസ്‌സിഎ (KSCA) ഇന്‍വിറ്റേഷണല്‍ ചാംപ്യന്‍ഷിപ്പ്. പ്രധാനമായും അണ്ടര്‍ 19, അണ്ടര്‍ 23 തലത്തിലുള്ള കളിക്കാരാണ് വിവിധ ടീമുകള്‍ക്കായി കളിക്കാനിറങ്ങുന്നത്.

ARJUN TENDULKAR

കര്‍ണാടകയ്‌ക്കെതിരായ പോരാട്ടത്തില്‍ ഗോവന്‍ ടീമിനു വേണ്ടിയാണ് ബൗളിങില്‍ അര്‍ജുന്‍ തീയായി മാറിയത്. ഇതോടെ അടുത്ത സീസണിലും യുവതാരത്തെ മുംബൈ ടീമില്‍ നിലനിര്‍ത്തണമെന്നു ആവശ്യപ്പെട്ടിരിക്കുകയാണ് ആരാധകര്‍.

രണ്ടിന്നിങ്‌സുകളിലായി 9 വിക്കറ്റ്

കര്‍ണാടകയ്‌ക്കെതിരായ മല്‍സരത്തില്‍ രണ്ടിന്നിങ്‌സുകളിലായിട്ടാണ് ഗോവയ്ക്കു വേണ്ടി ഒമ്പതു വിക്കറ്റുകള്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ കടപുക്കിയത്. ഓള്‍റൗണ്ടര്‍ കൂടിയായ അദ്ദേഹം രണ്ടിന്നിങ്‌സുകളിലായി ബൗള്‍ ചെയ്തത് 26.3 ഓവറുകളാണ്. ഇവയിലാണ് ഒമ്പതു വിക്കറ്റുകള്‍ പിഴുതത്. മല്‍സരത്തില്‍ 189 റണ്‍സിന്റെ വമ്പന്‍ ജയം ഗോവ സ്വന്തമാക്കുകയും ചെയ്തു.

ആദ്യ ഇന്നിങ്‌സില്‍ കര്‍ണാടകയെ 36.5 ഓവറില്‍ വെറും 103 റണ്‍സിനു ഗോവ എറിഞ്ഞിട്ടു. അവരുടെ അന്തകനായി മാറിയത് അര്‍ജുനാണ്. 13 ഓറില്‍ 41 റണ്‍സ് മാത്രം വിട്ടുനല്‍കി അഞ്ചു വിക്കറ്റുകള്‍ അദ്ദേഹം പോക്കറ്റിലാക്കി. മറുപടിയില്‍ ഗോവ ഒന്നാമിന്നിങ്‌സില്‍ 413 റണ്‍സെന്ന വലിയ ടോട്ടല്‍ പടുത്തുയര്‍ത്തി. രണ്ടാമിന്നിങ്‌സിലും കര്‍ണാടക ബാറ്റിങ് ലൈനപ്പ് ചീട്ടുകൊട്ടാരം കണക്കെ തകര്‍ന്നു. 30.4 ഓവറില്‍ 121ന് അവര്‍ ഓള്‍ഔട്ടായി.

13.3 ഓറില്‍ 46 റണ്‍സിനു നാലു പേരെ മടക്കിയ അര്‍ജുന് രണ്ടാമിന്നിങ്‌സിലും അവരുടെ ബാറ്റിങ് ലൈനപ്പില്‍ നാശം വിതച്ചു. 13.3 ഓവറില്‍ 46 റണ്‍സിനു നാലു വിക്കറ്റുകളാണ് യുവതാരം വീഴ്ത്തിയത്. ഉജ്ജ്വലമായാണ് രണ്ടിന്നിങ്‌സുകളിലും അര്‍ജുന്‍ പന്തെറിഞ്ഞത്. മികച്ച വേഗതയും വേരിയേഷനും കൊണ്ട് കര്‍ണാടക ബാറ്റിങ് നിരയില്‍ അദ്ദേഹം നിരന്തരം പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു.

ARJUN TENDULKAR

മുംബൈ കൈവിടരുത്

ഗോവയ്ക്കായി നടത്തിയ മാജിക്കല്‍ ബൗളിങ് പ്രകടനത്തിനു പിന്നാലെ അര്‍ജുന്‍ ടെണ്ടുല്‍ക്കറെ മുംബൈ ഇന്ത്യന്‍സ് അടുത്ത സീസണിലും നിലനിര്‍ത്തണമെന്നു ആവശ്യപ്പെട്ടിരിക്കുകയാണ് ആരാധകര്‍. സോഷ്യല്‍ മീഡിയയില്‍ യുവതാരത്തെ വാനോളം പുകഴ്ത്തുകയാണ് മുംബൈ ടീമിന്റെ ഫാന്‍സ്.

അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ തീര്‍ച്ചയായും പ്രതിഭയുള്ള താരം തന്നെയാണ്. മുംബൈ ഇന്ത്യന്‍സ് അദ്ദേഹത്തെ ഐപിഎല്ലില്‍ വേണ്ടത്ര പ്രയോജനപ്പെടുത്തിയിട്ടില്ല. മികച്ച പിന്തുണ നല്‍കിയാല്‍ അപകടകാരിയായ ഫാസ്റ്റ് ബൗളറായി മാറാന്‍ അര്‍ജുന് സാധിക്കും. പുതിയ സീസണില്‍ അദ്ദേഹത്തെ നിലനിര്‍ത്തുന്നതിനൊപ്പം കൂടുതല്‍ അവസരങ്ങളും മുംബൈ നല്‍കണമെന്നും ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ കുറിക്കുന്നു.

ജസ്പ്രീത് ബുംറയ്‌ക്കൊപ്പം അടുത്ത ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ ബൗളിങിനു അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ ചുക്കാന്‍ പിടിക്കണം. ബൗളിങില്‍ മാത്രമല്ല ബാറ്റിങിലും ടീമിനു മുതല്‍ക്കൂട്ടായി മാറുന്ന താരമാണ് അദ്ദേഹമെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടി.

അതേസമയം, മുംബൈയുടെ നെറ്റ് ബൗളറായി കരിയര്‍ തുടങ്ങിയ അര്‍ജുന്‍ 2023ലാണ് ടീമിനൊപ്പം അരങ്ങേറിയത്. 2023ല്‍ വെറും നാലു മല്‍സരങ്ങളില്‍ മാത്രമേ താരത്തെ കളിപ്പിച്ചുള്ളൂ. മൂന്നു വിക്കറ്റുകളും നേടി. കഴിഞ്ഞ സീസണിലാവട്ടെ ഒരു കളിയില്‍ മാത്രമാണ് അര്‍ജുന് അവസരം കിട്ടിയത്. ഇവയില്‍ വിക്കറ്റൊന്നും ലഭിച്ചതുമില്ല.

Story first published: Tuesday, September 17, 2024, 11:13 [IST]
Other articles published on Sep 17, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+