Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടീം ഇന്ത്യക്കു ഇത് സുവര്‍ണ വര്‍ഷം.. ആ അര മണിക്കൂര്‍ മറക്കാം!! പറഞ്ഞത് കോലി

it's been a great year for India,” says Virat Kohli | Oneindia Malayalam

കട്ടക്ക്: വിജയത്തോടെ തന്നെ 2019നോടു വിട പറയാന്‍ കഴിഞ്ഞതിന്റെ ആഹ്ലാദത്തിലാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോലി. വെസ്റ്റ് ഇന്‍ഡീസിനെതിരേ കട്ടക്കില്‍ നടന്ന മൂന്നാമത്തെയും അവസാനത്തെയും ഏകദിനമായിരുന്നു ഇന്ത്യയുടെ ഈ വര്‍ഷത്തെ അവസാന കളി. നാലു വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന ജയത്തോടെ ഇന്ത്യ ആഘോഷിക്കുകയും ചെയ്തു. മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പര ഇന്ത്യ 2-1ന് പോക്കറ്റിലാക്കുകയും ചെയ്തിരുന്നു.

85 റണ്‍സെടുത്ത കോലിയായിരുന്നു ഇന്ത്യയുടെ ടോപ്‌സ്‌കോറര്‍. പരമ്പരയിലെ ആദ്യ രണ്ടു കളികളിലെയും മോശം പ്രകടനത്തിനു അദ്ദേഹം പ്രായശ്ചിത്തം ചെയ്യുകയായിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റിനെ സംബന്ധിച്ചു ഇതു സുവര്‍ണ വര്‍ഷമായിരുന്നുവെന്ന മല്‍സരശേഷം കോലി വ്യക്തമാക്കി.

ഭീതിയുണ്ടായിരുന്നു

ഭീതിയുണ്ടായിരുന്നു

വിന്‍ഡീസിനെതിരേ കളിയുടെ നിര്‍ണായക ഘട്ടത്തില്‍ പുറത്തായി ക്രീസ് വിടേണ്ടി വന്നപ്പോള്‍ തനിക്കു ഭീതിയുണ്ടായിരുന്നുവെന്നു മല്‍സരശേഷം കോലി വെളിപ്പെടുത്തി. ഔട്ടായി ക്രീസ് വിടുന്നതിനിടെ നോണ്‍ സ്‌ട്രൈക്കറായ രവീന്ദ്ര ജഡേജയെ നോക്കിയപ്പോള്‍ അവന്‍ ആത്മവിശ്വാസത്തില്‍ തന്നെയായിരുന്നു. വെറും മൂന്ന് ഓവറുകള്‍ കൊണ്ടാണ് അവര്‍ കളി മാറ്റി മറിച്ചത്. ടീമിലെ മറ്റുള്ളവര്‍ മികച്ച രീതിയില്‍ ഫിനിഷിങ് ചെയ്യുന്നത് കാണുമ്പോള്‍ സന്തോഷം തോന്നുന്നതായും മാന്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ട കോലി വിശദമാക്കി.

ഇന്ത്യക്കു നേട്ടങ്ങളുടെ വര്‍ഷം

ഇന്ത്യക്കു നേട്ടങ്ങളുടെ വര്‍ഷം

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ സംബന്ധിച്ചിടത്തോളം വളരെ മികച്ച വര്‍ഷമായിരുന്നു ഇതെന്നു കോലി അഭിപ്രായപ്പെട്ടു. ഏകദിന ലോകകപ്പിലെ ആ മോശം അര മണിക്കൂര്‍ മാറ്റി നിര്‍ത്തിയാല്‍ ഇന്ത്യയെ സംബന്ധിച്ചു അഭിമാനിക്കാന്‍ വക നല്‍കിയ വര്‍ഷമാണിത്.
ഐസിസി ട്രോഫിക്കായി ഇന്ത്യ ഇനിയും ശ്രമിച്ചു കൊണ്ടിരിക്കും. ഇതൊഴിച്ചു നിര്‍ത്തിയാല്‍ ടീമിന്റെ ഈ വര്‍ഷത്തെ പ്രകടനം ഏറെ സംതൃപ്തി നല്‍കുന്നതായും ഇന്ത്യന്‍ ക്യാപ്റ്റന്‍ കൂട്ടിച്ചേര്‍ത്തു.

മികച്ച പേസ് നിര

മികച്ച പേസ് നിര

ലോകത്തിന്റെ ഏതു ഭാഗത്തും, ഏതു എതിരാളികളെയും എറിഞ്ഞിടാന്‍ ശേഷിയുള്ള ശക്തമായ പേസ് ബൗളിന് നിര തന്നെ ഇപ്പോള്‍ ഇന്ത്യക്കുണ്ട്. സ്പിന്നര്‍മാരില്‍ നിന്നും ഇപ്പോള്‍ ഇന്ത്യയുടെ പേസര്‍മാരിലേക്കു ശ്രദ്ധ മാറിയെന്നത് വലിയ നേട്ടം തന്നെയാണ്.
വിദേശത്തു പരമ്പര നേടാനുള്ള ശേഷി ഇപ്പോഴത്തെ ടീമിനുണ്ട്. ഇപ്പോള്‍ താരങ്ങളെ മാറി മാറി ഇന്ത്യ പരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. സമ്മര്‍ദ്ദഘട്ടങ്ങളില്‍ അവര്‍ എങ്ങനെ പെര്‍ഫോം ചെയ്യുന്നുവെന്നു മനസ്സിലാക്കാന്‍ വേണ്ടിയാണിത്. ഇനിയുള്ള വര്‍ഷങ്ങളില്‍ യുവതാരങ്ങള്‍ക്കു തങ്ങളുടെ മികവ് പുറത്തെടുത്തേ തീരൂവെന്നും കോലി പറഞ്ഞു.

Story first published: Monday, December 23, 2019, 11:11 [IST]
Other articles published on Dec 23, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+