Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Deodhar Trophy: സൗത്ത് സോണിനെ മായങ്ക് നയിക്കും, അര്‍ജുന്‍ ടീമില്‍! വൈസ് ക്യാപ്റ്റന്‍ മലയാളി

ചെന്നൈ: ദിയോദാര്‍ ട്രോഫിക്കുള്ള സൗത്ത് സോണ്‍ ടീമില്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കറിനും ഇടം. 50 ഓവര്‍ ഫോര്‍മാറ്റില്‍ നടക്കുന്ന ടൂര്‍ണമെന്റ് ജൂലൈ 24ന് പുതുച്ചേരിയിലാണ് ആരംഭിക്കുന്നത്. മായങ്ക് അഗര്‍വാളാണ് സൗത്ത് സോണ്‍ ടീമിനെ നയിക്കുന്നത്. സൗത്ത് സോണ്‍ സംസ്ഥാനങ്ങളിലെ മികച്ച താരങ്ങളെയെല്ലാം ഉള്‍പ്പെടുത്തിയാണ് ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നു. സായ് സുദര്‍ശന്‍ എമര്‍ജിങ് ഏഷ്യാ കപ്പിനുള്ള ടീമില്‍ ഉള്‍പ്പെട്ടിരിക്കുന്നതിനാല്‍ അദ്ദേഹത്തെ സ്റ്റാന്റ് ബൈ താരമായി നിലനിര്‍ത്തിയിട്ടുണ്ട്.

ഈ മാസം 13 മുതല്‍ 23 വരെയാണ് എമര്‍ജിങ് ഏഷ്യാ കപ്പ് നടക്കുന്നത്. അതിന് ശേഷം അദ്ദേഹവും ടീമിനൊപ്പം ചേരും. അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ക്ക് അടുത്ത ഐപിഎല്‍ സീസണിന് മുമ്പ് മികവ് തെളിയിക്കാനുള്ള അവസരമാണ് മുന്നിലുള്ളത്. അവസാന ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനൊപ്പം അരങ്ങേറ്റം നടത്താന്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ക്കായിരുന്നു. തല്ലുകൊള്ളിയായെങ്കിലും അര്‍ജുന് വലിയ അനുഭവസമ്പത്ത് ഇത് നല്‍കിയിട്ടുണ്ടെന്നുറപ്പ്.

rohan kunnummal

വിദ്വത് കവീരപ്പ, വൈശാഖ് വിജയകുമാര്‍, വി കൗശിക് എന്നിവരെല്ലാം പേസര്‍മാരായി സൗത്ത് സോണ്‍ ടീമിലുണ്ട്. മുംബൈ ടീമിനൊപ്പം ആഭ്യന്തര ക്രിക്കറ്റില്‍ അവസരം കുറഞ്ഞതോടെ അര്‍ജുന്‍ ഗോവക്കായി കളിച്ചിരുന്നു. ഓള്‍റൗണ്ട് പ്രകടനം കാഴ്ചവെക്കാനും അര്‍ജുന് സാധിച്ചിരുന്നു. അരങ്ങേറ്റ മത്സരത്തില്‍ത്തന്നെ സെഞ്ച്വറി നേടാന്‍ ഇടം കൈയന്‍ ബാറ്റ്‌സ്മാനായ അര്‍ജുനായി. സച്ചിന്റെ മകനെന്ന നിലയില്‍ എല്ലാവരും വലിയ പ്രതീക്ഷയോടെയാണ് അര്‍ജുന്റെ പ്രകടനത്തെ കാണുന്നത്.

അതുകൊണ്ടുതന്നെ കരിയറില്‍ മെച്ചപ്പെടാനുള്ള സുവര്‍ണ്ണാവസരമാണ് ദിയോദാര്‍ ട്രോഫിയിലൂടെ അര്‍ജുന് ലഭിക്കുന്നത്. അത് മുതലാക്കാന്‍ അര്‍ജുനാവുമോയെന്നത് കാത്തിരുന്ന് കണ്ടറിയാം. മായങ്ക് അനുഭവസമ്പന്നനായ താരമാണ്. ഇന്ത്യയുടെ ടെസ്റ്റ് ഓപ്പണറായിരുന്ന മായങ്ക് ഇപ്പോള്‍ സീനിയര്‍ ടീമിന് പുറത്താണ്. നേരത്തെ പഞ്ചാബ് കിങ്‌സിനെ നയിക്കാനും മായങ്കിനായിട്ടുണ്ട്. അവസാന സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനൊപ്പമായിരുന്നു മായങ്ക്.

