Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോടിക്കിലുക്കം, വരുമാനത്തില്‍ ഈ സുന്ദരി തലപ്പത്ത്! ടോപ്പ് ഫൈവില്‍ മലയാളിയും

ക്രിക്കറ്റെന്ന ഗെയിം ഇന്ത്യയിലെ ദേശീ കായിക വിനോദമല്ലെങ്കിലും നിലവില്‍ ക്രിക്കറ്റിനോളം ആരാധകര്‍ മറ്റൊന്നിനുമില്ലെന്നു ആരും സമ്മതിക്കും. ടി20 ഫോര്‍മാറ്റിന്റെ വരവോടെയാണ് ക്രിക്കറ്റിന്റെ സ്വീകാര്യതയും ആരാധക പിന്തുണയുമെല്ലാം കൂടുതല്‍ വര്‍ധിച്ചതെന്നു കാണാന്‍ സാധിക്കും. ഇതോടെ പല ക്രിക്കറ്റര്‍മാരും ആരാധകരെ സംബന്ധിച്ച് സൂപ്പര്‍ താരങ്ങളായി മാറുകയും ചെയ്തു.

തങ്ങളുടെ ഇഷ്ട താരങ്ങളെപ്പോലെ തന്നെ അവരുടെ ഭാര്യമാരും കുടുംബവുമെല്ലാം ആരാധകര്‍ക്കു പ്രിയപ്പെട്ടവരുമാണ്. കോടികളുടെ ആസ്തിയാണ് നിലവില്‍ രാജത്തെ പല വമ്പന്‍ ക്രിക്കറ്റര്‍മാര്‍ക്കുമുള്ളത്. ദേശീയ ടീമിനായി കളിക്കുന്നതിലൂടെ മാത്രമല്ല, ഐപിഎല്ലിലൂടെയും പരസ്യ കരാറുകളിലൂടെയുമെല്ലാം പ്രതിവര്‍ഷം കോടികളാണ് പലരും സമ്പാദിക്കുന്നത്.

KOHLI ANUSHKA

ഇവരില്‍ ചിലരാവട്ടെ പല ബിസിനസ് സംരഭങ്ങളിലും പണം നിക്ഷേപിച്ചും വരുമാനമുണ്ടാക്കുന്നു. ഭര്‍ത്താവിനെപ്പോലെ തന്നെ കോടികള്‍ ആസ്തിയുള്ള ക്രിക്കറ്റര്‍മാരുടെ ഭാര്യമാരുമുണ്ട്. നിലവില്‍ ഏറ്റവുമധികം ആസ്തിയുള്ള ക്രിക്കറ്റര്‍മാരുടെ ഭാര്യമാര്‍ ആരൊക്കെയാണന്നു നോക്കാം.

ഇന്ത്യന്‍ നായകനും സ്റ്റാര്‍ ഓപ്പണറുമായ രോഹിത് ശര്‍യുടെ ഭാര്യ റിതിക സജ്‌ദേയാണ് ഈ ലിസ്റ്റിലെ ഒരാള്‍. രോഹിത്തുമായുള്ള വിവാഹത്തിനു മുമ്പ് തന്റെ ബന്ധുവായ ബണ്ടി സജ്‌ദേവയുടെ സ്‌പോര്‍ട്‌സ് മാനേജ്‌മെന്റ് കമ്പനിയില്‍ ജോലി ചെയ്തു വരികയായിരുന്നു റിതിക. ബിരുദം പൂര്‍ത്തിയാക്കിയതിനു പിന്നാലെയായിരുന്നു കോര്‍ണര്‍സ്‌റ്റോണ്‍ സ്‌പോര്‍ട്‌സ് ആന്റ് എന്റര്‍ടെയ്ന്‍മെന്റ് കമ്പനിയില്‍ റിതിക ജോലിയില്‍ പ്രവേശിച്ചത്.

ഒരു പരസ്യ ഷൂട്ടിനിടെയായിരുന്നു രോഹിത്തുമായി അവര്‍ പരിചയപ്പെടുന്നത്. ഈ സൗഹൃദം പിന്നീട് പ്രണയത്തിലും വിവാഹത്തിലും കലാശിക്കുകയായിരുന്നു. നിലവില്‍ രോഹിത്തിന്റെ ബിസിനസ് കാര്യങ്ങള്‍ നോക്കി നടത്തുന്നത് റിതികയാണ്. വിവിധ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഒരു മില്ല്യണ്‍ ഡോളര്‍ മുതല്‍ അഞ്ചു മില്ല്യണ്‍ ഡോളര്‍ വരെ ആസ്തിയാണ് അവര്‍ക്കുള്ളത്.

മുന്‍ നായകനും ഇതിഹാസ ബാറ്ററുമായ വിരാട് കോലിയുടെ ഭാര്യവും ബോളിവുഡ് സുന്ദരിയുമായ അനുഷ്‌കാ ശര്‍മയാണ് അടുത്തയാള്‍. ആസ്തിയുടെ കാര്യത്തില്‍ മറ്റു ക്രിക്കറ്റര്‍മാരുടെ ഭാര്യമാരേക്കാള്‍ മുന്നിലുള്ളതും അനുഷ്‌ക തന്നെയാണ്. ബോളിവുഡിലെ തിരക്കേറിയ നായികയായിരുന്ന അവര്‍ നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമാവുകയും ചെയ്തിട്ടുണ്ട്. അനുഷ്‌കയ്ക്കു നിലവില്‍ 35 മില്ല്യണ്‍ ഡോളറിന്റെ ആസ്തിയുണ്ടെന്നാണ് കണക്കുകള്‍.

ROHIT RITKA

സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയുടെ ഭാര്യയായ റിവ സോളങ്കിയാണ് ഈ ലിസ്റ്റിലെ മൂന്നാമത്തെയാള്‍. ജഡ്ഡുവിന്റെ ഭാര്യ മാത്രമല്ല രാഷ്ട്രീയ പ്രവര്‍ത്തക കൂടിയാണ് റിവ. ജഡേജയുടെ ആസ്തിയുള്‍പ്പെടെ ഇവര്‍ക്കു 97.25 കോടി രൂപയുടെ ആസ്തിയുണ്ട്.

മുന്‍ വിക്കറ്റ് കീപ്പറും വെറ്ററന്‍ താരവുമായ ദിനേശ് കാര്‍ത്തികിന്റെ ഭാര്യയും പ്രമുഖ സ്‌ക്വാഷ് താരവുമായ ദീപിക പള്ളിക്കലാണ് ഈ ലിസ്റ്റിലെ അടുത്തയാള്‍. മലയാളി കൂടിയായ ദീപിക കാര്‍ത്തികിന്റെ രണ്ടാം ഭാര്യ കൂടിയാണ്. ആദ്യ ഭാര്യയുമായുള്ള വിവാഹ മോചനത്തിനു ശേഷമാണ് തിരക്കേറിയ ഇന്ത്യന്‍ സ്‌ക്വാഷ് താരം കൂടിയായ ദീപികയുമായി ഡിക്കെ അടുപ്പത്തിലായത്.

പിന്നീട് ഇരുവരും വിവാഹിതരാവുകയും ചെയ്യുകയായിരുന്നു. രാജ്യത്തിനായി പല അന്താരാഷ്ട്ര ചാംപ്യന്‍ഷിപ്പുകളിലും പങ്കെടുക്കുകയും വിജയിക്കുകയും ചെയ്തിട്ടുള്ള ദീപികയുടെ ആസ്തി ഒരു മില്ല്യണ്‍ ഡോളര്‍ മുതല്‍ അഞ്ചു മില്ല്യണ്‍ ഡോളര്‍ വരെയാണ്.

ഇന്ത്യയുടെ മുന്‍ താരം കേദാര്‍ ജാദവിന്റെ ഭാര്യയാണ് ലിസ്റ്റിലെ അഞ്ചാമത്തെയാള്‍. പ്രൊഫഷണല്‍ ക്രിക്കറ്റര്‍ കൂടിയായ സ്‌നേഹാലിനെയാണ് കേദാര്‍ വിവാഹം കഴിച്ചിരിക്കുന്നത്. മഹാരാഷ്ട്രയ്ക്കും വെസ്റ്റ് സോണിനും വേണ്ടി ഇവര്‍ കളിച്ചിട്ടുണ്ട്. കണക്കുകള്‍ പ്രകാരം ഒരു മില്ല്യണ്‍ ഡോളര്‍ മുതല്‍ അഞ്ചു മില്ല്യണ്‍ ഡോളര്‍ വരെയണ് സ്‌നേഹാലിന്റെ ആസ്തി.

Story first published: Wednesday, August 16, 2023, 11:36 [IST]
Other articles published on Aug 16, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+