IND vs ENG: പുജാര അതു യാഥാര്‍ഥ്യമാക്കുമോ? ആഗ്രഹം തുറന്നുപറഞ്ഞ് അമിത് ഷാ

അഹമ്മദാബാദ്: ചേതേശ്വര്‍ പുജാര ഡബിള്‍ സെഞ്ച്വറി നേടി ഇംഗ്ലണ്ടിനെതിരായ പിങ്ക് ബോള്‍ ടെസ്റ്റില്‍ ഇന്ത്യയെ ജയിപ്പിക്കണമെന്നതാണ് തന്റെ ആഗ്രഹമെന്നു ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള മൂന്നാം ടെസ്റ്റിന്റെ വേദിയായ അഹമ്മദാബാദിലെ നരേന്ദ്ര മോഡി സ്‌റ്റേഡിയത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നവീകരിച്ച മൊട്ടേറ സ്റ്റേഡിയമാണ് നരേന്ദ്ര മോഡി സ്‌റ്റേഡിയമെന്നു പേരു മാറ്റിയത്.
1,10,000 കാണികളെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള സ്റ്റേഡിയം ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമെന്ന റെക്കോര്‍ഡും ഇതോടെ സ്വന്തമാക്കിയിരുന്നു. രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് സ്റ്റേഡിയം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്. ബിസിസിഐ സെക്രട്ടറി ജയ് ഷാ, കായികമന്ത്രി കിരെണ്‍ റിജ്ജു, ബിസിസിഐ ജോയിന്റ് സെക്രട്ടറി അരുണ്‍ ധുമാല്‍, വൈസ് പ്രസിഡന്റ് രാജീവ് ശുക്ല എന്നിവരും ചടങ്ങില്‍ സംബന്ധിച്ചിരുന്നു.

മറക്കാനാവാത്ത ഗ്രൗണ്ട്
ഇന്ത്യയെ സംബന്ധിച്ച് മറക്കാനാവാത്ത ഗ്രൗണ്ടാണിതെന്നു അമിത് ഷാ ഉദ്ഘാടനച്ചടങ്ങില്‍ അഭിപ്രായപ്പെട്ടു. ജവഗല്‍ ശ്രീനാഥിന് മറക്കാന്‍ കഴിയാത് ഗ്രൗണ്ടാണിത്. ഈ ഗ്രൗണ്ടിലായിരുന്നു സൗത്താഫ്രിക്കയ്‌ക്കെതിരേ അദ്ദേഹം ആറു വിക്കറ്റുകള്‍ വീഴ്ത്തിയത്. റിച്ചാര്‍ഡ് ഹാഡ്‌ലിയുടെ റെക്കോര്‍ഡ് കപില്‍ ദേവ് തിരുത്തിയത് ഇവിടെയായിരുന്നുവെന്നും ഷാ ചൂണ്ടിക്കാട്ടി.

പുജാര ഡബിളടിക്കണം
ഇതേ ഗ്രൗണ്ടില്‍ വച്ചായിരുന്നു സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഏകദിനത്തില്‍ 18,000 റണ്‍സ് പൂര്‍ത്തിയാക്കിയത്. മാത്രമല്ല അന്താരാഷ്ട്ര ക്രിക്കറ്റില്‍ അദ്ദേഹം 20 വര്‍ഷം പൂര്‍ത്തിയാക്കിയതും ഇതേ വേദിയിലായിരുന്നു.
ചേതേശ്വര്‍ പുജാര ഇവിടെ ഡബിള്‍ സെഞ്ച്വറിയടിച്ച് ഇംഗ്ലണ്ടിനെതിരേ ഇന്ത്യയെ വിജയത്തിലേക്കു നയിക്കണമെന്നതാണ് എന്റെ ആഗ്രഹമെന്നും ഷാ പറഞ്ഞു.

പുജാര ഡബിള്‍ സെഞ്ച്വറി നേടി
ഇന്ത്യ അവസാനമായി അഹമ്മദാബാദില്‍ ടെസ്റ്റ് കളിച്ചപ്പോള്‍ ചേതേശ്വര്‍ പുജാര ഡബിള്‍ സെഞ്ച്വറിയുമായി മിന്നിയിരുന്നു. 2012-13ല്‍ ഇംഗ്ലണ്ട് ടീം ഇന്ത്യയില്‍ പര്യടനം നടത്തിയപ്പോഴായിരുന്നു ഇത്. ഇന്ത്യക്കു വേണ്ടി ആദ്യ ഇന്നിങ്‌സില്‍ പുജാര പുറത്താവാതെ 206 റണ്‍സെടുത്തിരുന്നു. 513 ബോളുകള്‍ നേരിട്ട അദ്ദേഹം 21 ബൗണ്ടറികള്‍ പായിച്ചിരുന്നു. വീരേന്ദര്‍ സെവാഗും (117) സെഞ്ച്വറി നേടിയപ്പോള്‍ ഇന്ത്യ ഒന്നാമിന്നിങ്‌സ് എട്ടു വിക്കറ്റിന് 521 റണ്‍സിന് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.
മറുപടിയില്‍ 191 റണ്‍സിന് പുറത്തായ ഇംഗ്ലണ്ട് ഫോളോഓണ്‍ നേരിട്ട് 191ന് പുറത്തായി. രണ്ടാമിന്നിങ്‌സില്‍ 406 റണ്‍സാണ് ഇംഗ്ലണ്ട് നേടിയത്. 77 റണ്‍സിന്റെ വിജയലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യ ഒരു വിക്കറ്റിന് ഇതു മറികടന്ന് ഒമ്പത് വിക്കറ്റിന്റെ ആധികാരിക വിജയം നേടുകയും ചെയ്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications