Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മൂന്നാമങ്കത്തിന് ഇംഗ്ലണ്ട് ഒരുങ്ങിത്തന്നെ- ആന്‍ഡേഴ്‌സന്‍, ആര്‍ച്ചര്‍ തിരിച്ചെത്തി, ടീമിനെയറിയാം

ഇന്ത്യക്കെതിരേയുള്ള മൂന്നാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ഇംഗ്ലണ്ടിന്റെ 17 അംഗ ടീമിനെ പ്രഖ്യാപിച്ചു. രണ്ടാം ടെസ്റ്റിലേറ്റ വന്‍ തോല്‍വിയില്‍ നിന്നും പാഠമുള്‍ക്കൊണ്ട് ശക്തമായ ടീമിനെയാണ് ഇംഗ്ലണ്ട് തിരഞ്ഞെടുത്തിരിക്കുന്നത്. രണ്ടാം ടെസ്റ്റില്‍ മിന്നുന്ന പ്രകടനം നടത്തിയ മോയിന്‍ അലിക്കു ഇംഗ്ലണ്ട് ശേഷിച്ച രണ്ടു ടെസ്റ്റുകളില്‍ വിശ്രമം അനുവദിച്ചിരിക്കുകയാണ്. ചെറിയൊരു ബ്രേക്കിനായി അദ്ദേഹം വൈകാതെ നാട്ടിലേക്കു മടങ്ങും.

1

ആദ്യ രണ്ടു ടെസ്റ്റുകളിലും വിശ്രമം അനുവദിച്ചിരുന്ന ജോണി ബെയര്‍സ്‌റ്റോ, മാര്‍ക്ക് വുഡ് എന്നിവരെ മൂന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ട് തിരികെ വിളിച്ചിട്ടുണ്ട്. രണ്ടാം ടെസ്റ്റില്‍ വിശ്രമം അനുവദിക്കപ്പെട്ട ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സന്‍, പരിക്കു കാരണം പുറത്തിരുന്ന സ്പീഡ് സ്റ്റാര്‍ ജോഫ്ര ആര്‍ച്ചര്‍ എന്നിവരും മൂന്നാം ടെസ്റ്റില്‍ മടങ്ങിയെത്തി. ഈ മാസം 24 മുതല്‍ അഹമ്മദാബാദിലെ മൊട്ടേറ സ്റ്റേഡിയത്തില്‍ പകലും രാത്രിയുമായിട്ടാണ് രണ്ടാം ടെസ്റ്റ് നടക്കുന്നത്. സ്റ്റേഡിയം നവീകരിച്ച ശേഷം ഇവിടെ നടക്കുന്ന ആദ്യത്തെ അന്താരാഷ്ട്ര മല്‍സരം കൂടിയാണിത്.

രണ്ടാം ടെസ്റ്റില്‍ ഇന്ത്യയോടു 317 റണ്‍സിന്റെ വന്‍ തോല്‍വിയാണ് ഇംഗ്ലണ്ട് ഏറ്റുവാങ്ങിയത്. ഇതോടെ നാലു ടെസ്റ്റുകളുടെ പരമ്പരയില്‍ ഇന്ത്യ 1-1നു ഒപ്പമെത്തുകയും ചെയ്തിരുന്നു. ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ട് 227 റണ്‍സിനു വിജയിച്ചിരുന്നു. പരമ്പരയില്‍ ഇരുടീമുകളും ഒപ്പമായതോടെ മൂന്നാം ടെസ്റ്റ് കൂടുതല്‍ ആവേശകരമായിരിക്കുകയാണ്.

2

ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനല്‍ പ്രതീക്ഷകള്‍ രണ്ടാം ടെസ്റ്റിലെ ജയത്തോടെ ഇന്ത്യ സജീവമാക്കിയിരുന്നു. ആദ്യ ടെസ്റ്റിലെ തോല്‍വിക്കു ശേഷം ഇന്ത്യ പോയിന്റ് പട്ടികയില്‍ നാലാംസ്ഥാനത്തേക്കു വീണിരുന്നു. എന്നാല്‍ രണ്ടാം ടെസ്റ്റിലെ വിജയം ഇന്ത്യയെ രണ്ടാംസ്ഥാനത്തേക്കുയര്‍ത്തിയിട്ടുണ്ട്. ശേഷിച്ച രണ്ടു ടെസ്റ്റുകളില്‍ ഒന്നില്‍ ജയിക്കുകയും മറ്റൊന്നില്‍ സമനില വഴങ്ങുകയും ചെയ്താല്‍ ഇന്ത്യക്കു ഫൈനലിലെത്താം. എന്നാല്‍ ടെസ്റ്റ് പരമ്പര സമനിലയിലായാല്‍ ഇന്ത്യയും ഇംഗ്ലണ്ടും ഫൈനല്‍ കാണാതെ പുറത്താവും. ഓസ്‌ട്രേലിയ ഫൈനലിലേക്കു യോഗ്യത നേടുകയും ചെയ്യും.

മൂന്നാം ടെസ്റ്റിനുള്ള ഓസ്‌ട്രേലിയന്‍ ടീം

ജോ റൂട്ട് (ക്യാപ്റ്റന്‍), ജെയിംസ് ആന്‍ഡേഴ്‌സന്‍, ജോഫ്ര ആര്‍ച്ചര്‍, ജോണി ബെയര്‍സ്‌റ്റോ, ഡൊമിനിക്ക് ബെസ്സ്, സ്റ്റുവര്‍ട്ട് ബ്രോഡ്, റോറി ബേണ്‍സ്, സാക്ക് ക്രോളി, ബെന്‍ ഫോക്‌സ്, ഡാന്‍ ലോറന്‍സ്, ജാക്ക് ലീച്ച്, ഓലി പോപ്പ്, ഡോം സിബ്ലി, ബെന്‍ സ്‌റ്റോക്‌സ്, ഓലി സ്‌റ്റോണ്‍, ക്രിസ് വോക്‌സ്, മാര്‍ക്ക് വുഡ്.

Story first published: Tuesday, February 16, 2021, 15:56 [IST]
Other articles published on Feb 16, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+