ഐപിഎല്‍: തലപ്പത്ത് കുംബ്ലെ, ഒപ്പം റോഡ്‌സ്, വാല്‍ഷ്, ബെയ്‌ലി... പഞ്ചാബ് ഇനി പൊളിക്കും!!
മൊഹാലി: ഐപിഎല്ലിന്റെ പുതിയ സീസണില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെ രക്ഷിക്കാന്‍ മുന്‍ ഇതിഹാസ സ്പിന്നര്‍ അനില്‍ കുംബ്ലെയെത്തി. ടീമിന്റെ ക്രിക്കറ്റ് ഓപ്പറേഷന്‍സ് ഡയറക്ടറായാണ് കുംബ്ലെയെ നിയമിച്ചിരിക്കുന്നത്. ഇന്ത്യന്‍ ടീമിന്റെ മുഖ്യ കോച്ച് സ്ഥാനമൊഴിഞ്ഞ ശേഷം ഇതാദ്യമായാണ് കുംബ്ലെ വീണ്ടും പരിശീലകനായി വരുന്നത്.
പഞ്ചാബിനെ പരിശീലിപ്പിക്കാന്‍ കുംബ്ലെയായിരുന്നു തങ്ങളുടെ ഫേവറിറ്റെന്നു ടീമിന്റെ സഹ ഉടമയായ നെസ് വാഡിയ വ്യക്തമാക്കി. കുംബ്ലെയുടെ കോച്ചിങ്, ക്രിക്കറ്റിങ് മികവിനെക്കുറിച്ച് ലോകത്തിനു മുഴുവനുമറിയാം. നേരത്തേ രണ്ടു ഫ്രാഞ്ചൈസികള്‍ക്കൊപ്പം പ്രവര്‍ത്തിച്ചതിനാല്‍ ഐപിഎല്ലില്‍ വളരെയേറെ അനുഭവസമ്പത്ത് അദ്ദേഹത്തിനുണ്ട്. കുംബ്ലെയ്ക്കു കീഴില്‍ പഞ്ചാബ് മികച്ച പ്രകടനം നടത്തുമെന്നു തങ്ങള്‍ക്കുറുപ്പുണ്ടെന്നും വാഡിയ വിശദമാക്കി.

മികച്ച സപ്പോര്‍ട്ടിങ് ടീം
കുംബ്ലെയ്ക്കു കീഴില്‍ പഞ്ചാബിന്റെ സപ്പോര്‍ട്ടിങ് സ്റ്റാഫുമാരായി പ്രമുഖരെയാണ് തിരെേഞ്ഞടുത്തിരിക്കുന്നത്. ടീമിന്റെ അസിസ്റ്റന്റ് കോച്ചായി ഇന്ത്യയുടെ മുന്‍ സ്പിന്നര്‍ സുനില്‍ ജോഷിയെയും ബാറ്റിങ് കോച്ചായി മുന്‍ ഓസീസ് ക്യാപ്റ്റന്‍ ജോര്‍ജ് ബെയ്‌ലിയെയും നിയമിച്ചിട്ടുണ്ട്. 2014ല്‍ പഞ്ചാബ് ഐപിഎല്ലിന്റെ ഫൈനലിലെത്തിയപ്പോള്‍ ടീമിനെ നയിച്ചത് ബെയ്‌ലിയായിരുന്നു.
ടീമിന്റെ ഫീല്‍ഡിങ് കോച്ചായി ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം ജോണ്ടി റോഡ്‌സിനെയും ബൗളിങ് കോച്ചായി വിന്‍ഡീസ് പേസ് ഇതിഹാസം കോട്‌നി വാല്‍ഷിനെയുമാണ് പഞ്ചാബ് കൊണ്ടുവരാനൊരുങ്ങുന്നത്

അശ്വിന്‍ ടീമില്‍ തുടരും
കഴിഞ്ഞ രണ്ടു സീസണുകളിലും പഞ്ചാബിനെ നയിച്ച ആര്‍ അശ്വിന്‍ പുതിയ സീസണില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിലേക്കു കൂടുമാറിയേക്കുമെന്ന അഭ്യൂഹങ്ങള്‍ പരന്നിരുന്നു. എന്നാല്‍ ഇതു ശരിയല്ലെന്നു നെസ് വാഡിയ അറിയിച്ചു. അശ്വിന്‍ ഇപ്പോഴും ടീമിന്റെ അവിഭാജ്യ ഘടകമാണെന്നും പുതിയ സീസണിലും അദ്ദേഹം തുടരുമെന്നും വാഡിയ വ്യക്തമാക്കി.

ഒരു ഫൈനല്‍ മാത്രം
കഴിഞ്ഞ രണ്ടു സീസണുകളിലും ഐപിഎല്ലിന്റെ പ്ലേഓഫിലെത്താന്‍ പഞ്ചാബിനായിട്ടില്ല. വരാനിരിക്കുന്ന സീസണില്‍ കുംബ്ലെയുടെ ശിക്ഷണത്തില്‍ ശക്തമായ തിരിച്ചുവരവാണ് പഞ്ചാബ് ലക്ഷ്യമിടുന്നത്. ഐപിഎല്ലില്‍ ഇതുവരെ കിരീടം നേടാന്‍ ഭാഗ്യമുണ്ടായിട്ടില്ലാത്ത ടീമുകളിലൊന്ന് കൂടിയാണ് പഞ്ചാബ്. ഒരു തവണ മാത്രമേ പഞ്ചാബ് ഐപിഎല്ലിന്റെ ഫൈനലിലെത്തിയിട്ടുള്ളൂ. 2014ലായിരുന്നു ഇത്. അന്നു ഗൗതം ഗംഭീര്‍ നയിച്ച കൊല്‍ക്കത്ത നൈറ്റ്്‌റൈഡേഴ്‌സിനോട് പഞ്ചാബ് തോല്‍ക്കുകയായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications