തോറ്റിട്ടും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ഒരു സര്‍വ്വകാലറെക്കോര്‍ഡ്
പെര്‍ത്ത്: 47 വര്‍ഷത്തെ ഒരു റെക്കോര്‍ഡ് തിരുത്തിയാണ് എം എസ് ധോണിയും കൂട്ടരും ഓസ്‌ട്രേലിയയില്‍ നിന്നും തിരിച്ചുവരുന്നത്. സോറി തിരിച്ചുവരുന്നു എന്ന് പറയാന്‍ പറ്റില്ല, ലോകകപ്പ് കൂടി കഴിഞ്ഞേ ഇന്ത്യന്‍ ടീം തിരിച്ചുവരൂ. 47 വര്‍ഷങ്ങള്‍ക്കിടെ ഇതാദ്യമായിട്ടാണ് ഇന്ത്യ ഓസ്‌ട്രേലിയയില്‍ ഇത്രയും ദയനീയമായ തോല്‍വി ഏറ്റുവാങ്ങുന്നത്.
1967 - 68 ടൂറില്‍ ഏകപക്ഷീയമായ 4 ടെസ്റ്റ് തോല്‍വികളാണ് ഇന്ത്യയുടെ ഇതിന് മുമ്പത്തെ റെക്കോര്‍ഡ്. ഇത്തവണ രണ്ട് ടെസ്റ്റും മൂന്ന് ഏകദിനവും അടക്കം തോല്‍വികളുടെ എണ്ണം 5 ആയി. രണ്ട് ടെസ്റ്റുകള്‍ സമനിലയിലായപ്പോള്‍ ഒരു ഏകദിനമത്സരം മഴ കൊണ്ടുപോയി. അടുത്തമാസം ലോകകപ്പ് പ്രതിരോധിക്കാനുള്ള ടീമാണ് ഈ കളിക്കുന്നത് എന്നതാണ് ഇതിലെ മറ്റൊരു കാര്യം.

ഇതിലും ദുര്‍ബലമായ ഇന്ത്യന്‍ ടീമുകള്‍ ഓസീസ് പര്യടനത്തിന് പോയിട്ടുണ്ട്. ഓസ്‌ട്രേലിയയുടെ മഹാരഥന്മാര്‍ കളിച്ചിരുന്ന അക്കാാലത്ത് പോലും ഒരു കളിയെങ്കിലും രക്ഷിച്ചെടുക്കാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ടെസ്റ്റ് പരമ്പര തോറ്റെങ്കിലും ത്രിരാഷ്ട്രകപ്പ് ഫൈനലില്‍ പോലും ഇന്ത്യ ജയിച്ചിട്ടുണ്ട്. ഇത്തവണ ഓസ്‌ട്രേലിയയെ പോയിട്ട് ഇംഗ്ലണ്ടിനെ പോലും തോല്‍പിക്കാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞില്ല.
തോല്‍വി മാത്രമല്ല, ഒരുപിടി വിവാദങ്ങളും ഇന്ത്യന്‍ ടീമിന് വിനയായ പരമ്പരയാണ് ഇത്. ക്യാപ്റ്റന്‍ ധോണി പരമ്പരയ്ക്കിടെ ടെസ്റ്റില്‍ നിന്നും വിരമിച്ചതും വിരാട് കോലിയും മിച്ചല്‍ ജോണ്‍സനും വഴക്കിട്ടതും പരമ്പരയുടെ നാണക്കേടായി. ഫെബ്രുവരി 15 ന് ലോകകപ്പ് കളിക്കാനിറങ്ങുന്ന ടീമിന് ഈ തോല്‍വികളില്‍ നിന്നും എന്തെങ്കിലും പഠിക്കാനുണ്ടോ എന്നാണ് അറിയേണ്ടത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications