Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: ലോക റെക്കോര്‍ഡിട്ട് ജെയിംസ് ആന്‍ഡേഴ്‌സന്‍! വാല്‍ഷിനെ കടത്തിവെട്ടി

ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ അവസാന ദിനം വിക്കറ്റ് കൊയ്ത്തില്‍ ലോക റെക്കോര്‍ഡിന് അവകാശിയായിരിക്കുയാണ് ഇംഗ്ലണ്ടിന്റെ ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സന്‍. 30 വയസ്സിനു ശേഷം ടെസ്റ്റില്‍ ഏറ്റവുമധികം വിക്കറ്റുകളെടുത്ത പേസറെന്ന ലോക റെക്കോര്‍ഡാണ് അദ്ദേഹത്തെ തേടിയെത്തിയിരിക്കുന്നത്.

1

ചെന്നൈ ടെസ്റ്റില്‍ ആദ്യ സെഷനില്‍ മൂന്നു വിക്കറ്റുകളെടുക്കാന്‍ ആന്‍ഡേഴ്‌സ്‌നു കഴിഞ്ഞിരുന്നു. ഇവയില്‍ രണ്ടാമത്തെ വിക്കറ്റ് നേടിയതോടെ അദ്ദേഹം ചരിത്രം തിരുത്തുകയായിരുന്നു. വെസ്റ്റ് ഇന്‍ഡീസിന്റെ മുന്‍ പേസ് വിസ്മയം കോട്‌നി വാല്‍ഷിനെയാണ് ഇതോടെ ഇംഗ്ലണ്ടിന്റെ വെറ്ററന്‍ പേസര്‍ പിന്നിലാക്കിയത്. ഏറെക്കാലം വാല്‍ഷ് കൈയടക്കി വച്ച റെക്കോര്‍ഡ് ആന്‍ഡേഴ്‌സനു മുന്നില്‍ വഴിമാറുകയായിരുന്നു.

341 വിക്കറ്റുകളായിരുന്നു 30 വയസ്സിനു ശേഷം ടെസ്റ്റില്‍ നിന്നും വാല്‍ഷ് കൊയ്തത്. ഒരിക്കലും ഇളക്കം തട്ടില്ലെന്നു കരുതപ്പെട്ടിരുന്ന റെക്കോര്‍ഡ് കൂടിയായിരുന്നു ഇത്. എന്നാല്‍ 38ാം വയസ്സില്‍ ആന്‍ഡേഴ്‌സന്‍ വാല്‍ഷിന്റെ ലോക റെക്കോര്‍ഡ് തട്ടിയെടുക്കുകയായിരുന്നു. 30 വയസ്സിനു ശേഷം മറ്റൊരു പേസറും ടെസ്റ്റില്‍ 300ന് മുകളില്‍ വിക്കറ്റുകള്‍ നേടിയിട്ടില്ല. ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസം ഗ്ലെന്‍ മഗ്രാത്ത് (287 വിക്കറ്റ്) ന്യൂസിലാന്‍ഡ് ഇതിഹാസം റിച്ചാര്‍ഡ് ഹാഡ്‌ലി (276) എന്നിവരാണ് മൂന്നും നാലും സ്ഥാനങ്ങളിലുള്ളത്. നിലവില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവുമധികം വിക്കറ്റുകളെടുത്ത പേസറനെന്ന ലോക റെക്കോര്‍ഡിന് അവകാശി കൂടിയാണ് ആന്‍ഡേഴ്‌സന്‍. ഇതിനു പിന്നാലെയാണ് 30 വയസ്സിനു ശേഷം ടെസ്റ്റില്‍ കൂടുതല്‍ വിക്കറ്റുകളെടുത്ത പേസറായി അദ്ദേഹം മാറിയിരിക്കുന്നത്.

2

ചെന്നൈ ടെസ്റ്റില്‍ ഒരോവറിലായിരുന്നു രണ്ടു നിര്‍ണായക വിക്കറ്റുകളെടുത്ത് ആന്‍ഡേഴ്‌സന്‍ ഇന്ത്യയെ സത്ബ്ധരാക്കിയത്. 420 റണ്‍സിന്റെ വിജയലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യ രണ്ടു വിക്കറ്റിന് 92 റണ്‍സെടുത്തു നില്‍ക്കെയായിരുന്നു ആന്‍ഡേഴ്‌സനെ ക്യാപ്റ്റന്‍ ജോ റൂട്ട് പന്തേല്‍പ്പിച്ചത്. ഫിഫ്റ്റിയുമായി മികച്ച രീതിയില്‍ ബാറ്റ് ചെയ്യുകയായിരുന്ന ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിനെ ഓവറിലെ രണ്ടാമത്തെ ബോളില്‍ ആന്‍ഡേഴ്‌സന്‍ ബൗള്‍ഡാക്കി. ഓഫ് സ്റ്റംപിന് അടുത്ത്‌സ പിച്ച് ചെയ്ത ഗുഡ് ലെങ്ത് ബോള്‍ ഗില്‍ പ്രതിരോധിക്കാന്‍ ശ്രമിച്ചെങ്കിലും ബാറ്റിനും പാഡിനുമിടയില്‍ക്കൂടി ഓഫ് സ്റ്റംപ് തെറിപ്പിച്ചു.

തൊട്ടടുത്ത ബോള്‍ നേരിട്ടത് പുതുതായി ക്രീസിലെത്തിയ വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയായിരുന്നു. ആദ്യ ബോള്‍ രഹാനെ ലീവ് ചെയ്തു. അടുത്ത ബോള്‍ രഹാനെയുടെ പാഡില്‍ പതിച്ചപ്പോള്‍ ഇംഗ്ലണ്ട് താരങ്ങള്‍ എല്‍ബിഡബ്ല്യുവിനായി അപ്പീല്‍ ചെയ്‌തെങ്കിലും അംപയര്‍ നോട്ടൗട്ട് വിളിക്കുകയായിരുന്നു. ഇംഗ്ലണ്ട് ഇതിനെതിരേ ഡിആര്‍എസ് വിളിച്ചെങ്കിലും ഫലുണ്ടായില്ല. എന്നാല്‍ അടുത്ത ബോളില്‍ രഹാനെയെ ബൗള്‍ഡാക്കി ആന്‍ഡേഴ്‌സന്‍ ഇത്തവണ അംപയറുടെ തീരുമാനത്തിനു കാത്തുനില്‍ക്കാതെ അടുത്ത വിക്കറ്റു പോക്കറ്റിലാക്കി. ഇതോടെയാണ് വാല്‍ഷിന്റെ റെക്കോര്‍ഡും അദ്ദേഹം പഴങ്കഥയാക്കിയത്. ഗില്‍ ബൗള്‍ഡായതിന് സമാനമായ ബോളില്‍ തന്നെയാണ് പ്രതിരോധിക്കാന്‍ ശ്രമിച്ച് രഹാനെ ബൗള്‍ഡായി മടങ്ങിയത്.

Story first published: Tuesday, February 9, 2021, 12:11 [IST]
Other articles published on Feb 9, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+