For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ധോണി കളി നിര്‍ത്തണോ? പക്ഷെ ഒന്നു ചെയ്‌തേ തീരൂ... കുംബ്ലെ പറയുന്നു

ദേശീയ ടീമില്‍ നിന്നു മാറിനില്‍ക്കുകയാണ് ധോണി

ദില്ലി: മുന്‍ നായകനും ഇതിഹാസ വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയുടെ വിരമിക്കലിനെക്കുറിച്ച് ഇപ്പോഴും അവ്യക്ത തുടരുകയാണ്. ഇംഗ്ലണ്ടില്‍ സമാപിച്ച ഏകദിന ലോകകപ്പിനു ശേഷം ദേശീയ ടീമില്‍ നിന്നും മാറിനില്‍ക്കുന്ന ധോണി എപ്പോള്‍ മടങ്ങിയെത്തുമെന്ന കാര്യത്തിലും വ്യക്തതയില്ല.

വെസ്റ്റ് ഇന്‍ഡീസ് പര്യനത്തില്‍ നിന്നും സ്വയം പിന്‍മാറിയ അദ്ദേഹം ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ വരാനിരിക്കുന്ന ടി20 പരമ്പരയില്‍ നിന്നും വിട്ടുനില്‍ക്കുകയാണ്. ധോണിയുടെ വിരമിക്കലിനെക്കുറിച്ച് അഭിപ്രായം തുറന്നു പറഞ്ഞിരിക്കുകയാണ് മുന്‍ ക്യാപ്റ്റനും കോച്ചുമായിരുന്ന അനില്‍ കുംബ്ലെ.

ഉറപ്പില്ലെന്ന് കുംബ്ലെ

ഉറപ്പില്ലെന്ന് കുംബ്ലെ

ധോണി ഇനിയും ടീമിനൊപ്പം തുടരണമോയെന്നു ചോദിച്ചാല്‍ അതിനു തനിക്കു ഉറപ്പില്ലെന്നായിരുന്നു സ്പിന്‍ ഇതിഹാസത്തിന്റെ പ്രതികരണം. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനെന്ന നിലയില്‍ റിഷഭ് പന്ത് തന്റെ അവകാശവാദം ഉന്നയിച്ചു കഴിഞ്ഞു. പ്രത്യേകിച്ചും ടി20 ഫോര്‍മാറ്റില്‍. മറ്റു ഫോര്‍മാറ്റുകളിലും അധികം വൈകാതെ താരം ടീമിന്റെ അവിഭാജ്യഘടകമായി മാറിയേക്കുമെന്നും കുംബ്ലെ അഭിപ്രായപ്പെട്ടു.

ധോണിക്കു യാത്രയയപ്പ് നല്‍കണം

ധോണിക്കു യാത്രയയപ്പ് നല്‍കണം

ധോണിയെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട കാര്യം അദ്ദേഹത്തിന് ഉചിതമായ യാത്രയയപ്പ് നല്‍കുകയെന്നതാണെന്നു കുംബ്ലെ ചൂണ്ടിക്കാട്ടി. പന്തിലേക്കു വരികയാണെങ്കില്‍ താരത്തിന്റെ പ്രകടനം അത്ര സ്ഥിരതയുള്ളതല്ല. അക്കാര്യത്തില്‍ സെലക്ടര്‍മാര്‍ക്കു ആശങ്കയുണ്ടാവും. അവര്‍ തന്നെയാണ് ഇതില്‍ തീരുമാനം എടുക്കണ്ടത്. പന്ത് തന്നെ മതിയോ, അതോ മറ്റാരെയെങ്കിലും വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്കു പരീക്ഷിക്കണമോയെന്നത് സെലക്ടര്‍മാരാണ് അടുത്ത കുറച്ച മാസങ്ങള്‍ കൊണ്ടു തീരുമാനിക്കേണ്ടതെന്നും കുംബ്ലെ വിശദമാക്കി.

ചര്‍ച്ച നടത്തിയേ തീരൂ

ചര്‍ച്ച നടത്തിയേ തീരൂ

ഭാവി വിക്കറ്റ് കീപ്പറുടെ കാര്യത്തില്‍ സെലക്ടര്‍മാര്‍ ചര്‍ച്ച നടത്തേണ്ടത് അനിവാര്യമാണ്. കാരണം, ആശയവിനിമയം നടത്തിയാല്‍ മാത്രമേ ഇക്കാര്യത്തില്‍ കൃത്യമായ ധാരണയിലെത്താന്‍ സാധിക്കുകയുള്ളൂ. അടുത്ത വര്‍ഷം ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള സംഘത്തിലേക്കു ധോണിയെയും സെലക്ടര്‍മാര്‍ പരിഗണിക്കുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും എല്ലാ മല്‍സരങ്ങളിലും അദ്ദേഹത്തെ കളിപ്പിച്ചേ തീരൂവെന്നും കുംബ്ലെ പറയുന്നു.

രോഹിത് ടെസ്റ്റ് ഓപ്പണറോ?

രോഹിത് ടെസ്റ്റ് ഓപ്പണറോ?

നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ഇന്ത്യയുടെ സ്ഥിരം ഓപ്പണറായ രോഹിത് ശര്‍മയെ ടെസ്റ്റിലും ഓപ്പണിങ് റോളില്‍ പരീക്ഷിക്കുന്നതിനോടു തനിക്കു പൂര്‍ണ യോജിപ്പില്ലെന്നു കുംബ്ലെ വ്യക്തമാക്കി. അടിയന്തര സാഹചര്യത്തില്‍ അല്ലാതെ രോഹിത്തിനെ ഓപ്പണിങ് പൊസിഷനില്‍ ഇറക്കുന്നതിനോടു യോജിപ്പില്ല. ആഭ്യന്തര ക്രിക്കറ്റില്‍ നന്നായി പെര്‍ഫോം ചെയ്തു കൊണ്ടിരിക്കുന്ന ഒരാളെ ടെസ്റ്റില്‍ ഓപ്പണിങ് റോളില്‍ കൊണ്ടു വരേണ്ട സമയം ആയിരിക്കുന്നു. രോഹിത് തീര്‍ച്ചയായും മികച്ച ബാറ്റ്‌സ്മാനാണ്. പക്ഷെ ടെസ്റ്റില്‍ ഓപ്പണിങില്‍ അദ്ദേഹം വിജയിക്കുമോയെന്ന കാര്യത്തില്‍ തനിക്കു ഉറപ്പില്ലെന്നും കുംബ്ലെ കൂട്ടിച്ചേര്‍ത്തു.

അശ്വിനെ കളിപ്പിക്കണം

അശ്വിനെ കളിപ്പിക്കണം

ടെസ്റ്റില്‍ ഇന്ത്യ തീര്‍ച്ചയായും വെറ്ററന്‍ സ്പിന്നര്‍ ആര്‍ അശ്വിനെ കളിപ്പിക്കണമെന്നും കുംബ്ലെ നിര്‍ദേശിക്കുന്നു. നിലവില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച സ്പിന്നര്‍ അശ്വിന്‍ തന്നെയാണ്. അടുത്തിടെ പരിക്കുകളും മറ്റും കാരണം സ്ഥിരതയില്ലാത്ത പ്രകടനങ്ങള്‍ അശ്വിന്റെ ഭാഗത്തു നിന്നുണ്ടായിട്ടുണ്ടെന്നത് യാഥാര്‍ഥ്യമാണ്. എങ്കിലും ഇന്ത്യയുടെ നമ്പര്‍ വണ്‍ സ്പിന്നര്‍ ഇപ്പോഴും അദ്ദേഹം തന്നെയാണ്. തീര്‍ച്ചയായും ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ അശ്വിനെ കളിപ്പിക്കണമെന്നും കുംബ്ലെ ആവശ്യപ്പെട്ടു.

Story first published: Monday, September 9, 2019, 10:22 [IST]
Other articles published on Sep 9, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+