Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടീം കോമ്പിനേഷന് പറ്റില്ലെന്നു ധോണി! പിന്നീട് അറിയിക്കാമെന്നു കോലി; ആഞ്ഞടിച്ച് മിശ്ര

ടീം ഇന്ത്യയുടെ മുന്‍ നായകരായ എംഎസ് ധോണി, വിരാട് കോലി എന്നിവര്‍ക്കെതിരേ തുറന്നടിച്ചിരിക്കുകയാണ് മുന്‍ ലെഗ് സ്പിന്നര്‍ അമിത് മിശ്ര. ദേശീയ ടീമില്‍ നിന്നും തന്നെ രണ്ടു പേരും ചേര്‍ന്ന് ഒതുക്കുകയായിരുന്നുവെന്നും ഇതിനായി പറഞ്ഞ കാര്യങ്ങള്‍ വ്യത്യസ്തമായിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ശുഭാങ്കര്‍ മിശ്രയുടെ യൂട്യൂബ് ചാനലില്‍ സംസാരിക്കവെയാണ് ധോണിക്കും കോലിക്കുമെതിരേ അദ്ദേഹം രംഗത്തുവന്നത്.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഭേദപ്പെട്ട പ്രകടനം നടത്തിയിട്ടും മതിയായ അവസരങ്ങള്‍ ലഭിക്കാതിരുന്നയാളാണ് മിശ്ര. ഇന്ത്യക്കായി 22 ടെസ്റ്റുകളും 36 ഏകദിനങ്ങളും 10 ടി20കളുമാണ് അദ്ദേഹം കളിച്ചത്. ഇവയില്‍ നിന്നം 156 വിക്കറ്റുകളെടുക്കുകയും ചെയ്തു.

AMIT MISHRA

2010ല്‍ ബംഗ്ലാദേശുമായുള്ള ടെസ്റ്റില്‍ ഏഴു വിക്കറ്റുകളും ഫിഫ്റ്റിയും കുറിച്ചിട്ടും തനിക്കു അന്നത്തെ ക്യാപ്റ്റനായിരുന്ന ധോണി അടുത്ത കളിയില്‍ അവസരം നല്‍കിയില്ലെന്നു മിശ്ര ചൂണ്ടിക്കാട്ടി. ഇഷ്ടപ്പെടുന്നയാളാവുകയെന്നത് ടീം സെലക്ഷനില്‍ വലിയ കാര്യമാണ്. മികച്ച ക്രിക്കറ്റ് കളിച്ചതു കൊണ്ടു മാത്രം കാര്യമില്ല. പ്ലെയിങ് ഇലവന്‍ തീരുമാനിക്കുന്നത് എല്ലായ്‌പ്പോഴും ക്യാപ്റ്റനാണ്.

എനിക്കു ധോണിയുമായി വളരെ നല്ല അടുപ്പമുണ്ടായിരുന്നു. എന്നെ എന്തുകൊണ്ടാണ് ടീമിലെടുക്കാത്തതെന്നു രണ്ടു തവണ ഞാന്‍ അദ്ദേഹത്തോടു ചോദിച്ചിട്ടുണ്ട്. ടീം കോമ്പിനേഷനില്‍ നിങ്ങള്‍ ഫിറ്റാവില്ലെന്നും ധോണി തന്നെ അറിയിച്ചതായി മിശ്ര വ്യക്തമാക്കി.

നിങ്ങള്‍ക്കു വിശ്രമം നല്‍കിയതാണെന്നാണ് ടീം മാനേജ്മെന്‍റ് എന്നോടു പറഞ്ഞത്. പക്ഷെ ഞാനൊരിക്കലും വിശ്രമം വേണമെന്നു ആവശ്യപ്പെട്ടിട്ടില്ല. ഞാന്‍ അപ്പോള്‍ 10 ടെസ്റ്റുകളില്‍ പോലും കളിച്ചിട്ടില്ലായിരുന്നു. പിന്നെയെന്തിന് വിശ്രമമോ, ബ്രേക്കോ ആവശ്യപ്പെടണം? സത്യസന്ധമായി പറയുകയാണെങ്കില്‍ ഞാന്‍ ധോണിയെ ചോദ്യം ചെയ്യാനുള്ള അവസ്ഥയിലായിരുന്നില്ല. അതുകൊണ്ടു തന്നെ ഞാന്‍ കോച്ചിനോടു ചോദിച്ചു, ധോണിയോടു ഇതേക്കുറിച്ച് ചോദിക്കാനാണ് കോച്ച് ആവശ്യപ്പെട്ടത്.

പക്ഷെ താന്‍ അത്തരമൊരു പൊസിഷനില്ലെന്നായിരുന്നു അദ്ദേഹത്തിനു നല്‍കിയ മറുപടി. കോച്ചിനോടു ഞാന്‍ വീണ്ടും ഇതേക്കുറിച്ച് ചോദിച്ചെങ്കിലും നിങ്ങള്‍ക്കു ഞങ്ങള്‍ വിശ്രമം നല്‍കിയിരിക്കുകയാണെന്നായിരുന്നു മറുപടിയെന്നും മിശ്ര വിശദമാക്കി. എങ്കിലും 2011 വരെ ഇടയ്ക്കു ചില ടെസ്റ്റുകളില്‍ അദ്ദേഹം ഇന്ത്യക്കായി കളിച്ചിരുന്നു. 2014ലെ ടി20 ലോകകപ്പില്‍ കളിക്കാനും മിശ്രയ്ക്കു അവസരം ലഭിച്ചു.

പക്ഷെ ധോണി മാറി പിന്നീട് കോലി നായകസ്ഥാനത്തേക്കു വന്നപ്പോഴും അവഗണനകള്‍ തന്നെയാണ് അദ്ദേഹം നേരിട്ടത്. 2015-16 കാലത്തു മിശ്ര അവസാനമായി കളിച്ച ഒമ്പതു ടെസ്റ്റുകളും കോലിയുടെ കീഴിലായിരുന്നു. പക്ഷെ അതിനു ശേഷം താരം തഴയപ്പെടുകയും ചെയ്തു. അഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് കാല്‍മുട്ടിനു പരിക്കേറ്റപ്പോഴായിരുന്നു കരിയറില്‍ എനിക്കു ഏറ്റവും മോശം അനുഭവമുണ്ടായത്. ഒരു കളിക്കിടെയായിരുന്നു ഇത്.

MS DHONI - VIRAT KOHLI

അതിനു മുമ്പ് ന്യൂസിലാന്‍ഡുമായുള്ള ടെസ്റ്റ് പരമ്പരയില്‍ ഞാന്‍ പ്ലെയര്‍ ഓഫ് ദി സീരീസും പ്ലെയര്‍ ഓഫ് ദി മാച്ചുമായിരുന്നു. ഒരു കളിക്കിടെ നിങ്ങള്‍ക്കു പരിക്കേറ്റാല്‍ അതില്‍ നിന്നും മുക്തനായാല്‍ ഓട്ടോമാറ്റിക്ക് ആയിട്ടു തന്നെ ടീമിലേക്കു തിരിച്ചെത്താമെന്നതായിരുന്നു ആ കാലത്തെ നിയമം. വൃധിമാന്‍ സാഹ, അനില്‍ കുംബ്ലെ, ഹാര്‍ദിക് പാണ്ഡ്യ എന്നിവരുടെ കാര്യത്തിലെല്ലാം അതു സംഭവിച്ചിട്ടുണ്ട്. പക്ഷെ എന്റെ കാര്യത്തില്‍ മാത്രം ഇതുണ്ടായില്ലെന്നും മിശ്ര പറഞ്ഞു.

ഐപിഎല്ലില്‍ ആര്‍സിബിയുമായുള്ള മാച്ചിനിടെ ഇന്ത്യന്‍ നായകനായ വിരാട് കോലിയോടു ഞാന്‍ ഇതേക്കുറിച്ച് ചോദിച്ചിരുന്നു. ചോദിച്ച ശേഷം ഇതേക്കുറിച്ച് മറുപടി നല്‍കാമെന്നാണ് വിരാട് പ്രതികരിച്ചത്. 2016ല്‍ ശ്രീലങ്കയുമായുള്ള പരമ്പരയില്‍ ഞാന്‍ തിരിച്ചുവരവ് നടത്തിയത് വിരാടിനു കീഴിലാണ്. ഞാന്‍ നല്ല പ്രകടനവും കാഴ്ചവച്ചു.

ഇന്നു മുതല്‍ ഫിറ്റ്‌നസിനായി നിങ്ങള്‍ എനിക്കൊപ്പം പരിശീലനം നടത്തണമെന്നാണ് വിരാട് എന്നോടു പറഞ്ഞത്. നിങ്ങളെപ്പോലെ ഭാരമുയര്‍ത്താന്‍ കഴിയില്ലെന്നും ഓട്ടമുള്‍പ്പെടെ ബാക്കിയെല്ലാം ചെയ്യാമെന്നും ഞാന്‍ പറഞ്ഞു. അതിനു ശേഷം എനിക്കു പരിക്കേല്‍ക്കുകയും പുറത്താവുകയും ചെയ്തു. പക്ഷെ തിരിച്ചുവരവിനെക്കുറിച്ച് ചോദിച്ചപ്പോള്‍ വിരാട് കൃത്യമായ ഒരു മറുപടി എനിക്കു തന്നില്ല. നിങ്ങളെ അറിയിക്കാമെന്നു അദ്ദേഹം പറഞ്ഞെങ്കിലും അതു ഒരിക്കലുമുണ്ടായിട്ടില്ലെന്നും മിശ്ര തുറന്നടിച്ചു.

Story first published: Tuesday, July 16, 2024, 9:36 [IST]
Other articles published on Jul 16, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+