Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: ടീം ഇന്ത്യക്കു ഒരാളെക്കൂടി നഷ്ടം, ഇത്തവണ രാഹുല്‍!- പരമ്പരയില്‍ നിന്നു പിന്‍മാറി

സിഡ്‌നി: ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ പരിക്ക് ടീം ഇന്ത്യയെ വിടാതെ പിന്തുടരുകയാണ്. നിരവധി താരങ്ങളെ പരിക്കു കാരണം ഇന്ത്യക്കു ഇതിനകം നഷ്ടമായിക്കഴിഞ്ഞു. അക്കൂട്ടത്തിലേക്കു പുതിയൊരാള്‍ കൂടി. സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ കെഎല്‍ രാഹുലിനാണ് നെറ്റ്‌സില്‍ ബാറ്റിങ് പരിശീലനം നടത്തവെ ഇടതുകൈത്തണ്ടയ്ക്കു ഉളുക്ക് പറ്റിയത്. പൂര്‍വ്വ സ്ഥിതിയിലേക്കു തിരിച്ചെത്താന്‍ അദ്ദേഹത്തിനു ചുരുങ്ങിയത് മൂന്നാഴ്ചയെങ്കിലും വേണ്ടിവരും. ഇതേ തുടര്‍ന്നാണ് ടെസ്റ്റ് പരമ്പരയിലെ ശേഷിച്ച രണ്ടു ടെസ്റ്റുകളില്‍ നിന്നും രാഹുല്‍ പിന്മാറിയത്.

KL Rahul ruled out of ongoing Test series against Australia | Oneindia Malayalam
1

ഫിറ്റ്‌നസ് വീണ്ടെടുക്കുന്നതിനു വേണ്ടി രാഹുല്‍ വൈകാതെ ഇന്ത്യയിലേക്കു മടങ്ങും. ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലാണ് അദ്ദേഹം ഫിറ്റ്‌നസ് തിരിച്ചുപിടിക്കാനുള്ള പരിശ്രമങ്ങള്‍ നടത്തുക. സിഡ്‌നിയില്‍ ഏഴിന് ആരംഭിക്കാനിരുന്ന മൂന്നാം ടെസ്റ്റില്‍ രാഹുല്‍ ടീമിലെത്തിയേക്കുമെന്ന സൂചനകള്‍ വന്നിരുന്നു. ഇതിനിടെയാണ് പരിക്ക് അപ്രതീക്ഷിത വില്ലനായത്. മോശം ഫോമിലുള്ള ഹനുമാ വിഹാരിക്കു പകരം രാഹുല്‍ പ്ലെയിങ് ഇലവനില്‍ എത്താനിടയുണ്ടെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

പ്രമുഖ പേസര്‍മാരായ ഭുവനേശ്വര്‍ കുമാര്‍, ഇഷാന്ത് ശര്‍മ എന്നിവരെ ഓസ്‌ട്രേലിയന്‍ പര്യടനം ആരംഭിക്കുന്നതിനു മുമ്പ് തന്നെ ഇന്ത്യക്കു നഷ്ടമായിരുന്നു. അഡ്‌ലെയ്ഡില്‍ നടന്ന ആദ്യ ടെസ്റ്റില്‍ പരിക്കേറ്റ് മുഹമ്മദ് ഷമി നാട്ടിലേക്കു മടങ്ങിയിരുന്നു. ഇന്ത്യ ജയിച്ച മെല്‍ബണിലെ രണ്ടാം ടെസ്റ്റില്‍ പരിക്കേറ്റു വീണത് മറ്റൊരു പരിചയസമ്പന്നനായ പേസര്‍ ഉമേഷ് യാദവായിരുന്നു. അദ്ദേഹവും പരമ്പരയില്‍ നിന്നും പിന്‍മാറിയിരിക്കുകയാണ്. ഇത്രയും പേരുടെ പരിക്കിനൊപ്പം ക്യാപ്റ്റന്‍ വിരാട് കോലിയും ടീമില്‍ ഇല്ലെന്നത് ഇന്ത്യക്കു മറ്റൊരു തിരിച്ചടിയാണ്. ആദ്യ ടെസ്റ്റിനു ശേഷം ഭാര്യയുടെ പ്രസവവുമായി ബന്ധപ്പെട്ടു അദ്ദേഹം മനാട്ടിലേക്കു മടങ്ങുകയായിരുന്നു.

Story first published: Tuesday, January 5, 2021, 9:46 [IST]
Other articles published on Jan 5, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+