സൗത്ത് സോണ്‍ ടീമില്‍ പല പ്രമുഖരും ഉള്‍പ്പെട്ടിട്ടുണ്ടെങ്കിലും വൈസ് ക്യാപ്റ്റന്‍സി ലഭിച്ചത് മലയാളി താരം രോഹന്‍ കുന്നുമ്മലിനാണ്. സഞ്ജു സാംസണിന് ശേഷം കേരള ക്രിക്കറ്റില്‍ നിന്ന് വലിയ പ്രതീക്ഷയോടെ വളരുന്ന താരമാണ് രോഹന്‍. അവസാന ഐപിഎല്ലില്‍ ലേലത്തില്‍ പങ്കെടുത്തിരുന്നെങ്കിലും രോഹനെ വാങ്ങാന്‍ ആളുണ്ടായില്ല. അതുകൊണ്ടുതന്നെ ആഭ്യന്തര ടൂര്‍ണമെന്റുകളില്‍ മികവുകാട്ടേണ്ടത് രോഹനെ സംബന്ധിച്ച് അത്യാവശ്യമാണ്.

തമിഴ്‌നാടുകാരനായ എന്‍ ജഗദീശനും ടീമിലുണ്ട്. വിക്കറ്റ് കീപ്പറായാണ് പരിഗണിച്ചിരിക്കുന്നത്. ഐപിഎല്ലില്‍ സിഎസ്‌കെ, കെകെആര്‍ ടീമുകളുടെ ഭാഗമായിരുന്ന ജഗദീശന്‍ ആഭ്യന്തര ക്രിക്കറ്റിലും മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. ദേവ്ദത്ത് പടിക്കലിനും ടീമില്‍ ഇടമുണ്ട്. ഇന്ത്യന്‍ ടീമിലടക്കം കളിച്ചിട്ടുള്ള ദേവ്ദത്ത് ഐപിഎല്ലില്‍ സെഞ്ച്വറി നേടിയിട്ടുള്ള താരമാണ്. നേരത്തെ ആര്‍സിബിക്കൊപ്പമായിരുന്ന താരം ഇപ്പോള്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പമാണ്.

സ്പിന്‍ ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദറും ടീമില്‍ ഇടം നേടിയിട്ടുണ്ട്. തമിഴ്‌നാട് പ്രീമിയര്‍ ലീഗില്‍ കളിച്ച് ഭേദപ്പെട്ട പ്രകടനം നടത്താന്‍ സുന്ദറിനായിരുന്നു. ഇന്ത്യക്കായി മൂന്ന് ഫോര്‍മാറ്റിലും കളിച്ചിട്ടുള്ള സുന്ദര്‍ പരിക്കിനെത്തുടര്‍ന്നാണ് ടീമിന് പുറത്തായത്. വെസ്റ്റ് ഇന്‍ഡീസ് പരമ്പരയില്‍ നിന്ന് തഴയപ്പെട്ട താരം ദിയോദാര്‍ ട്രോഫിയില്‍ മികവുകാട്ടിയാല്‍ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്താമെന്ന പ്രതീക്ഷയിലാണ്. കേരള താരം സിജോമോന്‍ ജോസഫും ടീമില്‍ ഇടം നേടിയിട്ടുണ്ട്.

സൗത്ത് സോണ്‍ ടീം: മായങ്ക് അഗര്‍വാള്‍ (c), രോഹന്‍ കുന്നുമ്മല്‍ (vc), എന്‍ ജഗദീശന്‍. രോഹിത് റായുഡു, കെ ബി അരുണ്‍ കാര്‍ത്തിക്, ദേവ്ദത്ത് പടിക്കല്‍, റിക്കി ഭുയി, വാഷിങ്ടണ്‍ സുന്ദര്‍, വി കവീരപ്പ, വി വൈശാഖ്, കൗശിക് വി, മോഹിത് റെഡ്കര്‍, സിജോമോന്‍ ജോസഫ്, അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍, സായ് കിഷോര്‍.

Story first published: Wednesday, July 12, 2023, 12:04 [IST]
Other articles published on Jul 12, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+