Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അന്നു തല്ലിച്ചതച്ച സച്ചിന്റെ മകനെ ഇനി സൂര്യകുമാര്‍ 'നിയന്ത്രിക്കും', അര്‍ജുന്‍ ആദ്യമായി മുംബൈ ടീമില്‍

ഇന്ത്യയുടെ മുന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ വഴിയെ മകന്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കറും. മുംബൈ ടീമില്‍ താരത്തിന് ഇടം ലഭിച്ചിരിക്കുകയാണ്. സയ്ദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്റിനുള്ള മുംബൈ ടീമിലാണ് താരത്തിന് ഇടം ലഭിച്ചിരിക്കുന്നത്. മുംബൈ ഇന്ത്യന്‍സിന്റെ സൂപ്പര്‍ ബാറ്റ്‌സ്മാന്‍ സൂര്യകുമാര്‍ യാദവാണ് മുംബൈ ടീമിന്റെ ക്യാപ്റ്റന്‍. കഴിഞ്ഞ ഐപിഎല്ലില്‍ വിവിധ ഫ്രാഞ്ചൈസികള്‍ക്കു വേണ്ടി കളിച്ചിട്ടുള്ള ആറു താരങ്ങള്‍ മുംബൈ സംഘത്തിലുണ്ട്.

ഇതാദ്യമായാണ് മുംബൈ ടീമിലേക്കു അര്‍ജുന്‍ തിരഞ്ഞെടുക്കപ്പെടുന്നത്. ഐപിഎല്ലിലേക്കും അതു വഴി ഇന്ത്യന്‍ ടീമിലേക്കുമെത്താനുള്ള അവസരം കൂടിയാണ് ഇതോടു കൂടി താരത്തിനു ലഭിച്ചിരിക്കുന്നത്.

അര്‍ജുനെ ഉള്‍പ്പെടുത്താന്‍ കാരണം

അര്‍ജുനെ ഉള്‍പ്പെടുത്താന്‍ കാരണം

അര്‍ജുനെ മുഷ്താഖ് അലി ട്രോഫിക്കുള്ള മുംബൈ ടീമില്‍ ഉള്‍പ്പെടുത്തിയ കാര്യം ടീമിന്റെ ചീഫ് സെലക്ടര്‍ സലീല്‍ അങ്കോള സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിനുള്ള കാരണവും അദ്ദേഹം വിശദീകരിച്ചു.
ടൂര്‍ണമെന്റിനു 20 പേരടങ്ങുന്ന ടീമിനെ തിരഞ്ഞെടുക്കാനായിരുന്നു നേരത്തേ ബിസിസിഐ അനുമതി നല്‍കിയത്. എന്നാല്‍ പിന്നീട് ഇതു 22 ആക്കി ഉയര്‍ത്തിയതായി ബിസിസിഐ അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് രണ്ടു കളിക്കാരെ കൂടി സംഘത്തില്‍ ഉള്‍പ്പെടുത്തിയത്. 21 കാരനായ അര്‍ജുനെക്കൂടാതെ ക്രുതിക് ഹനഗവാഡിയാണ് ടീമിലെത്തിയ മറ്റൊരു താരമെന്നും അങ്കോള വ്യക്തമാക്കി

