അര്‍ജുന്‍ തെണ്ടുല്‍ക്കറിന് ഇംഗ്ലണ്ടിന്റെ ആഷസ് ക്യാംപില്‍ പരിശീലനം?
ഇന്ത്യയുടെ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ തെണ്ടുല്‍ക്കറുടെ മകനും യുവക്രിക്കറ്ററുമായ അര്‍ജുന്‍ തെണ്ടുല്‍ക്കര്‍ ഇംഗ്ലണ്ടിന് വേണ്ടി കളിക്കാനൊരുങ്ങുകയാണോ. അതും ആഷസ്? ഓസ്‌ട്രേലിയയ്‌ക്കെതിരെ രണ്ടാം ആഷസ് ടെസ്റ്റിനൊരുങ്ങുന്ന ഇംഗ്ലണ്ടിന്റെ ക്യാംപില്‍ പരിശീലനം നടത്തുന്നത് കണ്ടാണ് ഈ സംശയം.
അച്ഛനെ പോലെ ബാറ്റിംഗ് അല്ല, ഇടങ്കയ്യന്‍ ഫാസ്റ്റ് ബൗളിംഗാണ് അര്‍ജുന്റെ തട്ടകം. ഇംഗ്ലണ്ട് ക്യാപ്റ്റന്‍ അലിസ്റ്റര്‍ കുക്ക്, ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സ് എന്നിവര്‍ക്കെതിരെ അര്‍ജുന്‍ പന്തെറിഞ്ഞു. ഇംഗ്ലണ്ടിന്റെ ബൗളിംഗ് കോച്ച് ഓട്ടിസ് ഗിബ്‌സന്‍ അര്‍ജുന്‍ തെണ്ടുല്‍ക്കറിന് കുറച്ച് ഉപദേശങ്ങളും നല്‍കി.

ഇംഗ്ലണ്ട് ക്യാംപിലെ പ്രശസ്തന്‍
ഇംഗ്ലണ്ട് താരങ്ങള്‍ക്ക് പരിചിതമായ പേരായിരുന്നു ആ യുവ ബൗളര്‍ക്ക് - തെണ്ടുല്‍ക്കര്‍. സച്ചിനല്ല മകന്‍ അര്‍ജുനാണ് എന്ന് മാത്രം

വീടിനടുത്താണ്
ലണ്ടനിലെ ലോര്‍ഡ്‌സ് ഗ്രൗണ്ടിനടുത്തായി സച്ചിന് ഒരു വീടുണ്ട്. കുറച്ചുനാളുകളായി അവിടെ കഴിയുകയാണ് സച്ചിന്‍ കുടുംബസമേതം

സച്ചിന്റെ വഴിയേ
എം സി സിയില്‍ സ്ഥിരമായ പരീശീലനത്തിനെത്താറുണ്ട് സച്ചിന്‍. ഇപ്പോഴിതാ സച്ചിന്റെ വഴിയേ അര്‍ജുനും അവിടെയത്തുന്നു.

വിംബിള്‍ഡണില്‍
വിംബിള്‍ഡണിലെ സ്ഥിരം സന്ദര്‍ശകനാണ് സച്ചിന്‍. ഇത്തവണയും ഭാര്യ അഞ്ജലിക്കൊപ്പം സച്ചിന്‍ കളി കാണാനെത്തിയിരുന്നു.

ഇടങ്കയ്യന്‍ ബാറ്റിംഗ് ഇടങ്കയ്യന്‍ ബൗളിംഗ്
ഇടങ്കയ്യന്‍ ഫാസ്റ്റ് ബൗളറും ബാറ്റ്‌സ്മാനുമാണ് അര്‍ജുന്‍. രണ്ടാം ആഷസ് ടെസ്റ്റിനൊരുങ്ങുന്ന ഇംഗ്ലണ്ട് ക്യാംപില്‍ ബുധനാഴ്ചയാണ് അര്‍ജുന്‍ പന്തെറിയാനെത്തിയത്.

ക്യാപ്റ്റന്‍ കുക്കിനെതിരെയും
ഇംഗ്ലണ്ട് ക്യാപ്റ്റന്‍ അലിസ്റ്റര്‍ കുക്ക്, ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക് എന്നിവര്‍ക്കെതിരെ അര്‍ജുന്‍ നെറ്റ്‌സില്‍ പന്തെറിഞ്ഞു

വിദഗ്ധ കോച്ചുമാര്‍
ഇംഗ്ലണ്ടിന്റെ ദേശീയ ബൗളിംഗ് കോച്ച് ഓട്ടിസ് ഗിബ്‌സന്‍ അര്‍ജുന് ബൗളിംഗ് ടിപ്‌സ് പറഞ്ഞുകൊടുത്തു. നേരത്തെ വസിം അക്രമിനെ പോലുള്ള പ്രമുഖരും അര്‍ജുനെ സഹായിക്കാനെത്തിയിട്ടുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications