സിഎസ്‌കെയുടെ ആദ്യ പ്ലേയിങ് 11 ഓര്‍ക്കുന്നുണ്ടോ? ധോണി നായകന്‍, മറ്റ് 10 പേരിതാ

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണ്‍ നടക്കാന്‍ പോവുകയാണ്. ഇതിന് മുന്നോടിയായുള്ള താരം ഫെബ്രുവരി 12,13 തീയ്യതികളിലായാണ് തീരുമാനിച്ചിരിക്കുന്നത്. കോവിഡ് പ്രശ്‌നമായില്ലെങ്കില്‍ ഇന്ത്യയില്‍ത്തന്നെയാവും ടൂര്‍ണമെന്റ് നടത്തുക. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ചരിത്രം പരിശോധിച്ചാല്‍ അതില്‍ ഏറ്റവും ശ്രദ്ധേയമായ ടീമുകളിലൊന്ന് സിഎസ്‌കെയാണ്. നാല് തവണ ഐപിഎല്‍ കിരീടം ചൂടിയ സിഎസ്‌കെയെ വയസന്‍ പടയെന്ന് വിരോധികള്‍ വിളിക്കുമ്പോഴും അവരുടെ ആരാധകര്‍ക്ക് സിഎസ്‌കെ പകരം വെക്കാനില്ലാത്ത വികാരമാണ്.
എംഎസ് ധോണിയെ തലയെന്ന് വിളിച്ചാരാധിക്കുന്ന വലിയൊരു കൂട്ടായ്മ സിഎസ്‌കെയ്ക്കുണ്ട്. അവസാന സീസണിലും ഐപിഎല്‍ കിരീടമുയര്‍ത്താന്‍ സിഎസ്‌കെയ്ക്ക് സാധിച്ചിരുന്നു. മെഗാ ലേലത്തിന് മുമ്പ് ധോണി,രവീന്ദ്ര ജഡേജ,മോയിന്‍ അലി, റുതുരാജ് ഗെയ്ക് വാദ് എന്നിവരെയാണ് സിഎസ്‌കെ നിലനിര്‍ത്തിയത്. പുതിയ സീസണില്‍ ആരൊക്കെ സിഎസ്‌കെയിലേക്കെത്തുമെന്ന് കാത്തിരുന്ന് കാണാം.
പ്രഥമ സീസണില്‍ കപ്പടിക്കാനായില്ലെങ്കിലും രാജകീയമായിരുന്നു ധോണിയുടെയും സംഘത്തിന്റെയും വരവ്. അന്ന് ടീമില്‍ ഉള്‍പ്പെട്ടിരുന്ന താരങ്ങള്‍ ആരൊക്കെയാണെന്ന് ഓര്‍ക്കുന്നുണ്ടോ? സിഎസ്‌കെയുടെ പ്രഥമ പ്ലേയിങ് 11ല്‍ ആരൊക്കെ ഉണ്ടായിരുന്നുവെന്ന് നോക്കാം.

പാര്‍ഥിവ് പട്ടേല്‍,മാത്യു ഹെയ്ഡന്‍,മൈക്കല്‍ ഹസി
സിഎസ്‌കയുടെ ആദ്യ എതിരാളി കിങ്‌സ് 11 പഞ്ചാബായിരുന്നു. ബ്രെറ്റ് ലീയുടെ പന്ത് നേരിട്ടുകൊണ്ട് സിഎസ്‌കെ ജഴ്‌സിയില്‍ ഐപിഎല്ലിലെ ആദ്യ പന്ത് കളിച്ചത് പാര്‍ഥിവ് പട്ടേലായിരുന്നു. ഇടം കൈയന്‍ ഓപ്പണറും വിക്കറ്റ് കീപ്പറുമായിരുന്ന പട്ടേല്‍ 302 റണ്‍സാണ് ആദ്യ സീസണില്‍ അടിച്ചെടുത്തത്.
മാത്യു ഹെയ്ഡനായിരുന്നു പാര്‍ഥിവിന്റെ സഹ ഓപ്പണര്‍. ഇടം കൈയന്‍ വെടിക്കെട്ട് ഓപ്പണറായ ഹെയ്ഡന്‍ 17 പന്തില്‍ 25 റണ്‍സാണ് നേടിയത്. സിഎസ്‌കെയ്‌ക്കൊപ്പം ത്രസിപ്പിക്കുന്ന പ്രകടനം നടത്തിയിട്ടുള്ള ഹെയ്ഡന്‍ മങ്കൂസ് ബാറ്റുമായി കളിക്കാനിറങ്ങിയത് വലിയ ആവേശം സൃഷ്ടിച്ചിരുന്നു.
മൈക്കല്‍ ഹസിയായിരുന്നു മൂന്നാമന്‍. സിഎസ്‌കെയുടെ ആദ്യ മത്സരത്തില്‍ത്തന്നെ ഹസി സെഞ്ച്വറി നേടി. 54 പന്തില്‍ എട്ട് ഫോറും ഒമ്പത് സിക്‌സുമടക്കം 116 റണ്‍സുമായി അദ്ദേഹം പുറത്താവാതെ നിന്നു. വിരമിച്ച ശേഷം സിഎസ്‌കെയുടെ പരിശീലക സംഘത്തിലും അദ്ദേഹം അംഗമാണ്.