സീനിയര്‍ ടീമിലെത്തിയത് ഇതാദ്യം

സീനിയര്‍ ടീമിലെത്തിയത് ഇതാദ്യം

മുംബൈയുടെ സീനിയര്‍ ടീമില്‍ അര്‍ജുന് ഇടം ലഭിക്കുന്നത് ഇതാദ്യമായിട്ടാണ്. നേരത്തേ മുംബൈയ്ക്കു വേണ്ടി ജൂനിയര്‍ തലത്തില്‍ പല ടൂര്‍ണമെന്റുകളിലും താരം കളിച്ചിട്ടുണ്ടെങ്കിലും സീനിയര്‍ ടീമിലേക്കു വിളി വന്നിരുന്നില്ല. എന്നാല്‍ ഇത്തവണ സീനിയര്‍ ടീമിനു വേണ്ടി കളിക്കുകയെന്ന അര്‍ജുന്റെ മോഹം പൂവണിയാന്‍ പോവുകയാണ്.
നേരത്തേ ഇന്ത്യന്‍ ടീമിന്‍ നെറ്റ് സെഷനില്‍ ബൗള്‍ ചെയ്യാന്‍ അര്‍ജുന് അവസരം ലഭിച്ചിരുന്നു. കൂടാതെ ഇന്ത്യയുടെ അണ്ടര്‍ 19 ടീമിനു വേണ്ടിയും താരം കളിച്ചിരുന്നു. അണ്ടര്‍ 19 തലത്തില്‍ മോശമല്ലാത്ത പ്രകടനമാണ് അര്‍ജുന്‍ കാഴ്ചവച്ചിട്ടുള്ളത്

യാദവ് തല്ലിച്ചതച്ചു

യാദവ് തല്ലിച്ചതച്ചു

മുഷ്താഖ് അലി ട്രോഫിക്കുള്ള മുംബൈ ടീമിനെ പ്രഖ്യാപിക്കുന്നതിനു മുമ്പ് നടന്ന പരിശീലന മല്‍സരത്തില്‍ സൂര്യകുമാര്‍ യാദവില്‍ നിന്നും നന്നായി തല്ലുകിട്ടിയ താരമാണ് അര്‍ജുന്‍. അതേ യാദവിനു കീഴിലാണ് ജൂനിയര്‍ സച്ചിന്‍ ഇനി മുഷ്താഖ് അലി ട്രോഫിയില്‍ കളിക്കാനൊരുങ്ങുന്നത്.
പരിശീലന മല്‍സരത്തില്‍ അര്‍ജുന്റെ ഒരോവറില്‍ യാദവ് 21 റണ്‍സ് വാരിക്കൂട്ടിയിരുന്നു. ടി20 ഫോര്‍മാറ്റില്‍ നടന്ന കളിയുടെ 13ാം ഓവറിലായിരുന്നു അര്‍ജുന് തല്ല് കിട്ടിയത്. ആദ്യ ബോളില്‍ സിക്‌സറടിച്ച യാദവ് അടുത്ത ബോളില്‍ ബൗണ്ടറിയും പായിച്ചു. മൂന്നാമത്തെ ബോളില്‍ രണ്ടു റണ്‍സ്. നാലാമത്തെയും അഞ്ചാമത്തെയും ബോള്‍ ബൗണ്ടറിയിലേക്കു പായിച്ചാണ് യാദവ് ഓവര്‍ അവസാനിപ്പിച്ചത്. കളിയില്‍ യാദവ് 47 ബോളില്‍ 10 ബൗണ്ടറികളും ഒമ്പതു സിക്‌സറുമടക്കം 120 റണ്‍സ് വാരിക്കൂട്ടിയിരുന്നു.

മുംബൈ ടീം

മുംബൈ ടീം

സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ആദിത്യ താരെ, യശസ്വി ജയ്സ്വാള്‍, ആകര്‍ഷിത് ഗോമല്‍, സര്‍ഫറാസ് ഖാന്‍, സിദ്ദേഷ് ലാഡ്, ശിവം ദുബെ, ശുഭം രഞ്ജനെ, സുജിത് നായക്, സായിരാജ് പാട്ടീല്‍, തുഷാര്‍ ദേശ്പാണ്ഡെ, ധവാല്‍ കുല്‍ക്കര്‍ണി, മിനാദ് മഞ്ജരേക്കര്‍, പ്രതമേഷ് ഡാക്കെ, അതര്‍വ്വ അന്‍കോല്‍കര്‍, ശശാങ്ക് അത്രാഡെ, ഷാംസ് മ്യുലാനി, ഹാര്‍ദിക് തമോറെ, ആകാഷ് പാര്‍ക്കര്‍, സൂഫിയാന്‍ ഷെയ്ഖ്, അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍, ക്രുതിക് ഹനഗവാഡി.

Story first published: Saturday, January 2, 2021, 19:38 [IST]
Other articles published on Jan 2, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+