Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സച്ചിന്റെ അരങ്ങേറ്റം ആവര്‍ത്തിച്ച് മകനും; ആദ്യ ഇന്നിങ്‌സില്‍ പൂജ്യം റണ്ണിന് പുറത്തായി

സച്ചിന്റെ അരങ്ങേറ്റം ആവര്‍ത്തിച്ച് മകനും | Oneindia Malayalam

കൊളംബോ: ഇതിഹാസതാരം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ ഇന്ത്യയ്ക്കായി അരങ്ങേറിയ ആദ്യ മത്സരത്തിലെ ആദ്യ ഇന്നിങ്‌സില്‍ തന്നെ പൂജ്യത്തിന് പുറത്തായി. അരങ്ങേറ്റ ഏകദിനത്തില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറും പൂജ്യത്തിന് പുറത്തായിരുന്നു എന്നതിനാല്‍ ഇരുവരുടെയും തുടക്കം സമാനമാവുകയും ചെയ്തു.

കൊളംബോയില്‍ ശ്രീലങ്കയ്‌ക്കെതിരെ നടക്കുന്ന മത്സരത്തില്‍ ഇന്ത്യയുടെ അണ്ടര്‍ 19 ടീമിലെ അംഗമാണ് അര്‍ജുന്‍. ആദ്യ ഇന്നിങ്‌സില്‍ 11 പന്തുകള്‍ നേരിട്ട യുവതാരം, ദുല്‍ഷന്റെ പന്തേറില്‍ പസിന്ദു പിടിച്ച് പുറത്തായി. 1989ല്‍ തന്റെ ആദ്യ ഏകദിന ഇന്നിങ്‌സില്‍ പാക്കിസ്ഥാനെതിരെ സച്ചിനും റണ്ണൊന്നുമെടുക്കാതെയാണ് പുറത്തായതെങ്കിലും പിന്നീട് ലോകത്തിലെ മികച്ച കളിക്കാരനെന്ന ഖ്യാതി നേടിയിരുന്നു.

tendulkar

അതേസമയം, ഓള്‍ റൗണ്ടറായ അര്‍ജുന്‍ തന്റെ അരങ്ങേറ്റ മത്സരത്തില്‍ കഴിഞ്ഞദിവസം ഒരു വിക്കറ്റ് വീഴ്ത്തിയിരുന്നു. ആകെ പതിനൊന്ന് ഓവര്‍ എറിഞ്ഞ അര്‍ജുന്‍ 33 റണ്‍സ് മാത്രമാണ് വിട്ടുനല്‍കിയത്. രണ്ട് ഓവറുകളില്‍ റണ്ണൊന്നും നല്‍കിയതുമില്ല. അര്‍ജുന്‍ റണ്ണൊന്നുമെടുത്തില്ലെങ്കിലും ഇന്ത്യ ശ്രീലങ്കയ്‌ക്കെതിരെ ഭേദപ്പെട്ട പ്രകടനമാണ് കാഴ്ചവെച്ചത്.

ആദ്യ ഇന്നിങ്‌സില്‍ ശ്രീലങ്കയെ 244 റണ്‍സിന് പുറത്താക്കിയ ഇന്ത്യ 589 റണ്‍സ് അടിച്ചുകൂട്ടി. ഇന്ത്യയ്ക്കുവേണ്ടി അഥര്‍വ തായ്‌ദെ, ആയുഷ് ബദോനി എന്നിവര്‍ സെഞ്ച്വറി നേടി. ശ്രീലങ്കയ്‌ക്കെതിരെ രണ്ട് യൂത്ത് ടെസ്റ്റ് മാച്ചുകളും അഞ്ച് ഏകദിന മത്സരങ്ങളുമാണ് ഇന്ത്യ കളിക്കുന്നത്. ഏകദിന മത്സരത്തില്‍ അര്‍ജുനെ പരിഗണിച്ചിട്ടില്ല.

Story first published: Friday, July 20, 2018, 8:22 [IST]
Other articles published on Jul 20, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+