എംഎസ് ധോണി,സുരേഷ് റെയ്‌ന,ജേക്കബ് ഓറം
നായകന്‍ എംഎസ് ധോണി ആദ്യ മത്സരത്തില്‍ മൂന്ന് പന്തില്‍ നേടിയത് വെറും രണ്ട് റണ്‍സാണ്. ജെയിംസ് ഹോപ്‌സിനായിരുന്നു വിക്കറ്റ്. ആ സമയത്ത് എംഎസ് ധോണി തരംഗമായിരുന്നു. 2007ലെ ടി20 ലോകകപ്പില്‍ ഇന്ത്യയെ കിരീടം ചൂടിച്ച നായകനെന്ന നിലയില്‍ അദ്ദേഹത്തിന് വലിയ ആരാധക പിന്തുണ ലഭിച്ചിരുന്ന സമയമായിരുന്നു അത്.
സുരേഷ് റെയ്‌നയെ 'ചിന്ന തല' എന്നാണ് സിഎസ്‌കെ ആരാധകര്‍ വിശേഷിപ്പിക്കുന്നത്. ധോണിയോളം സ്‌നേഹം അവര്‍ റെയ്‌നക്കും നല്‍കി. 13 പന്തില്‍ രണ്ട് ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടെ 32 റണ്‍സാണ് അദ്ദേഹം നേടിയത്. മുന്‍ ന്യൂസീലന്‍ഡ് ഓള്‍റൗണ്ടര്‍ ജേക്കബ് ഓറത്തിനും ബാറ്റിങ്ങില്‍ അവസരം ലഭിച്ചു. 10 പന്ത് നേരിട്ട് ഒരു സിക്‌സ് ഉള്‍പ്പെടെ 13 റണ്‍സാണ് ഓറം നേടിയത്.

ബദരിനാഥ്,ജോഗീന്ദര്‍ ശര്‍മ,അമര്‍നാഥ്,ഗോണി,മുരളീധരന്‍
ചെന്നൈ താരം സുബ്രമണ്യ ബദരിനാഥ് ആദ്യ ഇന്നിങ്‌സില്‍ മികവ് കാട്ടി. 14 പന്തില്‍ മൂന്ന് ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെ 31 റണ്‍സുമായി താരം പുറത്താവാതെ നിന്നു. ഏറെ നാള്‍ സിഎസ്‌കെയുടെ ഭാഗമായിത്തുടരാനായെങ്കിലും അന്താരാഷ്ട്ര ക്രിക്കറ്റില്‍ വലിയ താരമായി മാറാന്‍ ബദരിനാഥിനായില്ല.ജോഗീന്ദര്‍ ശര്‍മക്ക് ബൗളിങ്ങില്‍ അവസരം ലഭിച്ചു. ഇന്ത്യയുടെ ടി20 ലോകകപ്പ് ഹീറോയായ അദ്ദേഹം നാല് ഓവറില്‍ 47 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റാണ് നേടിയത്.
പളനി അമര്‍നാഥായിരുന്നു ടീമിലുണ്ടായിരുന്ന മറ്റൊരു താരം. നാല് ഓവറില്‍ 42 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റാണ് അദ്ദേഹം വീഴ്ത്തിയത്. മന്‍പ്രീത് സിങ് ഗോണിയാണ് ടീമിലെ 10ാമന്‍. നാല് ഓവറില്‍ 42 റണ്‍സ് വഴങ്ങി ഒരു വിക്കറ്റാണ് അദ്ദേഹം നേടിയത്. സ്പിന്‍ ഇതിഹാസം മുത്തയ്യ മുരളീധരനും ടീമിന്റെ ഭാഗമായിരുന്നു. നാല് ഓവറില്‍ 33 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റാണ് അദ്ദേഹം നേടിയത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications