Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കുംബ്ലെ മൂത്ത സഹോദരനെപ്പോലെ... ഏറെ സഹായിച്ചു, വെളിപ്പെടുത്തി പാക് ഇതിഹാസം

കറാച്ചി: ഇന്ത്യന്‍ സ്പിന്‍ ഇതിഹാസം അനില്‍ കുംബ്ലെയെ പ്രശംസിച്ച് പാകിസ്താന്റെ മുന്‍ സ്പിന്‍ വിസ്മയം സഖ്‌ലൈന്‍ മുഷ്താഖ്. കുംബ്ലെ തനിക്കൊരു മൂത്ത സഹോദരനെപ്പോലെയാണെന്നും കരിയറില്‍ അദ്ദേഹം തന്നെ ഏറെ സഹായിച്ചിട്ടുണ്ടെന്നും മുഷ്താഖ് പറയുന്നു. സമൂഹ മാധ്യത്തിലൂടെ ഒരു ലൈവ് സെഷനില്‍ സംസാരിക്കവെയാണ് കുംബെയോട് താന്‍ ഏറെ കടപ്പെട്ടിരിക്കുന്നതായി മുഷ്താഖ് വെളിപ്പെടുത്തിയത്.

KUMBLE

പാകിസ്താന്റെ എക്കാലത്തെയും മമികച്ച സ്പിന്നര്‍മാരുടെ നിരയിലാണ് മുഷ്താഖിന്റെ സ്ഥാനം. ദീര്‍ഘകാലം പാക് ടീമിലെ സജീവസാന്നിധ്യമായിരരുന്നു അദ്ദേഹം. പാക് ക്രിക്കറ്റില്‍ ആദ്യമായി ദൂസര പരിചയപ്പെടുത്തിയതും മുഷ്താഖായിരുന്നു. ഇത് കരിയറില്‍ വലിയ നേട്ടങ്ങള്‍ കൊയ്യാന്‍ അദ്ദേഹത്തെ സഹായിക്കുകയും ചെയ്തിട്ടുണ്ട്.

കരിയറില്‍ കാഴ്ച സംബന്ധമായ പ്രശ്‌നങ്ങള്‍ തന്നെ അലട്ടിയിരുന്നതായി മുഷ്താഖ് വെളിപ്പെടുത്തി. പാകിസ്താനില്‍ മികച്ച നേത്രരോഗ വിദഗ്ധര്‍ ഇല്ലായിരുന്നു. തനിക്കു മികച്ചൊരു ഡോക്ടറെ നിര്‍ദേശിക്കാമോയെന്നു താന്‍ കുംബ്ലെയോടു ചോദിക്കുകയായിരുന്നു. ഉടന്‍ തന്നെ ഡോക്ടര്‍ ഭരത് റുഗാനിയുടെ നമ്പര്‍ കുംബ്ലെ മുഷ്താഖിനു നല്‍കുകയും അദ്ദേഹത്തെ കാണിക്കുന്നത് നന്നായിരിക്കുമെന്നും ഉപദേശിക്കുകയായിരുന്നു. തുടര്‍ന്ന് ചികില്‍സ തേടിയപ്പോഴാണ് മുഷ്താഖിന് തിമിരമുണ്ടെന്ന് കണ്ടെത്തിയത്. ഇതു പിന്നീട് ഭേദമാവുകയും ചെയ്തു. കുംബ്ലെയുടെ സഹായമാണ് തന്നെ അന്നു രോഗത്തില്‍ നിന്നു മുക്തനാവാന്‍ സഹായിച്ചതെന്ന് മുഷ്താഖ് വ്യക്തമാക്കി.

mushtaq

ഇംഗ്ലണ്ടില്‍ വച്ചായിരുന്നു അനില്‍ ഭായിയെ നേരില്‍ കണ്ടത്. മികച്ച നേത്ര രോഗ വിദഗ്ധരുണ്ടെങ്കില്‍ തനിക്ക് അവരെ നിര്‍ദ്ദേശിക്കാമോയെന്നു അദ്ദേഹത്തോടു ചോദിച്ചു. അപ്പോഴാണ് ഡോക്ടര്‍ ഭരത് റുഗാനിയുടെ പേര് കുംബ്ലെ നിര്‍ദേശിച്ചത്. താനും സൗരവ് ഗാംഗുലിയും പലപ്പോഴും റുഗാനിയുടെ അടുത്ത് ചികില്‍സ തേടി പോവാറുണ്ടായിരുന്നുവെന്നും കുംബ്ലെ പറഞ്ഞു. ലണ്ടനിലെ ഹാര്‍ളി സ്ട്രീറ്റിലായിരുന്നു അന്ന് റുഗാനി ചികില്‍സിച്ചിരുന്നത്. കുംബ്ലെയുടെ നിര്‍ദേശപ്രകാരം താന്‍ ഇവിടെയെത്തി ചികില്‍സ തേടുകയായിരുന്നുവെന്ന് മുഷ്താഖ് പറഞ്ഞു.

തന്നെ പരിശോധിച്ച ശേഷം ഡോക്ടര്‍ ലെന്‍സുകള്‍ നല്‍കി. കാഴ്ച വളരെ ദുര്‍ബലമാണെന്നും തിമിരമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പാകിസ്താനില്‍ പല ഡോക്ടര്‍മാരെയും സമീപിച്ച് താന്‍ ചികില്‍സ തേടിയിരുന്നു. പക്ഷെ അവര്‍ക്കൊന്നും രോഗം ഭേദമാക്കാനായില്ല. കുംബ്ലെ സഹായിച്ചതു കൊണ്ടു മാത്രമാണ് അന്നു തനിക്കു ഡോക്ടര്‍ റുഗാനിയുമായി ബന്ധപ്പെടാനും രോഗമുക്തി നേടാനും കഴിഞ്ഞത്. വളരെ മാന്യനായ വ്യക്തിയായിരുന്നു കുംബ്ലെയെന്നും മുഷ്താഖ് കൂട്ടിച്ചേത്തു.

Story first published: Monday, April 13, 2020, 13:58 [IST]
Other articles published on Apr 13, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+