For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

'കുംബ്ലെ മുതല്‍ രഹാനെ വരെ', അപ്രതീക്ഷിതമായി ഇന്ത്യയെ ഏകദിനത്തില്‍ നയിച്ച അഞ്ച് പേരിതാ

ഏകദിന ചരിത്രം പരിശോധിച്ചാല്‍ ഇന്ത്യയുടെ സൂപ്പര്‍ നായകന്മാരെന്ന് വിശേഷിപ്പിക്കാവുന്നത് കപില്‍ ദേവ്, സൗരവ് ഗാംഗുലി, മുഹമ്മദ് അസ്ഹറുദ്ദീന്‍, എംഎസ് ധോണി എന്നിവരെയെല്ലാമാണ്

1

ഇന്ത്യന്‍ ക്രിക്കറ്റിന്റെ നായകനാവുകയെന്നത് ഏതൊരു താരത്തെ സംബന്ധിച്ചും വലിയ അഭിമാനം നല്‍കുന്ന കാര്യമാണ്. വലിയ താരനിരയുള്ള ഇന്ത്യന്‍ ടീമിന്റെ ചരിത്രം പരിശോധിച്ചാല്‍ നായകന്മാരെത്തിയിട്ടുള്ളവരെല്ലാം ഇതിഹാസ താരങ്ങളാണ്. ഏകദിന ചരിത്രം പരിശോധിച്ചാല്‍ ഇന്ത്യയുടെ സൂപ്പര്‍ നായകന്മാരെന്ന് വിശേഷിപ്പിക്കാവുന്നത് കപില്‍ ദേവ്, സൗരവ് ഗാംഗുലി, മുഹമ്മദ് അസ്ഹറുദ്ദീന്‍, എംഎസ് ധോണി എന്നിവരെയെല്ലാമാണ്. എന്നാല്‍ യാദൃശ്ചികമായി ഇന്ത്യയുടെ ഏകദിന നായകനാവാന്‍ ഭാഗ്യം ലഭിച്ച ചില താരങ്ങളുണ്ട്. ആ അഞ്ച് താരങ്ങള്‍ ആരൊക്കെയാണെന്നറിയാം.

അജിന്‍ക്യ രഹാനെ

അജിന്‍ക്യ രഹാനെ

ഇന്ത്യയുടെ ടെസ്റ്റ് ടീമിനൊപ്പം ഏറെ നാള്‍ കളിച്ചെങ്കിലും പരിമിത ഓവര്‍ ടീമില്‍ വലിയ അവസരം ലഭിക്കാത്ത താരമാണ് അജിന്‍ക്യ രഹാനെ. ഓപ്പണറെന്ന നിലയില്‍ പരിമിത ഓവറില്‍ ഇന്ത്യക്കായി കളിച്ചിട്ടുള്ള രഹാനെ ഇന്ത്യയുടെ ഏകദിന ടീമിനെ നയിച്ചത് വളരെ അപ്രതീക്ഷിതമായാണ്. ബംഗ്ലാദേശിനെതിരെയാണ് രഹാനെ ഇന്ത്യയെ നയിച്ചത്. എംഎസ് ധോണി, വിരാട് കോലി എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചപ്പോഴാണ് രഹാനെക്ക് അവസരം ലഭിച്ചത്. സച്ചിന്‍ ടെണ്ടുല്‍ക്കറിന് ശേഷം ഇന്ത്യയുടെ ഏകദിന ടീമിനെ നയിച്ച ആദ്യത്തെ മുംബൈക്കരാനാണ് രഹാനെ. സന്ദീപ് പാട്ടീലായിരുന്നു അന്ന് ചീഫ് സെലക്ടര്‍. ടീമില്‍ സജീവമല്ലായിരുന്ന രഹാനെക്ക് യാദൃശ്ചികമായാണ് ഇന്ത്യയുടെ നായകസ്ഥാനം ലഭിച്ചത്.

ഗൗതം ഗംഭീര്‍

ഗൗതം ഗംഭീര്‍

ഇന്ത്യയുടെ നായകസ്ഥാനം വളരെയധികം മോഹിച്ചിരുന്ന താരമാണ് ഗൗതം ഗംഭീര്‍. എന്നാല്‍ ധോണിയുടെ തണലില്‍ ഗംഭീര്‍ പലപ്പോഴും ഒതുങ്ങിപ്പോയി. ഇന്ത്യക്കായി മൂന്ന് ഫോര്‍മാറ്റിലും കളിച്ചിട്ടുള്ള ഓപ്പണറാണ് ഗൗതം ഗംഭീര്‍. ഒരു തവണ ഇന്ത്യയുടെ ഏകദിന ടീമിനെ നയിക്കാന്‍ ഗംഭീറിന് ഭാഗ്യം ലഭിച്ചിട്ടുണ്ട്. യുവരാജ് സിങ്, വീരേന്ദര്‍ സെവാഗ് എന്നിവരെല്ലാം ടീമില്‍ ഉണ്ടായിരുന്ന സമയത്താണ് ഗംഭീറിന് ടീമിനെ നയിക്കാന്‍ അവസരം ലഭിച്ചത്. ആറ് തവണ ടീമിനെ നയിച്ച ഗംഭീര്‍ ാറ് മത്സരത്തിലും ടീമിനെ ജയിപ്പിച്ചു. അഞ്ച് തവണ ന്യൂസീലന്‍ഡിനെയും ഒരു തവണ വെസ്റ്റ് ഇന്‍ഡീസിനെയുമാണ് നായകനായി ഗംഭീര്‍ തോല്‍പ്പിച്ചത്. ഐപിഎല്ലില്‍ കെകെആറിനെ രണ്ട് തവണ ചാമ്പ്യന്മാരാക്കിയ നായകനാണ് ഗംഭീര്‍.

സുരേഷ് റെയ്‌ന

സുരേഷ് റെയ്‌ന

ഇന്ത്യയുടെ സൂപ്പര്‍ ഓള്‍റൗണ്ടര്‍മാരിലൊരാളാണ് സുരേഷ് റെയ്‌ന. ഇടം കൈയന്‍ ബാറ്റ്‌സ്മാനായി മധ്യനിരയില്‍ നിറഞ്ഞാടിയിരുന്ന റെയ്‌ന മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യക്കായി കളിച്ചിട്ടുണ്ട്. എന്നാല്‍ പരിമിത ഓവറിലാണ് റെയ്‌നക്ക് കൂടുതല്‍ അവസരം ലഭിച്ചത്. ഇന്ത്യയെ യാദൃശ്ചികമായി നയിച്ച നായകനാണ് റെയ്‌ന. 2010ല്‍ സിംബാബ് വെയ്‌ക്കെതിരായ മത്സരത്തിലും സൂപ്പര്‍ താരങ്ങള്‍ക്ക് വിശ്രമം നല്‍കിയപ്പോഴാണ് റെയ്‌നക്ക് ടീമിനെ നയിക്കാന്‍ അവസരം ലഭിച്ചത്. വെസ്റ്റ് ഇന്‍ഡീസിനെതിരേയും ബംഗ്ലാദേശിനെതിരേയും ഇന്ത്യന്‍ ടീമിനെ നയിക്കാന്‍ റെയ്‌നക്ക് അവസരം ലഭിച്ചിരുന്നു.

വീരേന്ദര്‍ സെവാഗ്

വീരേന്ദര്‍ സെവാഗ്

ഇന്ത്യയുടെ സീനിയര്‍ ഓപ്പണറും വെടിക്കെട്ട് ബാറ്റ്‌സ്‌നുമായ വീരേന്ദര്‍ സെവാഗും ഇന്ത്യയെ നയിക്കാന്‍ അതിയായി ആഗ്രഹിച്ചിരുന്ന താരമാണ്. രാഹുല്‍ ദ്രാവിഡിന് ശേഷം സെവാഗാണ് നായകനാവുകയെന്നാണ് എല്ലാവരും പ്രതീക്ഷിച്ചിരുന്നതെങ്കിലും എംഎസ് ധോണിയുടെ വളര്‍ച്ചക്ക് കീഴില്‍ സെവാഗ് ഒതുങ്ങിപ്പോയി. എന്നാല്‍ ചില പരമ്പരകളില്‍ ടീമിനെ നയിക്കാന്‍ സെവാഗിന് അവസരം ലഭിച്ചിട്ടുണ്ട്. ബംഗ്ലാദേശ്, വെസ്റ്റ് ഇന്‍ഡീസ് എന്നീ ടീമുകള്‍ക്കെതിരെയെല്ലാം ഇന്ത്യയുടെ ഏകദിന ടീമിനെ സെവാഗ് നയിച്ചു. എന്നാല്‍ ആക്രമിച്ച് കളിക്കുന്ന സെവാഗിനെ നായകനെന്ന നിലയില്‍ ഇന്ത്യക്ക് വലിയ വിശ്വാസമില്ലായിരുന്നു. യാദൃശ്ചികമായാണ് സെവാഗിന് ഇന്ത്യയെ നയിക്കാന്‍ അവസരം ലഭിച്ചത്.

അനില്‍ കുംബ്ലെ

അനില്‍ കുംബ്ലെ

ഇന്ത്യയുടെ ടെസ്റ്റ് ടീമിന്റെ സ്ഥിരം നായകസ്ഥാനം അനില്‍ കുംബ്ലെക്ക് ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഏകദിനത്തില്‍ കാര്യങ്ങള്‍ അങ്ങനെയല്ല. ഏകദിനത്തിലും നിരവധി മത്സരങ്ങള്‍ കുംബ്ലെ കളിച്ചിട്ടുണ്ട്. 2002ലാണ് ഇന്ത്യയുടെ ഏകദിന ടീമിനെ യാദൃശ്ചികമായി നയിക്കാന്‍ കുംബ്ലെക്ക് ഭാഗ്യം ലഭിച്ചത്. സൗരവ് ഗാംഗുലിക്ക് പരിക്കേറ്റതോടെയാണ് യാദൃശ്ചികമായി കുംബ്ലെയെത്തേടി ക്യാപ്റ്റന്‍സിയെത്തിയത്. ഇംഗ്ലണ്ടിനെതിരേയായിരുന്നു അത്. ഈ ഒറ്റ മത്സരത്തില്‍ മാത്രമാണ് അദ്ദേഹം ഇന്ത്യയെ ഏകദിനത്തില്‍ നയിച്ചത്.

Story first published: Monday, April 11, 2022, 17:05 [IST]
Other articles published on Apr 11, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+