Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മുംബൈക്കായി മിന്നാന്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍... ടീമിലുള്‍പ്പെടുത്തി

മുംബൈ: ഇന്ത്യന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പാത പിന്തുടര്‍ന്ന് മകന്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കറും മുംബൈ ടീമില്‍ ഇടം നേടി. വിസ്സി ട്രോഫിക്കുള്ള മുംബൈ ടീമിലാണ് അര്‍ജുനെ ഉള്‍പ്പെടുത്തിയത്. ഈ മാസം 22 മുതല്‍ ആന്ധ്രാ പ്രദേശിലാണ് ടൂര്‍ണമെന്റ് നടക്കുന്നത്. ഹര്‍ദിക് തമോറെയാണ് മുംബൈയെ നയിക്കുക.

arjun tendulkar

അടുത്തിടെ ടി20 മുംബൈ ലീഗില്‍ 19 കാരനായ അര്‍ജുന്‍ കളിച്ചിരുന്നു. ലേലത്തില്‍ അഞ്ചു ലക്ഷം രൂപയ്ക്കാണ് താരം ഫ്രാഞ്ചൈസിയുടെ ഭാഗമായത്. ഇടം കൈയന്‍ പേസറായ അര്‍ജുന്‍ ഇന്ത്യന്‍ ടീമിനൊപ്പം നെറ്റ്‌സില്‍ ബൗള്‍ ചെയ്യുകയും ചെയ്തിരുന്നു. നേരത്തേ ഇന്ത്യയുടെ അണ്ടര്‍ 19 ടീമിനു വേണ്ടി മികച്ച പ്രകടനം അര്‍ജുന്‍ നടത്തിയിരുന്നു.

മുംബൈ ടീം

ഹര്‍ദിക് തമോറെ (ക്യാപ്റ്റന്‍), സ്രുജന്‍ അത്വാലെ, രുദ്ര ധണ്ഡെ, ചിന്‍മയ് സുതര്‍, അഷയ് സര്‍ദേശായ്, സായിരാജ് പാട്ടീല്‍, ഓംകര്‍ ജാദവ്, സത്യലക്ഷ ജെയ്ന്‍, മിനാദ് മഞ്ജരേക്കര്‍, അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍, അമന്‍ ഷെറോണ്‍, അതര്‍വ്വ പൂജാരെ, മാക്‌സ്വെല്‍ സ്വാമിനാഥന്‍, പ്രശാന്ത് സോളങ്കി.

Story first published: Wednesday, August 7, 2019, 12:15 [IST]
Other articles published on Aug 7, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+