Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സാനിയയുടെ സഹോദരിയുടെ രണ്ടാം വിവാഹം, വരന്‍ ക്രിക്കറ്റ് താരം! ആരാണെന്ന് അറിയാം

ഇന്ത്യയുടെ ടെന്നിസ് ഇതിഹാസം സാനിയ മിര്‍സയും പാകിസ്താന്‍ ക്രിക്കറ്റ് താരം ഷുഹൈബ് മാലിക്കും തമ്മിലുള്ള വിവാഹം വലിയ വാര്‍ത്തയായിരുന്നു. ഇന്ത്യ-പാക് വൈകാരികത കല്യാണ വിഷയത്തിലും ചര്‍ച്ചയായതോടെ വലിയ വിമര്‍ശനങ്ങള്‍ സാനിയക്ക് നേരിടേണ്ടി വന്നു. ഇപ്പോള്‍ എല്ലാവരേയും ഞെട്ടിച്ച് ഇരുവരും വിവാഹ മോചിതരായിരിക്കുകയാണ്. മാലിക് ഇതിനോടകം രണ്ടാം വിവാഹം കഴിക്കുകയും ചെയ്തു. പാകിസ്താന്‍ മോഡലിനെയാണ് മാലിക് വിവാഹം കഴിച്ചത്.

ഇനി സാനിയയുടെ വിവാഹം എന്നാണെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഇത് സംബന്ധിച്ച പല അഭ്യൂഹങ്ങളും പരക്കുന്നുണ്ട്. എന്നാല്‍ നിലവില്‍ ഔദ്യോഗിക പ്രതികരണങ്ങളൊന്നും ഇതു സംബന്ധിച്ച് സാനിയ നല്‍കിയിട്ടില്ല. സാനിയയുടെ വിവാഹ മോചനം ചര്‍ച്ചയായിത്തുടരുമ്പോള്‍ സാനിയയുടെ സഹോദരിയുടെ രണ്ടാം വിവാഹത്തിന്റെ വിശേഷങ്ങളും ഇപ്പോള്‍ പാപ്പരസികള്‍ ആഘോഷമാക്കുകയാണ്. അനാം മിര്‍സ ആദ്യ വിവാഹ ബന്ധം വേര്‍പെടുത്തി രണ്ടാം വിവാഹം ചെയ്തിരിക്കുന്നത്.

ഒരു ക്രിക്കറ്റ് താരത്തെയാണ്. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകനായ മുഹമ്മദ് അസ്ഹറുദ്ദീന്റെ മകന്‍ മുഹമ്മദ് അസാദുദ്ദീനാണ് അനാം മിര്‍സയുടെ ഭര്‍ത്താവ്. 2019ലായിരുന്നു ഇവരുടെ വിവാഹം. ഈ ബന്ധത്തില്‍ ഒരു പെണ്‍കുട്ടിയും ഇവര്‍ക്കുണ്ട്. അനാം മിര്‍സയുടേയും അസാദുദ്ദീന്റേയും വിവാഹം കഴിഞ്ഞിട്ട് അഞ്ച് വര്‍ഷത്തോളമായെങ്കിലും ഇപ്പോള്‍ സാനിയയുടെ വിവാഹ മോചനത്തിന് പിന്നാലെയാണ് ഇവരുടെ ദാമ്പത്യ ബന്ധവും ഗോസിപ്പ് കോളത്തിലേക്കെത്തിയിരിക്കുന്നത്.

ഇരുവരുടേയും കുഞ്ഞിന്റെ പേര് ദുവ എന്നാണ്. അസാദുദ്ദീനും ദുവയും കളിക്കുന്നതിന്റെ വീഡിയോ അനാം കഴിഞ്ഞ ദിവസം സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ചത് വൈറലായിരുന്നു. മുഹമ്മദ് അസ്ഹറുദ്ദീനെപ്പോലെ തന്നെ ക്രിക്കറ്റിലൂടെ വളരാന്‍ ആഗ്രഹിച്ചയാളാണ് അസാദുദ്ദീന്‍. ബാറ്റ്‌സ്മാനെന്ന നിലയില്‍ വളരാന്‍ ശ്രമിച്ച താരം പ്രാദേശിക ടൂര്‍ണമെന്റിലും ജൂനിയര്‍ വിഭാഗത്തിലുമെല്ലാം കളിച്ചിരുന്നു. ഗോവയ്ക്കായി രണ്ട് ഫസ്റ്റ്ക്ലാസ് മത്സരങ്ങള്‍ അദ്ദേഹം കളിച്ചു.

anam mirza, Mohammad Asaduddin

17 റണ്‍സാണ് ആകെ നേടാനായത്. മോശം പ്രകടനം നടത്തിയതോടെ തഴയപ്പെട്ടു. ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്‍ 11നായും അസാദുദ്ദീന്‍ കളിച്ചിട്ടുണ്ട്. ഇപ്പോള്‍ ക്രിക്കറ്റ് പൂര്‍ണ്ണമായും വിട്ട താരം ബിസിനസിലാണ് ശ്രദ്ധ നല്‍കിയിരിക്കുന്നത്. അനാം മിര്‍സയുടെ ആദ്യ ഭര്‍ത്താവ് അക്ബര്‍ റഷീദായിരുന്നു. ബിസിനസുകാരനായിരുന്ന അക്ബറുമായി ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് അനാം വിവാഹത്തിലേക്കെത്തിയത്. 2016 നവംബര്‍ 18നായിരുന്നു ഇവരുടെ വിവാഹം.

എന്നാല്‍ വെറും രണ്ട് വര്‍ഷം പോലും ഈ വിവാഹ ബന്ധം നിലനിന്നില്ല. 2018ലാണ് ഇവര്‍ വിവാഹ ബന്ധം വേര്‍പെടുത്തിയത്. തൊട്ടടുത്ത വര്‍ഷം തന്നെ അനാം മിര്‍സ അസാദുദ്ദീനെ വിവാഹം ചെയ്തു. ഇപ്പോള്‍ സന്തോഷകരമായ ദാമ്പത്യ ജീവിതം നയിക്കുകയാണ്. സഹോദരിയെപ്പോലെ സാനിയയുടെ രണ്ടാം വിവാഹ വാര്‍ത്തകളാണ് ഇപ്പോള്‍ ആരാധകര്‍ പ്രതീക്ഷിക്കുന്നത്. ആദ്യ വിവാഹ ബന്ധം വേര്‍പെടുത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയെ സാനിയ വിവാഹം കഴിക്കാന്‍ പോവുകയാണെന്ന ഗോസിപ്പുകള്‍ പോലും എത്തിയിരുന്നു.

നിലവില്‍ കുടുംബത്തോടൊപ്പം ദുബായിലാണ് സാനിയ താമസിക്കുന്നത്. സാനിയയും മാലിക്കും തമ്മില്‍ വേര്‍പിരിയാന്‍ പോവുകയാണെന്ന റിപ്പോര്‍ട്ട് നേരത്തെ മുതല്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇതിനെ നിഷേധിക്കുകയാണ് ഇരുവരും ചെയ്തത്. മാലിക്കിന്റെ രണ്ടാം വിവാഹത്തിന്റെ ചിത്രങ്ങളടക്കം പുറത്തുവന്നതോടെയാണ് നേരത്തെ തന്നെ തങ്ങള്‍ വിവാഹ മോചനം നേടിയിരുന്നുവെന്ന് സാനിയ വെളിപ്പെടുത്തുന്നത്.

എന്നാല്‍ മാലിക്കിന്റെ രണ്ടാം വിവാഹത്തില്‍ കുടുംബത്തിന് വലിയ താല്‍പര്യമില്ലായിരുന്നു. സുഹൃത്തുക്കള്‍ മാത്രമാണ് മാലിക്കിന്റെ രണ്ടാം വിവാഹത്തില്‍ പങ്കെടുത്തത്. കുടുംബാംഗങ്ങളെല്ലാം ഈ വിവാഹത്തില്‍ പങ്കെടുത്തില്ലെന്നാണ് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

Story first published: Tuesday, February 13, 2024, 14:35 [IST]
Other articles published on Feb 13, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+