IND vs ENG: ഇന്ത്യ ഭയക്കേണ്ടത് രണ്ടു പേരെ- തുറുപ്പുചീട്ടുകളെ ചൂണ്ടിക്കാടി ജോസ് ബട്‌ലര്‍

ഇന്ത്യക്കെതിരേ നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ ഇംഗ്ലണ്ടിന്റെ രണ്ടു തുറുപ്പുചീട്ടുകള്‍ ആരൊക്ക ആയിരിക്കുമെന്ന് ചൂണ്ടിക്കാണിച്ചിരിക്കുകയാണ് വിക്കറ്റ് കീപ്പറും വെടിക്കെട്ട് ബാറ്റ്‌സ്മാനുമായ ജോസ് ബട്‌ലര്‍. ടെസ്റ്റ് പരമ്പരയ്ക്കായി ഇംഗ്ലീഷ് ടീം ഇതിനകം ഇന്ത്യയിലെത്തിക്കഴിഞ്ഞു. ചെന്നൈ, അഹമ്മദാബാദ് എന്നീവിടങ്ങളിലായി നാലു ടെസ്റ്റുകളിലാണ് ഇരുടീമുകളും മാറ്റുരയ്ക്കുന്നത്.
ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഭാഗമായി ഇന്ത്യ കളിക്കുന്ന അവസാന പരമ്പര കൂടിയാണിത്. അതുകൊണ്ടു തന്നെ ഫൈനലില്‍ സ്ഥാനമുറപ്പിക്കണമെങ്കില്‍ ഇന്ത്യക്കു ഈ പരമ്പരയില്‍ വിജയം അനിവാര്യമാണ്. നിലവില്‍ ലോക ചാംപ്യന്‍ഷിപ്പ് പോയിന്റ് പട്ടികയിലെ ഒന്നാംസ്ഥാനക്കാര്‍ കൂടിയാണ് ഇന്ത്യ.

റൂട്ടും ആര്‍ച്ചറും
ക്യാപ്റ്റന്‍ ജോ റൂട്ടും പേസര്‍ ജോഫ്ര ആര്‍ച്ചറുമായിരിക്കും ടെസ്റ്റ് പരമ്പരയില്‍ ഇംഗ്ലണ്ടിന്റെ തുറുപ്പുചീട്ടുകളെന്നു ബട്‌ലര്‍ അഭിപ്രായപ്പെട്ടു. ശ്രീലങ്കയ്‌ക്കെതിരേ നടന്ന കഴിഞ്ഞ ടെസ്റ്റ് പരമ്പരയില്‍ ജോ (റൂട്ട്) മികച്ച ഫോമിലായിരുന്നു. സ്പിന്‍ ബൗളിങിനെതിരേ വളരെ നന്നായി ബാറ്റ് ചെയ്യുന്ന താരമാണ് അദ്ദേഹം.
സ്പിന്നര്‍ക്കെതിരേ ലെങ്ത് നന്നായി മനസ്സലാക്കി ബാറ്റ് ചെയ്യുന്ന റൂട്ട് സ്വീപ്പ് ഷോട്ട് മികച്ച രീതിയില്‍ കളിക്കും. സ്പിന്നിനെതിരേ അദ്ദേഹത്തിന്റെ കരുത്തും ഇതാണ്. റൂട്ടിനെതിരേ ഡോട്ട് ബോളുകള്‍ എറിയുക ബുദ്ധിമുട്ടാണ്. സ്പിന്നിനെതിരേ വേഗത്തില്‍ സ്‌കോര്‍ ചെയ്യുന്ന റൂട്ടിന്റെ പക്കല്‍ ഒരുപാട് ഷോട്ടുകളുണ്ട്. സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്തു കളിക്കാനും റൂട്ടിനു സാധിക്കുന്നതായി ബട്‌ലര്‍ വിശദമാക്കി.

