Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വിന്‍ഡീസിന് കനത്ത തിരിച്ചടി,ആന്ദ്രെ റസ്സല്‍ പുറത്ത്;ഇന്ത്യക്കെതിരായ ട്വന്റി20 പരമ്പരയില്‍ കളിക്കില്ല

കൊല്‍ക്കത്ത: ഇന്ത്യക്കെതിരായ ട്വന്റി20 പരമ്പരയ്ക്ക് ഇന്ന് തുടക്കമാവാനിരിക്കേ വെസ്റ്റ് ഇന്‍ഡീസിന് കനത്ത തിരിച്ചടിയായി സൂപ്പര്‍താരത്തിന്റെ പരിക്ക്. കുട്ടിക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ ഓള്‍റൗണ്ടര്‍മാരിലൊരാളായ ആന്ദ്രെ റസ്സലാണ് പരിക്ക് മൂലം ഇന്ത്യക്കെതിരായ ടി-ട്വന്റി പരമ്പരയില്‍ നിന്ന് പിന്‍മാറിയത്. കാല്‍മുട്ടിനേറ്റ പരിക്കാണ് റസ്സലിനും വിന്‍ഡീസിനും വിനയായത്.

andrerussell1

പരിക്കിനെ തുടര്‍ന്ന് റസ്സല്‍ ഇന്ത്യക്കെതിരേ കളിക്കുന്ന കാര്യം നേരത്തെ തന്നെ അനിശ്ചിതത്വത്തിലായിരുന്നു. ഇന്ത്യക്കെതിരായ ട്വന്റി20യില്‍ റസ്സലിന് കളിക്കാനാവില്ലെന്ന് വിന്‍ഡീസ് സെലക്ഷന്‍ കമ്മറ്റി ചെയര്‍മാന്‍ കോര്‍ട്ട്‌നി ബ്രൗണാണ് അറിയിച്ചത്. ട്വന്റി-ട്വന്റി ലീഗുകളില്‍ വെടിക്കെട്ട് ബാറ്റിങിലൂടെ എതിര്‍ ബൗളര്‍മാര്‍ക്ക് തലവേദന സൃഷ്ടിക്കാറുള്ള റസ്സലിന്റെ പിന്‍വാങ്ങല്‍ ഇന്ത്യക്കെതിരേ വിന്‍ഡീസിന് ആദ്യത്തെ പ്രഹരം കൂടിയാണ്.
ഒന്നാം ടെസ്റ്റ്: ബംഗ്ലാദേശിനെതിരേ സിംബാബ്‌വെയ്ക്ക് ഭേദപ്പെട്ട തുടക്കം; വില്ല്യംസിന് സെഞ്ച്വറി നഷ്ടം

Story first published: Sunday, November 4, 2018, 10:22 [IST]
Other articles published on Nov 4, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+