Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പ്ലീസ് ചിരിപ്പിക്കരുത്, ഇങ്ങനെയും ഔട്ടാവുമോ? കോമഡി ഷോയെ വെല്ലും ഈ റണ്ണൗട്ടുകള്‍

ക്രിക്കറ്റില്‍ ഒരു ബാറ്ററെ സംബന്ധിച്ചിടത്തോളം ഏറ്റവും നിര്‍ഭാഗ്യകരമായ പുറത്താവല്‍ റണ്ണൗട്ട് തന്നെയാണ്. പലപ്പോഴും നന്നായി ബാറ്റ് ചെയ്തു കൊണ്ടിരിക്കെ ഈ തരത്തില്‍ പുറത്താവേണ്ടി വരുന്നത് ഒരു ബാറ്ററെ സംബന്ധിച്ചിടത്തോളം താങ്ങാവുന്നതിലും അപ്പുറമാണ്. ഒരൊറ്റ സെക്കന്റിലെ അശ്രദ്ധ പോലും വിക്കറ്റ് നഷ്ടപ്പെടുത്താന്‍ ഇടയാക്കും. ചിലപ്പോള്‍ ബാറ്റിങ് പങ്കാളിയുടെ ഭാഗത്തു നിന്നുള്ള വലിയ പിഴവായിരിക്കും റണ്ണൗട്ടിലേക്കു നയിക്കുക. ബാറ്റര്‍മാരുടെ നിര്‍ഭാഗ്യത്തോടൊപ്പം ഫീല്‍ഡറുടെ ഭാഗ്യം കൂടി ചേരുമ്പോള്‍ മാത്രമേ ഒരു റണ്ണൗട്ട് യാഥാര്‍ഥ്യമാവുകയുള്ളൂ.

ഒരുപാട് റണ്ണുകള്‍ കാലങ്ങളായി നമ്മള്‍ കണ്ടു കൊണ്ടിരിക്കുകയാണ്. ഒരു കളിയില്‍ മിനിമം ഒരു റണ്ണൗട്ടെങ്കിലും പ്രതീക്ഷിക്കാം. ചില റണ്ണൗട്ടുകള്‍ നമ്മളെ പൊട്ടിച്ചിരിപ്പിച്ചേക്കാം. കോമഡി ഷോയെപ്പോലും വെല്ലുന്ന ചില തമാശകള്‍ ഈ റണ്ണൗട്ടില്‍ നമുക്ക് കാണാം. അത്തരത്തിലുള്ള ചില റണ്ണൗട്ടുകള്‍ ഏതൊക്കെയെന്നു നോക്കാം.

ആന്ദ്രെ റസ്സല്‍

ആന്ദ്രെ റസ്സല്‍

വെസ്റ്റ് ഇന്‍ഡീസിന്റെ വെടിക്കെട്ട് ഓള്‍റൗണ്ടര്‍ ആന്ദ്രെ റസ്സലിന്റെ അടുത്തിടെയുള്ള റണ്ണൗട്ട് സോഷ്യല്‍ മീഡിയയില്‍ വലിയ വൈറലായി മാറിയിരുന്നു. അത്ര രസകരമായ റണ്ണൗട്ടായിരുന്നു ഇത്. എതിര്‍ ടീം പോലും പ്രതീക്ഷിക്കാത്ത തരത്തിലായിരുന്നു അന്നു റസ്സല്‍ പുറത്തായത്.
ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിനിടെയായിരുന്നു ഇത്. ഖുല്‍ന ടൈഗേഴ്‌സിനെതിരായ കളിയില്‍ മിസ്റ്റര്‍ ഗ്രൂപ്പ് ധക്കയ്ക്കു വേണ്ടി ബാറ്റ് ചെയ്യുകയായിരുന്നു റസ്സല്‍. 15ാം ഓവറില്‍ പന്ത് ഓഫ്‌സൈഡിലേക്കു തട്ടിയിട്ട് റസ്സല്‍ സിംഗിളിനായി ഓടി. ക്രീസിന്റെ മറുവശത്ത് മഹമ്മുദുള്ളയായിരുന്നു.

2

ഷോര്‍ട്ട് തേര്‍ഡ് മാനില്‍ വച്ച് പന്ത് ഫീല്‍ഡ് ചെയ്ത മെഹ്ദി ഹസന്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലേക്കു ത്രോ ചെയ്തു. അപ്പോഴേക്കും മഹമ്മുദുള്ള അവിടെയെത്തിയിരുന്നു. വിക്കറ്റുകള്‍ മിസ്സായ പന്ത് നേരെ പോയി പതിച്ചത് നോണ്‍സ്‌ട്രൈക്കറുടെ എന്‍ഡിലെ വിക്കറ്റുകളായിരുന്നു. ഈ വിക്കറ്റിലേക്കു പന്ത് വരുമെന്ന് ഒട്ടും പ്രതീക്ഷിക്കാതെ ഓടിയ റസ്സല്‍ അവിടെയെത്തുമ്പോഴേക്കും ബേയ്ല്‍സ് താഴെ വീണിരുന്നു. ഇതോടെ റസ്സലിനു ക്രീസ് വിടേണ്ടി വരികയും ചെയ്തു.

 അസ്ഹര്‍ അലി

അസ്ഹര്‍ അലി

പാകിസ്താന്‍ താരം അസ്ഹര്‍ അലിയുടെ ഈ പുറത്താവല്‍ കണ്ടാല്‍ ആര്‍ക്കും ചിരിക്കാതിരിക്കാന്‍ കഴിയില്ല. 2018ല്‍ ഓസ്‌ട്രേലിയക്കെതിരേ നടന്ന ടെസ്റ്റലായിരുന്നു സംഭവം. അലിയുടെ ബാറ്റില്‍ തട്ടിയ ബോള്‍ ഗ്യാപ്പിലൂടെ ബൗണ്ടറിയിലേക്കു കുതിച്ചു. എല്ലാവരും പന്ത് ബൗണ്ടറി ലൈന്‍ കടക്കുമെന്ന് ഉറപ്പിച്ച നിമിഷം. അസ്ഹര്‍ അലിയും ബാറ്റിങ് പങ്കാളിയായ ആസാദ് ഷെഫീഖും സിംഗിള്‍ ഓടുക പോലും ചെയ്യാതെ പിച്ചിനു നടുവില്‍ പന്തും നോക്കി കൂളായിനില്‍ക്കുന്നു.

4

പക്ഷെ ബൗണ്ടറി ലൈനിന് തൊട്ടരികില്‍ വച്ച് പന്ത് നിന്നു പോയി. ഓടിയെത്തിയ ഫീല്‍ഡര്‍ മിച്ചെല്‍ സ്റ്റാര്‍ക്ക് ഇത് വിക്കറ്റ് കീപ്പര്‍ ടിം പെയ്‌നു ത്രോ ചെയ്തു. അപ്പോള്‍ രണ്ടു പാക് താരങ്ങളും പിച്ചിന് നടുവില്‍ സംസാരിച്ചു നില്‍ക്കുകയായിരുന്നു. പെയ്ന്‍ ഉടന്‍ സ്റ്റംപ് ചെയ്യുകയും ചെയ്തു. അസ്ഹര്‍ അലിയും ആസാദ് ഷെഫീഖും എന്താണ് സംഭവിച്ചതെന്നു പോലും മനസ്സിലാവാതെ അമ്പരന്നു നിന്നു. ഒടുവില്‍ അലി ഔട്ടാണെന്നു അംപയര്‍ വിധിച്ചതോടെയാണ് ഇരുവരും സ്തബ്ധരായത്.

 ആദം സാംപ

ആദം സാംപ

ഓസ്ട്രലിയയുടെ യുവ സ്പിന്നര്‍ ആദം സാംപ നടത്തിയ റണ്ണൗട്ട് വളരെ രസകരമായിരുന്നു. ഓസ്‌ട്രേലിയയില്‍ നടന്ന ബിഗ് ബാഷ് ലീഗിനിടെയായിരുന്നു സംഭവം. സാംപയാണ് ബൗള്‍ ചെയ്തത്. സ്‌ട്രൈക്ക് നേരിട്ടത് റെനഗേഡ്‌സ് താരം ഡ്വയ്ന്‍ ബ്രാവോയായിരുന്നു. ഫുള്‍ ടോസായിരുന്നു അത്. ബ്രാവോ ആഞ്ഞുവീശി. പന്ത് നോണ്‍സ്‌ട്രൈക്കറായ നെവില്ലെയുടെ ബാറ്റില്‍ തട്ടിയ ശേഷം സാംപയുടെ മൂക്കിലും തട്ടി സ്റ്റംപുകളിലേക്കു വീഴുകയായിരുന്നു. നെവില്ലെ അപ്പോള്‍ ക്രീസിനു പുറത്തുമായിരുന്നു. റീപ്ലേയില്‍ നെവില്ലെ ക്രീസിലുണ്ടായിരുന്നില്ലെന്നു തെളിഞ്ഞതോടെ അംപയര്‍ ഔട്ട് വിധിക്കുകയും ചെയ്തു.

 ഇന്‍സാമുള്‍ ഹഖ്

ഇന്‍സാമുള്‍ ഹഖ്

പാകിസ്താന്റെ മുന്‍ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്ററുമായ ഇന്‍സമാമുള്‍ ഹഖ് വിക്കറ്റുകള്‍ക്കിടയിലൂടെയുള്ള ഓട്ടത്തിന്റെ കാര്യത്തില്‍ വളരെ മോശമായിരുന്നു. ഈ കാരണത്താല്‍ തന്നെ ഒരുപാട് തവണ അദ്ദേഹം റണ്ണൗട്ടാവുകയും ചെയ്തിട്ടുണ്ട്. അക്കൂട്ടത്തില്‍പ്പെട്ട രസകരമായ ഒരു റണ്ണൗട്ടാണിത്.
ഇംഗ്ലണ്ടും പാകിസ്താനും തമ്മില്‍ നടന്ന ടെസ്റ്റിനിടെയായിരുന്നു ഇത്. 109 റണ്‍സോടെ ക്രീസിലുണ്ടായിരുന്ന ഇന്‍സിയാണ് സ്‌ട്രൈക്ക് നേരിട്ടത്. ബൗളര്‍ സ്റ്റീവ് ഹാര്‍മിസണായിരുന്നു. ഇന്‍സി പന്ത് ഡിഫന്‍ഡ് ചെയ്യുകയാണ് ചെയ്തത്. ഫോളോ ത്രൂയില്‍ തന്നെ ഇതെടുത്ത് ഹാര്‍മിസണ്‍ സ്‌ട്രൈക്കറുടെ എന്‍ഡിലേക്കു ത്രോ ചെയ്തു. നേരെ സ്റ്റംപുകളിലാണ് പതിച്ചത്. അല്‍പ്പം മുന്നോട്ടു കയറി ഷോട്ട് കളിച്ച ഇന്‍സി അപ്പോള്‍ ക്രീസിനു പുറത്തുമായിരുന്നു. റീപ്ലേയ്‌ക്കൊടുവലില്‍ തേര്‍ഡ് അംപയര്‍ ഔട്ട് വിധിക്കുകയും ചെയ്തു.

Story first published: Wednesday, January 26, 2022, 16:35 [IST]
Other articles published on Jan 26, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+