റൂട്ട് തിളങ്ങും
ദീര്‍ഘ നേരത്തേക്കു ക്രീസില്‍ നിന്നു റണ്‍സ് നേടാന്‍ ശ്രമിക്കുന്നുവെന്നതാണ് റൂട്ടിന്റെ ഏറ്റവും വലിയ പ്ലസ് പോയിന്റ്. ലങ്കയ്‌ക്കെതിരേ അവരുടെ നാട്ടില്‍ നടന്ന ടെസ്റ്റ് പരമ്പരയില്‍ അദ്ദേഹം അതു കാണിച്ചു തന്നു. മാനസികമായും തന്ത്രപരമായും റൂട്ട് സ്വയം അര്‍പ്പിച്ചാണ് ബാറ്റ് ചെയ്യുന്നത്. മികച്ച ഫോമിലുള്ള അദ്ദേഹത്തിന് വര്‍ഷത്തിന്റെ തുടക്കത്തില്‍ കളിക്കാന്‍ പറ്റിയ ഏറ്റവും നല്ല വേദി കൂടിയാണ് ഇന്ത്യയെന്നും ബട്‌ലര്‍ പറഞ്ഞു.
ലങ്കയ്‌ക്കെതിരേയുള്ള രണ്ടു ടെസ്റ്റുകളുടെ പരമ്പര ഇംഗ്ലണ്ട് തൂത്തുവാരിയപ്പോള്‍ റൂട്ട് റണ്‍സ് വാരിക്കൂട്ടിയിരുന്നു. ആദ്യ ടെസ്റ്റില്‍ ഡബിള്‍ സെഞ്ച്വറിയടിച്ച അദ്ദേഹം രണ്ടാം ടെസ്റ്റില്‍ 186 റണ്‍സുമെടുത്തിരുന്നു.

ആര്‍ച്ചര്‍ 'എക്‌സ് ഫാക്ടര്‍'
ഇംഗ്ലണ്ട് ടീമിനെ സംബന്ധിച്ച് മറ്റൊരു നിര്‍ണായക താരം പേസര്‍ ജോഫ്ര ആര്‍ച്ചറാണെന്നു ബട്‌ലര്‍ വ്യക്തമാക്കി. ജോഫ്ര വീണ്ടും ടീമിലെത്തിയത് ഇംഗ്ലണ്ടിനെ സംബന്ധിച്ച് വലിയ മുതല്‍ക്കൂട്ടാണ്. ബോള്‍ കൊണ്ട് ഗ്രൗണ്ടില്‍ വിസ്മയം തീര്‍ക്കാന്‍ ശേഷിയുള്ള ചിലര്‍ ഞങ്ങളുടെ സംഘത്തിലുണ്ട്. സ്റ്റുവര്‍ട്ട് ബ്രോഡും ജെയിംസ് ആന്‍ഡേഴ്‌സനും വളരെ മികച്ച പ്രകടനം നടത്താന്‍ ശേഷിയുള്ളവരാണ്. ജോഫ്രയും ടീമിന്റെ നിര്‍ണായക താരമാണ്. അതുപോലെ തന്നെ പ്രധാനപ്പെട്ടയാളാണ് ബെന്‍ സ്റ്റോക്‌സെന്നും ബട്‌ലര്‍ കൂട്ടിച്ചേര്‍ത്തു.
ഫെബ്രുവരി അഞ്ചിനു ചെന്നൈയില്‍ തുടങ്ങുന്ന ആദ്യ ടെസ്റ്റില്‍ മാത്രമേ ബട്‌ലര്‍ ഇംഗ്ലണ്ടിനായി കളിക്കുകയുള്ളൂ. ഒന്നാം ടെസ്റ്റിനു ശേഷം നാട്ടിലേക്കു മടങ്ങുന്ന അദ്ദേഹം പിന്നീട് നടക്കുന്ന ഏകദിന, ടി20 പരമ്പരകളിലായിരിക്കും ടീമില്‍ തിരിച്ചെത്തുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications