For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

അമ്പമ്പോ അന്‍മോല്‍പ്രീത്, വെടിക്കെട്ട് സെഞ്ച്വറി; യൂസുഫിന്റെ റെക്കോഡ് തകര്‍ത്തു

അഹമ്മദാബാദ്: വിജയ് ഹസാരെ ട്രോഫിക്ക് ആരംഭമായതിന് പിന്നാലെ വമ്പന്‍ റെക്കോഡുകളാണ് ആദ്യ ദിനം പിറന്നിരിക്കുന്നത്. പഞ്ചാബും അരുണാചല്‍ പ്രദേശും തമ്മിലുള്ള മത്സരത്തിലൂടെ 14 വര്‍ഷം പഴക്കമുള്ള വമ്പന്‍ റെക്കോഡ് പഴങ്കഥയാക്കിയിരിക്കുകയാണ് അന്‍മോല്‍പ്രീത് സിങ്. മുന്‍ മുംബൈ ഇന്ത്യന്‍സ് താരമായ അന്‍മോല്‍പ്രീത് ലിസ്റ്റ് എ ക്രിക്കറ്റിലെ ഇന്ത്യക്കാരന്റെ വേഗ സെഞ്ച്വറി റെക്കോഡാണ് പഴങ്കഥയാക്കിയിരിക്കുന്നത്.

മൂന്നാമനായി ക്രീസിലെത്തിയ അന്‍മോല്‍പ്രീത് 45 പന്തില്‍ 115 റണ്‍സോടെയാണ് പുറത്താവാതെ നിന്നത്. 12 ഫോറും 9 സിക്‌സും ഉള്‍പ്പെടെയാണ് താരം കത്തിക്കയറിയത്. 35 പന്തിലാണ് അദ്ദേഹം സെഞ്ച്വറി പിന്നിട്ടത്. ഇതോടെയാണ് യൂസുഫ് പഠാന്‍ കുറിച്ച 15 വര്‍ഷം പഴക്കമുള്ള റെക്കോഡ് അന്‍മോല്‍പ്രീത് തകര്‍ത്തത്. എന്തായാലും താരത്തിന്റെ വെടിക്കെട്ടില്‍ അനായാസ ജയമാണ് പഞ്ചാബ് നേടിയെടുത്തത്. ആദ്യം ബാറ്റ് ചെയ്ത അരുണാചല്‍ പ്രദേശ് 10 വിക്കറ്റിന് 164 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ പഞ്ചാബ് വെറും 12.5 ഓവറില്‍ 1 വിക്കറ്റ് മാത്രം നഷ്ടത്തിലാണ് വിജയലക്ഷ്യം മറികടന്നത്.

കസറിയടിച്ച് പഞ്ചാബ്

ബാറ്റിങ്ങിലും ബൗളിങ്ങിലും പഞ്ചാബിന്റെ സര്‍വാധിപത്യമാണ് കാണാനായത്. 48.4 ഓവര്‍ ബാറ്റ് ചെയ്ത അരുണാചല്‍ പ്രദേശിന് 164 റണ്‍സ് മാത്രമാണ് നേടാനായത്. പഞ്ചാബിന്റെ ബൗളിങ് നിരയില്‍ മായങ്ക് മാര്‍ക്കണ്ഡെയും അശ്വനി കുമാറും മൂന്ന് വിക്കറ്റുകള്‍ വീതം പങ്കിട്ടപ്പോള്‍ ബല്‍തേജ് സിങ് രണ്ട് വിക്കറ്റും വീഴ്ത്തി. അതിവേഗം വിജയ ലക്ഷ്യത്തിലേക്ക് ബാറ്റ് വീശുകയായിരുന്നു പഞ്ചാബിന്റെ ലക്ഷ്യം. നായകന്‍ അഭിഷേക് ശര്‍മ രണ്ട് ബൗണ്ടറിയടക്കം പായിച്ച് മിന്നിച്ച് തുടങ്ങിയെങ്കിലും 10 റണ്‍സെടുത്ത് മടങ്ങി.

പിന്നീടാണ് അന്‍മോല്‍പ്രീതിന്റെ ഷോ. പ്രഭ്‌സിംറാന്‍ സിങ് 25 പന്തില്‍ നാല് ഫോറും ഒരു സിക്‌സുമടക്കം 35 റണ്‍സോടെ പുറത്താവാതെ നിന്നു. എന്തായാലും ആദ്യ മത്സരത്തില്‍ത്തന്നെ കരുത്തോടെ എല്ലാവരേയും വിറപ്പിക്കാന്‍ പഞ്ചാബിന് സാധിച്ചിരിക്കുകയാണ്. ഗ്രൂപ്പ് സിയിലുള്ള പഞ്ചാബിന് കാര്യങ്ങള്‍ എളുപ്പമാവില്ല. കര്‍ണാടക, മുംബൈ, ഹൈദരാബാദ്, സൗരാഷ്ട്ര തുടങ്ങിയ വമ്പന്മാരോടൊപ്പമാണ് പഞ്ചാബുള്ളത്. അതുകൊണ്ട് തന്നെ ടീമിന് മുന്നോട്ടുള്ള യാത്ര പ്രയാസമായിരിക്കും.

anmolpreet singh

നിരാശപ്പെടുത്തി തിലക് വര്‍മ

സമീപകാലത്തായി ഇന്ത്യക്കായി ഗംഭീര പ്രകടനങ്ങള്‍ നടത്തിയിട്ടുള്ള താരമാണ് തിലക് വര്‍മ. ഇടം കൈയന്‍ ബാറ്റ്‌സ്മാന്‍ അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ കഴിവുള്ളവനാണ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ രണ്ട് സെഞ്ച്വറിയടക്കം നേടി കസറാന്‍ തിലകിന് സാധിച്ചിരുന്നു. എന്നാല്‍ വിജയ് ഹസാരെ ട്രോഫിയില്‍ തിലക് നിരാശപ്പെടുത്തിയിരിക്കുകയാണ്. മൂന്നാമനായി ഇറങ്ങിയ തിലക് അക്കൗണ്ട് തുറക്കും മുമ്പാണ് മടങ്ങിയത്.

ആരവല്ലി അവിനാഷിന്റെ സെഞ്ച്വറിക്കരുത്തിലാണ് 276 എന്ന ഭേദപ്പെട്ട സ്‌കോറിലേക്ക് ഹൈദരാബാദ് ഉയര്‍ന്നത്. ചാമ്പ്യന്‍സ് ട്രോഫി വരാനിരിക്കെ തിലക് വര്‍മയുടെ പ്രകടനം താരത്തിന്റെ പ്രതീക്ഷകള്‍ക്ക് തിരിച്ചടി നല്‍കുന്നതാണ്. മധ്യനിരയിലേക്ക് പരിഗണന ലഭിച്ചിരുന്ന താരങ്ങളിലൊരാളാണ് തിലക് വര്‍മയെന്ന് പറയാം. എന്നാല്‍ നിരാശപ്പെടുത്തുന്ന പ്രകടനം താരത്തിന്റെ ചാമ്പ്യന്‍സ് ട്രോഫി ടീമിലേക്കുള്ള വഴി അടക്കാനുള്ള സാധ്യതയാണ് കൂടുതല്‍.

വിജയ് ഹസാരെ ട്രോഫി നിര്‍ണ്ണായകം

ചാമ്പ്യന്‍സ് ട്രോഫി വരാനിരിക്കെ ഏകദിന ഫോര്‍മാറ്റില്‍ നടക്കുന്ന വിജയ് ഹസാരെ ട്രോഫി വളരെ നിര്‍ണ്ണായകമാണെന്ന് തന്നെ പറയാം. പല താരങ്ങള്‍ക്കും ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരാന്‍ വിജയ് ഹസാരെ ട്രോഫിയില്‍ കസറേണ്ടത് അത്യാവശ്യമാണെന്ന് പറയാം. മുഹമ്മദ് ഷമി, ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍, മുകേഷ് കുമാര്‍ ഉള്‍പ്പെടെ ഇന്ത്യയുടെ പല താരങ്ങളും വിജയ് ഹസാരെ ട്രോഫിയില്‍ കസറി ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരാന്‍ തയ്യാറെടുക്കുന്നവരാണ്.

ഇവര്‍ക്കെല്ലാം വിജയ് ഹസാരെ ട്രോഫിയില്‍ മികവ് കാട്ടാനാവാത്ത പക്ഷം ദേശീയ ടീമിലേക്കുള്ള മടങ്ങിവരവും കടുപ്പമായിരിക്കുമെന്ന് തന്നെ വിലയിരുത്താം. ശ്രേയസ് അയ്യര്‍ സെഞ്ച്വറിയോടെ മിന്നിച്ചത് തിരിച്ചുവരവ് പ്രതീക്ഷ നല്‍കുന്നതാണ്. സമീപകാലത്ത് ലഭിച്ച അവസരങ്ങളെല്ലാം മുതലാക്കാന്‍ ശ്രേയസിന് സാധിച്ചിരുന്നു.

Story first published: Saturday, December 21, 2024, 16:08 [IST]
Other articles published on Dec 21, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+