Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: സൂപ്പര്‍ വി മാത്രമല്ല സൂപ്പര്‍ ത്രീയും! കോലിക്കു വന്‍ നേട്ടം- സച്ചിനും പോണ്ടിങിനുമൊപ്പം

ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ ഗംഭീര കരിയറിലേക്കു വീണ്ടുമൊരു നാഴികക്കല്ല് കൂടി. ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തില്‍ ബാറ്റിങിനെയാണ് കോലിയെ തേടി അവിസ്മരണീയ നേട്ടമെത്തിയത്. ഏകദിനത്തില്‍ ഒരു ബാറ്റിങ് പൊസിഷനില്‍ 10,000 റണ്‍സ് തികച്ച ലോക ക്രിക്കറ്റിലെ മൂന്നാമത്തെ താരമായി മാറിയിരിക്കുകയാണ് അദ്ദേഹം. മൂന്നാം നമ്പറില്‍ മാത്രം കളിച്ചാണ് കോലി 10,000 റണ്‍സെന്ന മാജിക്കല്‍ നമ്പര്‍ പിന്നിട്ടിരിക്കുന്നത്. ഇതോടെ സൂപ്പര്‍ വിയെന്ന് ആരാധകര്‍ വിശേഷിപ്പിക്കുന്ന കോലി സൂപ്പര്‍ ത്രീ കൂടിയായി മാറിയിരിക്കുകയാണ്.

1

പൂനെയില്‍ നടക്കുന്ന രണ്ടാം ഏകദിനത്തില്‍ 20 റണ്‍സ് നേടിയതോടെയാണ് ഇന്ത്യന്‍ നായകന്‍ 10,000 റണ്‍സ് തികച്ചത്. നിലവില്‍ എലൈറ്റ് ക്ലബ്ബില്‍ മൂന്നു താരങ്ങള്‍ മാത്രമേയുള്ളൂ. ഇന്ത്യന്‍ ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ രണ്ടാം നമ്പറിലും ഓസ്‌ട്രേലിയന്‍ ഇതിഹാസം റിക്കി പോണ്ടിങ് മൂന്നാം നമ്പറിലും നേരത്തേ ഈ നാഴികക്കല്ല് പിന്നിട്ടിട്ടുണ്ട്.

എന്നാല്‍ ഈ രണ്ടു പേരെയും കവച്ചുവയ്ക്കുന്നതാണ് കോലിയുടെ നേട്ടം. കാരണം സച്ചിന്‍, പോണ്ടിങ് എന്നിവരേക്കാള്‍ കുറച്ച് ഇന്നിങ്‌സുകളറിലാണ് അദ്ദേഹം 10,000 കടന്നിരിക്കുന്നത്. സച്ചിന് 211 ഇന്നിങ്‌സുകള്‍ വേണ്ടിവന്നപ്പോള്‍ പോണ്ടിങ് 253 ഇന്നിങ്‌സുകളിലാണ് 10,000 തികച്ചത്. പക്ഷെ കോലിക്കു ഈ നാഴികക്കല്ല് പിന്നിടാന്‍ വെറും 190 ഇന്നിങ്‌സുകള്‍ മാത്രമേ വേണ്ടിവന്നുള്ളൂ. രണ്ടാമനായി സച്ചിന്‍ 13,685ഉം മൂന്നാമനായി പോണ്ടിങ് 12,662ഉം റണ്‍സാണ് സ്‌കോര്‍ ചെയ്തിട്ടുള്ളത്.

അതേസമയം, പരമ്പര മോഹവുമായാണ് ഇന്ത്യ രണ്ടാം ഏകദിനത്തില്‍ ഇറങ്ങിയത്. ടോസ് നഷ്ടപ്പെട്ട് ഒരിക്കല്‍ക്കൂടി ബാറ്റിങിന് അയക്കപ്പെട്ട ഇന്ത്യക്കു ഭേദപ്പെട്ട തുടക്കമാണ് ലഭിച്ചിരിക്കുന്നത്. ഓപ്പണര്‍മാരായ രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍ എന്നിവരെ ഇന്ത്യക്കു നഷ്ടമായി. കോലിക്കൊപ്പം (31*) കെഎല്‍ രാഹുലാണ് (20*) ക്രീസില്‍.

ആദ്യ മല്‍സരത്തില്‍ ജയിച്ച ടീമില്‍ ഒരു മാറ്റവുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. പരിക്കേറ്റു പരമ്പരയില്‍ നിന്നും പിന്‍മാറിയ ശ്രേയസ് അയ്യര്‍ക്കു പകരം റിഷഭ് പന്ത് ടീമിലെ്ത്തി. ടീമിന്റെ വിക്കറ്റ് കാക്കുന്നതും പന്ത് തന്നെയായിരിക്കും. ആദ്യ ഏകദിനത്തില്‍ ഫീല്‍ഡ് ചെയ്യവെയാണ് ശ്രേയസിന്റെ തോളിനു പരിക്കേറ്റത്. ഏകദിന പരമ്പര മാത്രമല്ല ഐപിഎല്ലും ഇതോടെ താരത്തിനു നഷ്ടമായിരിക്കുകയാണ്. ശസ്ത്രക്രിയക്കു വിധേയനാവുന്ന ശ്രേയസിന് ചുരുങ്ങിയത് നാലു മാസം വിശ്രമം വേണ്ടി വരുമെന്നാണ് വിവരം.

Story first published: Friday, March 26, 2021, 15:00 [IST]
Other articles published on Mar 26, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+