For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സച്ചിനെ ദൈവമായി ആരാധിക്കുന്നു ക്രിക്കറ്റിനെ ആരാധിക്കാത്ത ഗ്രാമവാസികള്‍

By Anwar Sadath

ഹൈദരാബാദ്: ഒരു പക്ഷേ മാസങ്ങള്‍ക്ക് മുന്‍പ് ക്രിക്കറ്റ് എന്തെന്നോ, സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ആരെന്നോ അറിയാത്തവര്‍ ഈ ഗ്രാമത്തിലുണ്ടായിരുന്നു. എന്നാലിപ്പോള്‍ അതല്ല അവസ്ഥ. ഗ്രാമത്തിലെ ഓരോ വീട്ടിലും സച്ചിന്റെ ചിത്രം ചുമരില്‍ തൂക്കിക്കഴിഞ്ഞു. ഗ്രാമവാസികള്‍ അത്രയ്ക്കും ഇഷ്ടപ്പെടുന്ന വ്യക്തിയായി സച്ചിന്‍ മാറിക്കഴിഞ്ഞു.

കാരണം മറ്റൊന്നുമല്ല, തങ്ങളുടെ ഗ്രാമത്തിന് സച്ചിന്‍ നല്‍കിയ സേവനത്തെ ബഹുമാനിച്ചാണ് ജനങ്ങള്‍ സച്ചിനെ ദൈവതുല്യരായി കാണുന്നത്. 11 മാസങ്ങള്‍ക്ക് മുന്‍പ് കിലോമീറ്ററുകള്‍ താണ്ടിയാണ് ഗ്രാമവാസികള്‍ കുടിവെള്ളം വീട്ടിലെത്തിച്ചിരുന്നത് എങ്കില്‍, ഇന്ന് ഓരോ വീട്ടിനുള്ളിലും പൈപ്പ് വഴി ജലമെത്തുന്നു. രണ്ടു കോടി രൂപ ചെലവിട്ട് സച്ചിന്‍ നടത്തിയ വികസന പദ്ധതിയാണ് ഇതിന് കാരണമായത്.

sachin

ഓരോ എംപിമാരും ഓരോ ഗ്രാമത്തെ ദത്തെടുക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭ്യര്‍ഥന മാനിച്ചാണ് ആന്ധ്രാപ്രദേശിലെ നെര്‍നൂര്‍ എന്ന ഗ്രാമത്തെ സച്ചിന്‍ ദത്തെടുക്കുന്നത്. വെള്ളവും വൈദ്യുതിയും അടിസ്ഥാന സൗകര്യങ്ങളും ഇല്ലാത്ത ഗ്രാമത്തെക്കുറിച്ച് അറിഞ്ഞ സച്ചിന്‍ നെര്‍നൂരിനെ ദത്തെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു.

ഗ്രാമവാസികള്‍ക്ക് വെള്ളമെത്തിക്കുന്നതിനാണ് സച്ചിന്‍ പ്രഥമ പരിഗണന നല്‍കിയത്. സച്ചിന്റെ പരിശ്രമം ഗ്രാമത്തെ മാറ്റിയെടുക്കുകയാണ്. ഗ്രാമം മാറിത്തുടങ്ങിയതോടെ ജോലി തേടി അന്യദേശങ്ങളിലേക്ക് പോയ ചെറുപ്പക്കാരും സ്വന്തം വീടുകളിലേക്ക് തിരിച്ചെത്തി തുടങ്ങിയിരിക്കുന്നു. ഇതൊക്കെ പോരെ ഒരു ഗ്രാമത്തിന് ഒരാളെ ആരാധിക്കാന്‍. ഇന്ന് ഓരോ വീട്ടിലും സച്ചിന്റെ ചിത്രമുണ്ട്. കാരണം അവരുടെ ജീവിതത്തില്‍ മാറ്റത്തിന്റെ വിളക്കുതെളിയിച്ചത് സച്ചിനാണ്.

Story first published: Saturday, September 26, 2015, 9:14 [IST]
Other articles published on Sep 26, 2015
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+