Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

റാഷിദ് ഖാന്റെ ഭാര്യ അനുഷ്‌ക! ഞെട്ടിച്ച് ഗൂഗിള്‍, ഇതിനു പിന്നിലെ കാരണമറിയാം

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലിയുടെ ഭാര്യയാവുന്നതിനു മുമ്പ് തന്നെ ബോളിവുഡ് സൂപ്പര്‍ ഹിറ്റ് സിനിമകളിലൂടെ ആരാധകരുടെ മനം കവര്‍ന്ന നടിയാണ് അനുഷ്‌കാ ശര്‍മ. നീണ്ട പ്രണയത്തിനൊടുവില്‍ വിവാഹിതരായ ഇരുവരും ഇപ്പോള്‍ ആദ്യത്തെ കുഞ്ഞിനെ പ്രതീക്ഷിച്ചിരിക്കുകയാണ്. ജനുവരിയില്‍ തങ്ങളുടെ കുടുംബത്തിലേക്ക് പുതിയ അതിഥി വരുമെന്ന് കഴിഞ്ഞ മാസമായിരുന്നു ഇരുവരും ആരാധകരെ അറിയിച്ചത്.

അനുഷ്‌കയും അഫ്ഗാനിസ്താന്റെ സ്പിന്‍ സെന്‍സേഷുമായ റാഷിദ് ഖാനും തമ്മില്‍ എന്താണ് ബന്ധം? ഇരുവരും തമ്മില്‍ ഒരു ബന്ധവുമില്ലെങ്കിലും ഉണ്ടെന്നാണ് പ്രമുഖ സെര്‍ച്ച് എന്‍ജിനായ ഗൂഗിള്‍ പറയുന്നത്. അനുഷ്‌ക റാഷിദിന്റെ ഭാര്യയാണെന്ന് പോലും ചൂണ്ടിക്കാണിച്ച് എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ് ഗൂഗിള്‍. എന്താണ് ഇതിനു പിന്നിലെ കാരണമെന്നു നമുക്ക് നോക്കാം.

റാഷിദിന് 22 വയസ്സ് മാത്രം

റാഷിദിന് 22 വയസ്സ് മാത്രം

റാഷിദിന് ഇപ്പോള്‍ വയസ്സ് 22 മാത്രമേ ആയിട്ടുള്ളൂ. വിവാഹവും കഴിച്ചിട്ടില്ല. 32 കാരിയായ അനുഷ്‌കയാവട്ടെ 2017 ഡിസംബര്‍ 11നായിരുന്നു ഇറ്റലിയിലെ സ്വകാര്യ ചടങ്ങില്‍ വച്ച് കോലിയുടെ ജീവിത സഖിയായത്. ഇപ്പോള്‍ രണ്ടു പേരും പുതിയ അതിഥിക്കു വേണ്ടിയുള്ള കാത്തിരിപ്പിലുമാണ്.
പക്ഷെ ഗൂഗിളില്‍ നിങ്ങള്‍ റാഷിദ് ഖാന്റെ ഭാര്യ ആരെന്ന് സെര്‍ച്ച് ചെയ്താല്‍ ലഭിക്കുന്ന ഉത്തരം അനുഷ്‌കാ ശര്‍മയെന്നായിരിക്കും. 2017 ഡിസംബര്‍ 11ന് കോലിയും അനുഷ്‌കയും വിവാഹിതരായ അതേ ദിവസം തന്നെയാണ് അനുഷ്‌കയും റാഷിദും വിവാഹം കഴിച്ചതെന്നും ഗൂഗിള്‍ പറയുന്നു.

എന്തു കൊണ്ട് ഇത്ര വലിയ അബദ്ധം?

എന്തു കൊണ്ട് ഇത്ര വലിയ അബദ്ധം?

എന്തു കൊണ്ടായിരിക്കാം ലോകം മുഴുവന്‍ ആശ്രയിക്കുന്ന, ഏറ്റവും വിശ്വസ്തമായ സെര്‍ച്ച് എന്‍ജിനായ ഗൂഗിളിന് ഇത്രയും വലിയൊരു അബദ്ധം സംഭവിച്ചത്? ഇതിനു പിന്നിലൊരു കാരണമുണ്ട്. 2018ലായിരുന്നു ഇതിലേക്കു നയിച്ച സംഭവം. ബോളിവുഡില്‍ തനിക്കു പ്രിയപ്പെട്ട നടിമാര്‍ അനുഷ്‌കാ ശര്‍മയും പ്രീതി സിന്റയുമാണെന്ന് അന്ന് റാഷിദ് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
ഇതിനു പിന്നാലെ ഗൂഗിളില്‍ റാഷിദിന്റെ പേര് ട്രെന്‍ഡിങായി മാറിയിരുന്നു. ഇതേ കാരണത്താല്‍ ഗൂഗിള്‍ റാഷിദിനെയും അനുഷ്‌കയെയും പരസ്പരം ബന്ധിപ്പിക്കുകയും ചെയ്യുകയായിരുന്നു. അതിനു ശേഷമാണ് റാഷിദിന്റെ ഭാര്യയെന്നു സെര്‍ച്ച് ചെയ്യുമ്പോള്‍ അനുഷ്‌കയുടെ പേര് പ്രത്യക്ഷപ്പെടുന്നത്.

റാഷിദും അനുഷ്‌കയും

റാഷിദും അനുഷ്‌കയും

നിലവില്‍ യുഎഇയില്‍ നടന്നു കൊണ്ടിരിക്കുന്ന ഐപിഎല്ലില്‍ ഡേവിഡ് വാര്‍ണറുടെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനായി കളിച്ചു കൊണ്ടിരിക്കുകയാണ് റാഷിദ്. മിന്നുന്ന പ്രകടനമാണ് പതിവു പോലെ ഈ സീസണിലും താരം കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്. ടൂര്‍ണമെന്റിലെ വിക്കറ്റ് വേട്ടക്കാരില്‍ റാഷിദ് നാലാം സ്ഥാനത്തുമുണ്ട്. ഏഴു കളികളില്‍ നിന്നും 10 വിക്കറ്റുകളാണ് സ്പിറുടെ സമ്പാദ്യം.
അതേസമയം, അനുഷ്‌ക കോലിയുടെ മല്‍സരം കാണാന്‍ യുഎഇയിലെത്തിയിട്ടുണ്ട്. ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേ ആര്‍സിബി ജയിച്ച കഴിഞ്ഞ മല്‍സരത്തില്‍ കോലി മാച്ച് വിന്നിങ് ഇന്നിങ്‌സ് കളിച്ചപ്പോള്‍ പിന്തുണയുമായി അനുഷ്‌ക സ്റ്റേഡിയത്തിലെത്തിയിരുന്നു.

Story first published: Monday, October 12, 2020, 16:35 [IST]
Other articles published on Oct 12, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+