അമിതാഭ് ബച്ചന്‍ ക്രിക്കറ്റ് ലോകകപ്പില്‍ കമന്റേറ്ററായി അരങ്ങേറുന്നു
മുംബൈ: ബിഗ് സ്‌ക്രീനിലും മിനി സ്‌ക്രീനിനും കഴിവു തെളിയിച്ച ബിഗ്ബി അമിതാഭ് ബച്ചന്‍ പുതിയ മേഖലയില്‍ ഹരിശ്രീ കുറിക്കാന്‍ ഒരുങ്ങുന്നു. ഫിബ്രുവരി 14ന് തുടങ്ങുന്ന ക്രിക്കറ്റ് ലോകകപ്പില്‍ കമന്റേറ്ററായാണ് ബച്ചന്റെ പുതിയ വേഷം. ക്രിക്കറ്റ് ആരാധകര്‍ കാത്തിരിക്കുന്ന ഫിബ്രുവരി 15ാം തീയതിയിലെ ഇന്ത്യ പാക് ക്രിക്കറ്റ് മത്സരത്തിനാണ് ബിഗ് ബിയുടെ ശബ്ദമുണ്ടാവുക.
ധനുഷിനൊപ്പം നായകനായി അഭിനയിക്കുന്ന ഷമിതാഭ് എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായാണ് കമന്ററി. ഷമിതാഭിന്റെ അണിയറ പ്രവര്‍ത്തകരും സ്റ്റാര്‍ സ്‌പോര്‍ട്‌സും തമ്മിലുണ്ടാക്കിയ ധാരണ പ്രകാരമാണ് അമിതാഭ് ബച്ചന്‍ കമന്റേറ്ററായി എത്തുന്നത്. ഹര്‍ഷ ബോഗ്‌ലെ, മുന്‍ പാക് ഫാസ്റ്റ് ബൗളര്‍ ഷൊയ്ബ് അക്തര്‍, മുന്‍ ഇന്ത്യ നായകന്‍ കപില്‍ ദേവ് എന്നിവരും ബിഗ് ബിക്ക് ഒപ്പമുണ്ടാകും.

ക്രിക്കറ്റും സിനിമയും ഇന്ത്യന്‍ ജനത നെഞ്ചോട് ചേര്‍ത്തതാണെന്നും ഇതുരണ്ടും എപ്പോഴും പരസ്പര പൂരകങ്ങളാണെന്നും ബച്ചന്‍ പ്രതികരിച്ചു. ക്രിക്കറ്റ് കമന്റേറ്ററാകുന്നത് എളുപ്പമുള്ള ജോലിയല്ലെന്നറിയാം. എന്നാല്‍ എന്തിനോടും തനിക്കുള്ള ആവേശം ഇതിനോടുമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
അമിതാഭ് ബച്ചന്റെ കമന്റേറ്ററി സിനിമയ്ക്ക് ഗുണം ചെയ്യുമെന്നാണ് അണിയറ പ്രവര്‍ത്തകരുടെ കണക്കു കൂട്ടല്‍. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള മത്സരം യുദ്ധ സമാനമായാണ് ഇരു രാജ്യത്തെയും ജനങ്ങള്‍ കാണുന്നത്. ക്രിക്കറ്റിലൂടെ ഇരു രാജ്യങ്ങളെയും ഒന്നാക്കാന്‍ അമിതാഭ് ബച്ചന്റെ ശബ്ദത്തിന് കഴിയുമെന്ന് ഷമിതാഭിന്റെ സംവിധായകന്‍ ആര്‍ ബാല്‍കി പ്രതീക്ഷ പ്രകടിപ്പിച്ചു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications