Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

INDvENG: പരമ്പരയ്ക്കു മുമ്പ് ഇന്ത്യക്കു അടുത്ത ഷോക്ക്, ഗില്ലിനു പിന്നാലെ മറ്റൊരു താരം കൂടി പിന്‍മാറി!

1

ഇംഗ്ലണ്ടിനെതിരേ അടുത്ത മാസമാരംഭിക്കുന്ന അഞ്ചു ടെസ്റ്റുകളുടെ പരമ്പരയ്ക്കു മുമ്പ് ടീം ഇന്ത്യക്കു വീണ്ടുമൊരു പ്രഹരം. യുവ ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദര്‍ പരിക്കു കാരണം ടെസ്റ്റ് പരമ്പരയില്‍ നിന്നു പിന്‍മാറിയിരിക്കുകയാണ്. ഇന്ത്യന്‍ നിരയില്‍ പരിക്കേറ്റു വീണ രണ്ടാമത്തെ താരം കൂടിയാണ് വാഷി. നേരത്തേ യുവ ഓപ്പണിങ് ബാറ്റ്‌സ്മാന്‍ ശുഭ്മാന്‍ ഗില്ലും പരിക്കു കാരണം നാട്ടിലേക്കു മടങ്ങിയിരുന്നു.

വാഷിക്ക് പരിക്ക് നേരത്തേ തന്നെയുണ്ടായിരുന്നുവെന്നാണ് വിവരം. ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിനു മുമ്പാണ് താരത്തിന്റെ കൈവിരലിനു പരിക്കേറ്റത്. അതിനു ശേഷം 20 ദിവസത്തെ ബ്രേക്ക് ലഭിച്ചിട്ടും ഇതു പൂര്‍ണമായി ഭേദമായില്ല. പരിശീലനത്തിനിടെ വേദനയനുഭവപ്പെടുന്നതായി വാഷി പരാതിപ്പെടുകയും ചെയ്തിരുന്നു. ഇതിനിടെയാണ് സന്നാഹ മല്‍സരത്തില്‍ താരം കൗണ്ടി ഇലവനായി ഇറങ്ങിയത്. ഈ മല്‍സരത്തില്‍ ഒന്നാമിന്നിങ്‌സില്‍ ബാറ്റ് ചെയ്യവെ വാഷിയുടെ പരിക്ക് കൂടുതല്‍ മോശമാവുകയായിരുന്നു. പൂര്‍ണമായി ഇതു ഭേദമാവാന്‍ ആറാഴ്ചയെങ്കിലും വേണ്ടി വരുമെന്ന് വ്യക്തമായതോടെ വാഷിയെ നാട്ടിലേക്കു തിരിച്ചയക്കാന്‍ ടീം മാനേജ്‌മെന്റ് തീരുമാനിക്കുകയായിരുന്നു.

ആവേശിന്റെ കൈവിരലിനു പൊട്ടലേറ്റതു പോലെ വാഷിയുടെയും വിരലിനാണ് പൊട്ടലുള്ളത്. രണ്ടു പേരും ടെസ്റ്റ് പരമ്പരയില്‍ നിന്നും പുറത്തായിക്കഴിഞ്ഞു. നാട്ടിലേക്കു മടങ്ങുകയും ചെയ്യും. ബൗളിങ് പുനരാരംഭിക്കാന്‍ വാഷക്കു രണ്ടാഴ്ചയെങ്കിലും ചുരുങ്ങിയത് വേണ്ടി വരുമെന്നും ബിസിസിഐയുടെ ഒഫീഷ്യല്‍ പിടിഐയോടു പറഞ്ഞു.

കഴിഞ്ഞ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ കളിച്ച ഏക ടെസ്റ്റില്‍ മികച്ച പ്രകടനം നടത്തിയ താരമാണ് വാഷി. കന്നി ടെസ്റ്റില്‍ തന്നെ അദ്ദേഹം ഫിഫ്റ്റിയുമായി കസറിയിരുന്നു. ഇംഗ്ലണ്ടുമായുള്ള ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ സ്ഥാനമുറപ്പില്ലെങ്കിലും ദൈര്‍ഘ്യമേറിയ പരമ്പരയായതിനാല്‍ തന്നെ ഏതെങ്കിലുമൊരു ഘട്ടത്തില്‍ വാഷിക്കു അവസരം ലഭിക്കാനുള്ള സാധ്യതയുണ്ടായിരുന്നു.

തികച്ചും അപ്രതീക്ഷിതമായിട്ടാണ് വാഷിയും ആവേശും സന്നാഹ മല്‍സരത്തില്‍ കൗണ്ടി ഇലവന്റെ ഭാഗമായത്. ദി ഹണ്ട്രഡ്, കൗണ്ടി ചാംപ്യന്‍ഷിപ്പ്, ടി20 ബ്ലാസ്റ്റ് എന്നിവയുള്ളതിനാല്‍ സന്നാഹ മല്‍സരത്തിനായി കളിക്കാരുടെ ദൗര്‍ലഭ്യമുണ്ടെന്നും ഇന്ത്യന്‍ ടീമിലെ രണ്ടു പേരെ വിട്ടുനല്‍ണമെന്നും ബിസിസിഐയോടു ഇസിബി അഭ്യര്‍ഥിക്കുകയുമായിരുന്നു. തുടര്‍ന്നാണ് വാഷി, ആവേശ് എന്നിവര്‍ കൗണ്ടി ഇലവനിലെത്തിയത്.

Story first published: Thursday, July 22, 2021, 18:37 [IST]
Other articles published on Jul 22, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+